×
08 December 2022
1

സ്പെഷ്യൽ അധ്യാപകർ ജോലിയും യോഗ്യതയും

സ്പെഷ്യൽ അധ്യാപകരായി ഒന്നുമുതൽ പത്താം ക്ലാസ് വരെ അധ്യാപനം നടത്താൻ പറ്റുന്ന ചില മേഖലകൾ പരിചയപ്പെടാം.

A. ഡ്രോയിംഗ് ടീച്ചർ:

SSLC വിജയവും കമ്മീഷണർ ഫോർ ഗവൺമെന്റ് എക്സാമിനേഷൻസ് കേരള നൽകുന്ന രണ്ട് വർഷത്തെ ഡ്രോയിംഗ് / പെയിന്റിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റ്, KGTE / MGTE നൽകുന്ന ഡ്രോയിംഗ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് ഇൻ സ്കൾപ്പ്ച്ചർ ആന്റ് മോഡലിംഗ്, കേരള സർക്കാരിന്റെ ഫൈൻ ആർട്സിലുള്ള സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് കരസ്ഥമാക്കുകയും കെ. ടെറ്റ് 4 നേടുകയും ചെയ്തവർക്ക് ഈ മേഖലയിൽ അധ്യാപകരാം.

B. മ്യൂസിക് ടീച്ചർ:

SSLC വിജയവും KGTE / MGTE അല്ലങ്കിൽ കമ്മിഷണർ ഫോർ ഗവൺമെന്റ് എക്സാമിനേഷൻസ് നൽകുന്ന മ്യൂസിക് കോഴ്സിലുളള സർട്ടിഫിക്കറ്റ് അല്ലങ്കിൽ ബി.എ മ്യൂസിക്ക് തുടങ്ങിയവയിൽ ഏതെങ്കിലും ഒരു യോഗ്യതയുള്ളവർക്ക് കെ. ടെറ്റ് 4 പാസായി അധ്യാപകരാവാം.

C. തുന്നൽ ടീച്ചർ:

SSLC വിജയവും KGTE / MGTE യുടെ തുന്നൽ സർട്ടിഫിക്കറ്റ്, സംസ്ഥാന, കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും തുന്നൽ സർട്ടിഫിക്കറ്റ് നേടി കെ. ടെറ്റ് 4 വിജയിച്ച് ഈ മേഖലയിലെ അധ്യാപകരാവാം.

D. ക്രാഫ്റ്റ് ടീച്ചർ:

SSLC വിജയവും ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ നൽകുന്ന ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ഡയരക്ടർ ഓഫ് ഇൻഡസ്ട്രീസ് ആന്റ് കോമേഴ്സ് നൽകുന്ന ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒരു യോഗ്യതയോടൊപ്പം കെ. ടെറ്റ് 4 വിജയിച്ചവർക്ക് അധ്യാപകരാവാം.

E. ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ:

SSLC വിജയവും സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയൊ അല്ലങ്കിൽ യൂനിവേഴ്സിറ്റികൾ നൽകുന്ന ഫിസിക്കൽ എജ്യൂക്കേഷൻ ഡിഗ്രിയൊ ഒപ്പം കെ. ടെറ്റ് നാല് നേടുകയും ചെയ്തവർക്ക് അപേക്ഷിക്കാം. VHSE യിൽ ഫിസിക്കൽ എജ്യൂക്കേഷൻ എടുത്ത് പഠിച്ചവരും മേൽ പറഞ്ഞതിന് അർഹരാണ്.
 



Comments (1)
  • Subairulavan - 09 December 2022 at 02:15 AM

    Informative..


Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017