×
25 December 2023
0

യുനാനി മെഡിസിൻ എന്ന മേഖലയെ കുറിച്ച്

യുനാനി മെഡിസിൻ ലോകത്ത് പ്രചാരത്തിലുള്ള ഒരു പരമ്പരാഗത ചികിത്സാ സമ്പ്രദായമാണ്. യുനാനി വൈദ്യശാസ്ത്രത്തിന്റെ ഉത്ഭവം പുരാതന ഗ്രീക്ക് വൈദ്യന്മാരുടെ സിദ്ധാന്തങ്ങളിൽ നിന്നാണ്. ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞന്‍ ഹിപ്പോക്രാറ്റസിന്‍റെയും റോമന്‍ വൈദ്യശാസ്ത്രജ്ഞന്‍ ഗാലന്‍റയുടെയും ഗവേഷണത്തെ അടിസ്ഥാനമാക്കിയ വൈദ്യശാസ്ത്രശാഖയായാണു യുനാനി കണക്കാക്കപ്പെടുന്നത്. ഇതൊരു സമ്പൂര്‍ണ ചികിത്സാരീതിയായി വികസിപ്പിച്ചത് അറബികളും അവിസെന്നയെപ്പോലുള്ള പേര്‍ഷ്യന്‍ വൈദ്യന്മാരുമായിരുന്നു. അതിനാല്‍ ഒരു പേര്‍ഷ്യന്‍-അറബി പാരമ്പര്യവൈദ്യശാഖയായി യുനാനിയെ കാണാവുന്നതാണ്.

1976-ൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നേടിയ യുനാനി സമ്പ്രദായം പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഒരു സമ്പ്രദായമായി അന്താരാഷ്ട്രതലത്തിൽ കൂടുതൽ അംഗീകരിക്കപ്പെട്ടു. ഇന്ത്യയിൽ യുനാനി അധ്യാപനത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു സ്ഥാപനമായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യുനാനി മെഡിസിൻ (CCRUM), ക്ലാസിക്കൽ ഹെറിറ്റേജിന്റെ വിവർത്തനം, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഓർഗനൈസേഷൻ, മരുന്നുകളുടെ ഗുണനിലവാരം ക്രമീകരിക്കൽ, യുനാനി ഡോക്ടർമാർ വളരെക്കാലമായി ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ   ടോക്സിക്കോളജിക്കൽ, ഫൈറ്റോഫാർമക്കോളജിക്കൽ ഗുണങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്നിവ സുഗമമാക്കി. ഇന്ത്യയിൽ യുനാനി സമ്പ്രദായത്തിന് ദീർഘവും ശ്രദ്ധേയവുമായ ഒരു പാരമ്പര്യമുണ്ട്.

ഏകദേശം പതിനൊന്നാം നൂറ്റാണ്ടിൽ അറബികളും പേർഷ്യക്കാരും ഇത് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ന്, യുനാനി മെഡിസിൻ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യ മുൻനിര രാജ്യങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ യുനാനി വിദ്യാഭ്യാസ, ഗവേഷണ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളുള്ളത് ഇവിടെയാണ്. ഇപ്പോൾ യുനാനി വൈദ്യശാസ്ത്രം അതിന്റെ അംഗീകൃത പ്രാക്ടീഷണർമാർ, ആശുപത്രികൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ദേശീയ ആരോഗ്യ പരിപാലന വിതരണ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ്.

⭕ഒരു യുനാനി ഡോക്ടറാവാൻ:

ബാച്ച്ലര്‍ ഓഫ് യുനാനി മെഡിസിന്‍ ആന്‍ഡ് സര്‍ജറി (BUMS) ആണു യുനാനി ഡോക്ടറാകാന്‍ വേണ്ട അടിസ്ഥാന യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സാവണം. നീറ്റ് യോഗ്യതയും വേണം.

⭕യുനാനി പഠനം കേരളത്തിൽ:

കേരളത്തില്‍ കോഴിക്കോട്, മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജില്‍ യുനാനി BUMS കോഴ്സുണ്ട്. 60 സീറ്റുകളാണുള്ളത്. തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും പഠനകേന്ദ്രങ്ങളുണ്ട്. എന്നാല്‍ കൂടുതല്‍ കോളേജുകളും  ഉത്തരേന്ത്യയിലാണുള്ളത്. അംഗീകാരമുള്ള 46 -ഓളം സ്ഥാപനങ്ങള്‍ രാജ്യത്തൊട്ടാകെയുണ്ട്.

⭕യുനാനിയിൽ പിജിയുണ്ടോ?

ഉണ്ട്, താഴെ വിഷയങ്ങളിൽ പിജി ഉണ്ട്.

MD Kulliyat-Umoor-e-Tabiya (Basic Principles of Unani Medicines) …
MD Ilmul Advia (Unani Pharmacology) …
MD Ilmus Saidla (Unani Pharmacy) …
MD Tahaffuzi-wa-Samaji-Tib (Unani Preventive and Social Medicine) …
MD Ilmul Atfal (Unani Paediatrics) …
MD Moalajat (Unani General Medicine) …
MD Tashreeh-ul-Badan (Unani Anatomy)
MD Ilmul Amraz (Unani Pathology)
MD Ilmul Jarahat (Unani Surgery)
MD Ilmul Qabalat wa Amraz-e-Niswan (Unani Obstetrics and Gynaecology)
MD Ilaj Bit-Tadbeer (Unani Regimental Therapy)
MD Amraz-e-Jild wa Zohrawaiya (Unani Dermatology & Venereal Diseases)

🔀ഇന്ത്യയിലെ യൂനാനി കോളേജുകൾ: 

1.    Govt. Nizamia Tibbia College,Charminar, Hyderabad-500002 Andhra Pradesh
2.    Dr. Abdul Haq Unani Medical College & Hospital, Andhra Pradesh
3.    Govt. Tibbia College, Patna-800003 Bihar
4.    Zulfequar Haider Unani Medical College & Hospital, Siwan-841226 Bihar
5.    Salfia Unani Medical College & Hospital, Darbhanga-846001 Bihar
6.    Nizamia Unani Medical College & Hospital, Gaya-823002 Bihar
7.    Mohsin-e-Millat Unani Medical College, Raipur–492001 Chhatisgarh
8.    Ayurvedic & Unani Tibbia College, Karol Bagh, New Delhi-110005
9.    Faculty of Medicine (Unani), Jamia Hamdard (Deemed University), Delhi
10.    Unani Medical College & Hospital Institute of Asian Medical Sciences, Srinagar-190001
11.    Kashmir Tibbia College Hospital & Research Centre Srinagar-190010 J&K
12.    Govt. Unani Medical College, Bangalore-560079 Karnataka
13.    Luqman Unani Medical College & Hospital, Bijapur-586101 Karnataka
14.    Tipu Sultan Unani Medical College & Hospital, Millat Nagar, Ring Road, Gulbarga Karnataka
15.    HMS Unani Medical College & Hospital, Tumkur –572105 Karnataka
16.    National Institute of Unani Medicine Bangalore-560091 Karnataka
17.    Saifia Hamidia Unani Tibbia College & Hospital, Burhanpur-450331 Madhya Pradesh
18.    Al-Farooque Unani Tibbia College, Indore-452001 Madhya Pradesh
19.    Hakim Syed Ziaul Hassan Govt. Unani Medical College & Hospital, Bhopal-462001 Madhya Pradesh
20.    Hakim Abdul Hamid Unani Medical College, Dewas-455001 Madhya Pradesh
21.    Anjuman-I-Islam’s Dr. M. Ishaq JamkhanawalaTibbia Unani Medical College & Haji Abdul Razak Kalsekar Tibbia Hospital, Mumbai - 400061
22.    Mohammadia Tibbia College & Assayer Hospital Nasik- 423203Maharashtra
23.    Zuleikhabai Valy Md. Unani Medical College & Hospital, Pune-411001 Maharashtra
24.    Ahmed Gharib Unani Medical College, Nandurbar-425415Maharashtra
25.    Iqra Unani Medical College Hospital & Research Centre, Jalgaon–425 135 Maharashtra
26.    Rajputana Unani Medical College Hospital & Research Centre, Jaipur – 302002 Rajasthan
27.    Rajasthan Unani Medical College & Hospital, Jaipur Rajasthan
28.    Govt. Unani Medical College, Chennai-600106 Tamil Nadu
29.    State Takmil-ut-Tib College & Hospital, Lucknow-226003Uttar Pradesh
30.    State Unani Medical College, Allahabad-211003 Uttar Pradesh
31.    Jamia Tibbia Deoband Saharanpur-247554 Uttar Pradesh
32.    Ibn-e-Sina Tibbia College & Hospital, Azamgarh-276305 Uttar Pradesh
33.    Deoband Unani Medical College Hospital & Research Centre, Saharanpur-247554 UP
34.    Allama Iqbal Unani Medical College, Muzaffarnagar-251002 Uttar Pradesh
35.    Aligarh Unani Medical College & A.C.N. Hospital, Aligarh-202002 Uttar Pradesh
36.    Sham-e-Ghausia Minority Unani Medical College & Hospital, Ghazipur–233 001 UP
37.    Eram Unani Medical College & Hospital, Lucknow-226022 Uttar Pradesh
38.    Dr. Abdul Ali Tibbiya College & Hospital, Lucknow-227111 Uttar Pradesh
39.    Ajmal Khan Tibbia College, Aligarh Muslim University, Aligarh 202002 Uttar Pradesh
40.    Calcutta Unani Medical College & Hospital, Kolkata – 700016 (West Bengal)
41.    Yunus Fazlani Medical College & Al-Fazlani Unani Hospital, Aurangabad- 03 Maharashtra
42.    Hakim Rais Unani Medical College & Hospital Distt. Moradabad- 244302 Uttar Pradesh
43.    Ghausia Unani Medical College & Hospital, Fatehpur- 212657 Uttar Pradesh
44.    Al-Arif Unani Medical College, Hyderabad-500005 Telangana State
45.    Markaz Unani Medical College & Hospital, Kozhikode-673571 Kerala
46.    Uttranchal Unani Medical College, Haridwar- 249405Utrakhand

⚠യുനാനി മെഡിസിന്റെ പേരിൽ വ്യാജന്മാർ വിലസുന്നുണ്ട്, പ്രഫെറ്റിക് മെഡിസിൻ, തിബ്‌ മെഡിസിൻ എന്നൊക്കെ പറഞ്ഞു കൊണ്ട്. അതൊക്കെ ഇന്ത്യയിലെ ആയുഷ് കൗൺസിലിന്റെ അംഗീകാരങ്ങളില്ലാത്ത ശാഖകൾ ആണ് എന്ന് കൂടി അറിയുക.

⭕യുനാനി കോഴ്‌സ് കഴിഞ്ഞവർക്ക് ആ പ്രൊഫഷനിൽ തിരിയാം, അലൈഡ് ഹെൽത്ത് മേഖലയിൽ ഉള്ള കോഴ്‌സുകൾ ചെയ്തു മാറി പോവാം, സിവിൽ സർവീസ് പോലുള്ള പരീക്ഷകൾ എഴുതാം തുടങ്ങി നിരവധി അവസരങ്ങൾ ഉള്ളതാണ്. 

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query