×
17 October 2026
0

ആരോഗ്യ അനുബന്ധ പ്രഫഷനലുകൾക്ക് ഇനി നിയമത്തിന്റെ പൂർണ്ണ പിൻബലം- NCAHP രജിസ്ട്രേഷൻ ചട്ടങ്ങൾ എത്തി; അറിയേണ്ടതെല്ലാം

ആരോഗ്യരംഗത്ത് ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും നഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കുമെല്ലാം അവരുടെ പഠനവും പരിശീലനവും രജിസ്ട്രേഷനും തൊഴിൽപരമായ പ്രവർത്തനവുമൊക്കെ നിയന്ത്രിക്കാൻ കൃത്യമായ നിയമസംവിധാനങ്ങളുണ്ട്.

ആധുനിക വൈദ്യശാസ്ത്ര ഡോക്ടർമാരുടെ വിദ്യാഭ്യാസം മുതൽ പ്രാക്ടീസും രജിസ്ട്രേഷനും വരെ നിയന്ത്രിക്കുന്നത് നാഷണൽ മെഡിക്കൽ കമ്മീഷനാണ് (NMC). ദന്തചികിത്സാരംഗത്ത് നാഷണൽ ഡെന്റൽ കമ്മീഷനും (NDC), നഴ്സിങ്ങിന് ഇന്ത്യൻ നഴ്സിങ് കൗൺസിലും (INC), ഫാർമസിക്ക് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയും (PCI) മേൽനോട്ടം വഹിക്കുന്നു.

എന്നാൽ, ആരോഗ്യരംഗത്ത് ഇവർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന മറ്റൊരു വലിയ വിഭാഗത്തിന് ഇത്തരമൊരു ഏകീകൃത നിയമസംവിധാനം ദീർഘകാലമായി ഉണ്ടായിരുന്നില്ല.

ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, മെഡിക്കൽ ലബോറട്ടറി വിദഗ്ധർ, റേഡിയോളജി-ഇമേജിങ് സാങ്കേതികവിദഗ്ധർ, ഒപ്റ്റോമെട്രിസ്റ്റുകൾ, ഡയാലിസിസ് ടെക്നോളജിസ്റ്റുകൾ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ തുടങ്ങി ആരോഗ്യസംവിധാനത്തിന്റെ അവിഭാജ്യഘടകമായ ഒട്ടേറെപ്പേർ ഈ നിരയിലുണ്ട്.

ഇവരുടെ സേവനം ജീവൻരക്ഷാരംഗത്ത് അത്യന്താപേക്ഷിതമായിരുന്നിട്ടും, ആരാണ് യഥാർത്ഥ പ്രഫഷനൽ, ഏത് യോഗ്യതയ്ക്കാണ് അംഗീകാരമുള്ളത്, രജിസ്ട്രേഷൻ എങ്ങനെ നേടണം, തൊഴിൽനിലവാരം എങ്ങനെ നിലനിർത്തണം തുടങ്ങിയ കാര്യങ്ങളിലൊന്നും എല്ലാവർക്കും ബാധകമായ ഒരു ദേശീയ നിയമം ഉണ്ടായിരുന്നില്ല.

ഈ വിടവ് നികത്താനാണ് നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് (NCAHP) എന്ന ദേശീയ നിയന്ത്രണ സംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

2020-ൽ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ, 2021 മാർച്ചിൽ ഇരുസഭകളും പാസാക്കി. തുടർന്ന് 2021 മേയ് 25-ന് NCAHP നിയമം പ്രാബല്യത്തിൽ വന്നു.

എന്നാൽ നിയമം നിലവിൽ വന്നതുകൊണ്ടുമാത്രം ഈ വിപുലമായ സംവിധാനം ഒറ്റദിവസം കൊണ്ട് പ്രവർത്തനക്ഷമമാകില്ലായിരുന്നു. വിവിധ തൊഴിൽമേഖലകളുടെ മാനദണ്ഡങ്ങൾ, സിലബസ് ചട്ടക്കൂടുകൾ, സംസ്ഥാന കൗൺസിലുകൾ, രജിസ്ട്രেশন പോർട്ടലുകൾ എന്നിവയെല്ലാം ഘട്ടംഘട്ടമായി രൂപപ്പെടേണ്ടതുണ്ടായിരുന്നു.

ഇപ്പോൾ ആ കാത്തിരിപ്പിന് വിരാമമിട്ട് നിർണായകമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.

2026 ഓഗസ്റ്റ് 31-ന് NCAHP രജിസ്ട്രേഷൻ സംബന്ധിച്ച സമഗ്രമായ ചട്ടങ്ങൾ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു.

ഇതോടെ, കമ്മീഷന്റെ പരിധിയിൽ വരുന്ന ആരോഗ്യ അനുബന്ധ പ്രഫഷനലുകൾക്ക് നിയമപരമായ അംഗീകാരത്തിലേക്കുള്ള വാതിൽ തുറന്നിരിക്കുന്നു.

ഇത് ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല:

  • ഏത് യോഗ്യതയ്ക്കാണ് അംഗീകാരമുള്ളതെന്ന് വ്യക്തമാകും.

  • പ്രഫഷനലുകളുടെ ഔദ്യോഗിക ദേശീയ-സംസ്ഥാന രജിസ്റ്ററുകൾ നിലവിൽ വരും.

  • തൊഴിൽമേഖലയിൽ കൃത്യമായ പ്രഫഷണൽ വ്യക്തിത്വവും വ്യതിരിക്തതയും ഉറപ്പാകും.

  • പരിശീലനത്തിനും ക്ലിനിക്കൽ പ്രാക്ടീസിനും കർശന നിലവാരമുണ്ടാകും.

  • തുടർപഠനത്തിനും തൊഴിൽപരമായ വളർച്ചയ്ക്കും വലിയ പ്രാധാന്യം ലഭിക്കും.

ചുരുക്കത്തിൽ, കൃത്യമായ നിയമപരിരക്ഷയോ മേൽനോട്ടമോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന വലിയൊരു വിഭാഗത്തിന് ഇനി ശക്തമായൊരു നിയമാധിഷ്ഠിത ചട്ടക്കൂട് ലഭ്യമാകുകയാണ്.

പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യപ്പെട്ടതോടെ വിദ്യാർത്ഥികൾക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും മുന്നിൽ ഉയരുന്ന പ്രധാന സംശയങ്ങളും അവയ്ക്കുള്ള വ്യക്തതകളും നമുക്ക് പരിശോധിക്കാം.

ആരൊക്കെയാണ് രജിസ്റ്റർ ചെയ്യേണ്ടത്?:

ആദ്യം മനസ്സിലാക്കേണ്ട ഒരു അടിസ്ഥാന കാര്യമുണ്ട്: ഒരു കോഴ്സിന്റെ പേരിനൊപ്പം “Allied Health” എന്നോ “Healthcare” എന്നോ കണ്ടതുകൊണ്ടുമാത്രം ആ പഠനം പൂർത്തിയാക്കിയ എല്ലാവർക്കും രജിസ്ട്രേഷൻ ലഭിക്കില്ല.

NCAHP-ന്റെ പരിധിയിൽ വരുന്ന അംഗീകൃത മേഖലകളിൽ നിയമപരമായി പ്രാക്ടീസ് ചെയ്യാനാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ളത്. അതിനാൽ രജിസ്ട്രേഷൻ യോഗ്യത പരിശോധിക്കുമ്പോൾ നാല് കാര്യങ്ങൾ പ്രധാനമായും ഉറപ്പുവരുത്തണം:

  • അംഗീകൃത പ്രഫഷൻ (Recognised Profession): നിങ്ങൾ ചെയ്യുന്ന തൊഴിൽ നിയമത്തിൽ നിർവചിച്ച വിഭാഗത്തിൽ പെട്ടതാണോ?

  • അംഗീകൃത യോഗ്യത (Recognised Qualification): പഠിച്ച കോഴ്സും സിലബസും കമ്മീഷൻ അംഗീകരിച്ചിട്ടുണ്ടോ?

  • അംഗീകൃത സ്ഥാപനം (Recognised Institution): പഠിച്ച കോളേജിനോ സർവകലാശാലയ്ക്കോ ആവശ്യമായ നിയമാനുസൃത അഫിലിയേഷൻ ഉണ്ടോ?

  • ആവശ്യപ്പെടുന്ന പ്രവൃത്തിപരിചയം (Prescribed Experience): നിർദിഷ്ട പ്രഫഷന് പ്രവൃത്തിപരിചയം നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിട്ടുണ്ടോ?

പത്ത് പ്രധാന മേഖലകൾ:

NCAHP നിയമം വിവിധ അനുബന്ധ ആരോഗ്യ തൊഴിലുകളെ പത്ത് പ്രധാന മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഓരോ മേഖലയിലെയും കോഴ്സുകൾക്കും ക്ലിനിക്കൽ പരിശീലനത്തിനും, ചിലയിടങ്ങളിൽ പ്രവൃത്തിപരിചയത്തിനും ചട്ടങ്ങൾ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്.

അതിനാൽ പൊതുവായ പേരുകൾക്ക് പിന്നാലെ പോകാതെ സ്വന്തം തൊഴിലിനും യോഗ്യതയ്ക്കും ബാധകമായ നിർദേശങ്ങളാണ് പരിശോധിക്കേണ്ടത്.

ബിരുദം മാത്രം മതിയോ, പ്രവൃത്തിപരിചയം വേണമോ?

പലർക്കും സംശയമുണ്ടാകുന്ന ഭാഗമാണിത്.

NCAHP രജിസ്ട്രേഷന് യോഗ്യതയ്ക്കൊപ്പം പ്രവൃത്തിപരിചയം വേണമോ എന്നത് ഓരോ തൊഴിലിനെയും പഠനവഴിയെയും ആശ്രയിച്ചിരിക്കും.

ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, മെഡിക്കൽ ലാബ് സയൻസ്, റേഡിയോളജി-ഇമേജിങ്, ഒപ്റ്റോമെട്രി തുടങ്ങിയ പല മേഖലകളിലും നിശ്ചിത അംഗീകൃത ബിരുദവും നിർബന്ധിത ഇന്റേൺഷിപ്പും പൂർത്തിയാക്കിയാൽ മതിയാകും; അധിക പ്രവൃത്തിപരിചയം നിർബന്ധമില്ല.

എന്നാൽ സൈക്കോളജി, സോഷ്യൽ വർക്ക് തുടങ്ങിയ ചില മേഖലകളിൽ ബിരുദം കൊണ്ടുമാത്രം കാര്യമില്ല; നിർദിഷ്ട ആരോഗ്യമേഖലയിലുള്ള (Health-setting) പ്രവൃത്തിപരിചയം കൂടി ചട്ടങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

അതുകൊണ്ട് “രജിസ്ട്രേഷന് പ്രവൃത്തിപരിചയം വേണം” എന്നോ “പ്രവൃത്തിപരിചയം തീരെ വേണ്ട” എന്നോ സാമാന്യവൽക്കരിക്കുന്നത് തെറ്റാണ്.

സൈക്കോളജി വിഭാഗത്തിന് ഇത്രയും ആവേശം എന്തുകൊണ്ട്?:

പുതിയ ചട്ടങ്ങൾ വന്നതോടെ സൈക്കോളജി രംഗത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. കാരണം, NCAHP-യുടെ ബിഹേവിയറൽ ഹെൽത്ത് സയൻസസ് വിഭാഗത്തിൽ ‘സൈക്കോളജിസ്റ്റ്’ എന്ന പദവി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സൈക്കോളജി പഠിച്ച വലിയൊരു വിഭാഗത്തിന് ആദ്യമായി ദേശീയതലത്തിൽ ഒരു നിയമാനുസൃത രജിസ്ട്രേഷൻ സംവിധാനത്തിന്റെ ഭാഗമാകാൻ വഴിയൊരുങ്ങുകയാണ്. നേരത്തെ നിശ്ചിത യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്ക് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) നൽകുന്ന രജിസ്ട്രേഷൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പൊൾ മറ്റു സൈക്കോളജിസ്റ്റുകൾക്ക് NCAHP യില് രജിസ്റ്റർ ചെയ്യുവാൻ അവസരം വന്നിരിക്കുകയാണ്.

എന്നാൽ ഇവിടെയും ഒരു കാര്യം ഓർക്കണം: സൈക്കോളജിയിൽ ഏതെങ്കിലും ഒരു ബിരുദമുള്ള എല്ലാവർക്കും നേരിട്ട് രജിസ്ട്രേഷൻ ലഭിക്കില്ല. വിവിധ പഠനരീതികൾക്ക് ചട്ടങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ വെച്ചിട്ടുണ്ട്. ചില പ്രത്യേക വിഭാഗങ്ങളിൽ നിശ്ചിത ആശുപത്രി-ക്ലിനിക്കൽ പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കിലേ രജിസ്ട്രേഷൻ സാധ്യമാകൂ.

പ്രവൃത്തിപരിചയം എവിടെ നിന്നുള്ളതായിരിക്കണം?:

നിലവിൽ ഏറ്റവും കൂടുതൽ വ്യക്തത ആവശ്യപ്പെടുന്ന ഭാഗമാണിത്. ചട്ടങ്ങളിലെ ആദ്യ പട്ടികയിൽ (Schedule I), സൈക്കോളജിയിലെ ചില വിഭാഗങ്ങൾക്ക് അംഗീകൃത ആരോഗ്യകേന്ദ്രങ്ങളിലെ പ്രവൃത്തിപരിചയം നിഷ്കർഷിച്ചിട്ടുണ്ട്.

എന്നാൽ ഏതൊക്കെ ആശുപത്രികളോ സ്ഥാപനങ്ങളോ ആണ് ഈ പരിധിയിൽ വരിക, ആര് നൽകുന്ന സർട്ടിഫിക്കറ്റാണ് സ്വീകരിക്കുക എന്ന കാര്യങ്ങളിൽ ഇനിയും പൂർണമായ പ്രവർത്തന മാർഗരേഖകൾ വരേണ്ടതുണ്ട്. അതിനാൽ ക്ലിനിക്കുകളിലോ കൗൺസിലിങ് സെന്ററുകളിലോ എൻ.ജി.ഒകളിലോ ജോലി ചെയ്തു എന്നതുകൊണ്ടുമാത്രം ആ സർട്ടിഫിക്കറ്റുകൾ കണ്ണടച്ച് സ്വീകരിക്കപ്പെടും എന്ന് കരുതരുത്.

ഇതിനകം ജോലി ചെയ്യുന്നവർ സ്ഥാപനത്തിന്റെ പേര്, ഔദ്യോഗിക പദവി, ജോലി ചെയ്ത കാലയളവ്, പ്രവർത്തിച്ച വിഭാഗം, ഉത്തരവാദിത്തങ്ങൾ എന്നിവ വ്യക്തമായി കാണിക്കുന്ന ഔദ്യോഗിക സാക്ഷ്യപത്രങ്ങൾ കരുതിവെക്കുന്നത് നന്നായിരിക്കും.

NCAHP-യും RCI-യും: ആരുടെ കീഴിൽ ആര്?:

ഏറ്റവും കൂടുതൽ ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുള്ള മേഖലയാണിത്. NCAHP-യും റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയും (RCI) പൂർണമായും വ്യത്യസ്തമായ രണ്ട് നിയമപരമായ സംവിധാനങ്ങളാണ്.

പുനരധിവാസ (Rehabilitation) മേഖലയിലെ വിദഗ്ധരെ നിയന്ത്രിക്കുന്നത് 1992-ലെ RCI നിയമപ്രകാരമാണ്. ഇവർ പ്രാക്ടീസ് ചെയ്യേണ്ടത്.

ആർ.സി.ഐയുടെ സെൻട്രൽ റിഹാബിലിറ്റേഷൻ രജിസ്റ്ററിലാണ് (CRR).

  • RCI പരിധിയിൽ വരുന്നവർ ആരൊക്കെ: ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ/റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകൾ, ഓഡിയോളജിസ്റ്റുകൾ, സ്പീച്ച്-ലാംഗ്വേജ് പതോളജിസ്റ്റുകൾ, പ്രോസ്തെറ്റിസ്റ്റ്-ഓർത്തോട്ടിസ്റ്റുകൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, റിഹാബിലിറ്റേഷൻ സോഷ്യൽ വർക്കർമാർ എന്നിവർ.

  • NCAHP പരിധിയിൽ വരുന്നവർ:

  • ജനറൽ/ബിഹേവിയറൽ സൈക്കോളജിസ്റ്റുകൾ, മെഡിക്കൽ സോഷ്യൽ വർക്കർമാർ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ രജിസ്ട്രേഷൻ നിയമത്തിൻ്റെ ഷെഡ്യൂളിൽ പരാമർശിച്ച മറ്റുള്ള പ്രൊഫഷണലുകൾ.

ചുരുക്കത്തിൽ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്കോ സ്പീച്ച് തെറാപ്പിസ്റ്റുകൾക്കോ NCAHP രജിസ്ട്രേഷനല്ല ബാധകം; മറിച്ച് ആർ.സി.ഐ നൽകുന്ന സി.ആർ.ആർ (CRR) രജിസ്ട്രേഷനാണ് അനിവാര്യം. പേരിൽ ‘സൈക്കോളജി’ എന്ന സാമ്യമുണ്ടെങ്കിലും ഇവ രണ്ടും രണ്ട് നിയമവഴികളാണ്.

മെഡിക്കൽ-സൈക്യാട്രിക് സോഷ്യൽ വർക്കർമാർ ശ്രദ്ധിക്കാൻ:

സോഷ്യൽ വർക്ക് പഠിച്ചവർക്കും പുതിയ ചട്ടങ്ങൾ വ്യക്തമായ ദിശാബോധം നൽകുന്നുണ്ട്. പട്ടികയിൽ മെഡിക്കൽ സോഷ്യൽ വർക്കർ, സൈക്യാട്രിക് സോഷ്യൽ വർക്കർ, ക്ലിനിക്കൽ സോഷ്യൽ വർക്കർ എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ആശുപത്രികളിൽ രോഗികളുടെയും കുടുംബങ്ങളുടെയും മാനസിക-സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും പുനരധിവാസ ആസൂത്രണത്തിലും ഇവർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഇവിടെയും വേർതിരിവ് ശ്രദ്ധിക്കുക:

  • മെഡിക്കൽ സോഷ്യൽ വർക്കർ NCAHP

  • സൈക്യാട്രിക് സോഷ്യൽ വർക്കർ NCAHP

  • ക്ലിനിക്കൽ സോഷ്യൽ വർക്കർ NCAHP

  • റിഹാബിലിറ്റേഷൻ സോഷ്യൽ വർക്കർ RCI

തൊഴിലിന്റെ പേര് ഒരുപോലെയായതുകൊണ്ട് കാര്യമില്ല; ചട്ടങ്ങൾ പറയുന്ന വിദ്യാഭ്യാസ യോഗ്യതയും ക്ലിനിക്കൽ ഫീൽഡ് വർക്ക് നിബന്ധനകളും പൂർത്തിയാക്കിയിരിക്കണം.

ബി.വോക് (B.Voc) പഠിച്ചവർക്ക് രജിസ്ട്രേഷൻ ഉറപ്പാണോ?:

മൂന്ന് വർഷത്തെ ബി.വോക് (B.Voc) ബിരുദമുണ്ടെന്ന ഒറ്റക്കാരണം കൊണ്ട് NCAHP രജിസ്ട്രേഷൻ ഉറപ്പാകില്ല.

ഒരു കോഴ്സിന്റെ പേരിൽ ‘അലൈഡ് ഹെൽത്ത്’ എന്നോ ‘ഹെൽത്ത്‌കെയർ’ എന്നോ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ആ കോഴ്സും സിലബസും കമ്മീഷൻ അംഗീകരിച്ചിട്ടുണ്ടോ, പഠിച്ച സ്ഥാപനത്തിന് കൃത്യമായ നിയമാനുസൃത അഫിലിയേഷൻ ഉണ്ടോ എന്നിവയാണ് മുഖ്യം.

പ്രത്യേകിച്ച് മെഡിക്കൽ ലാബ് ടെക്നോളജി പോലുള്ള മേഖലകളിൽ, ബി.വോക് എന്ന പേര് മാത്രം കണ്ട് അത് ബി.എസ്.സി എം.എൽ.ടിക്ക് തുല്യമാണെന്ന് തെറ്റിദ്ധരിക്കരുത്. പ്രവേശന ബ്രോഷറുകളിലെ “കൗൺസിൽ അംഗീകാരം”, “സർക്കാർ അംഗീകാരം” തുടങ്ങിയ പരസ്യവാചകങ്ങളിൽ വീഴാതെ, ആ കോഴ്സ് കഴിഞ്ഞാൽ ഏത് നിയമാനുസൃത കൗൺസിലിൽ രജിസ്ട്രേഷൻ ലഭിക്കുമെന്ന് മുൻകൂട്ടി അന്വേഷിക്കണം.

എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്?:

സംസ്ഥാനത്ത് സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ കൗൺസിൽ നിലവിലുണ്ടെങ്കിൽ അവിടെയാണ് സ്റ്റേറ്റ് രജിസ്റ്ററിൽ പേര് ചേർക്കേണ്ടത്. സംസ്ഥാന കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ പിന്നീട് കേന്ദ്ര രജിസ്റ്ററിലേക്ക് കൈമാറും.

സംസ്ഥാന കൗൺസിൽ ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര രജിസ്റ്ററിൽ നേരിട്ട് അപേക്ഷിക്കാനുള്ള വ്യവസ്ഥയുമുണ്ട്.

കേരളത്തിൽ കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ കൗൺസിൽ (KESAHC) ആണ് ഇതിനായുള്ള ചുമതല വഹിക്കുന്നത്. പുതിയ ദേശീയ ചട്ടങ്ങൾ വന്ന സാഹചര്യത്തിൽ, സംസ്ഥാന കൗൺസിലിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്. അധികം വൈകാതെ ഓൺലൈൻ ആയി രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് കരുതാം.

https://kesahc.kerala.gov.in/. ഇതാണ് അവരുടെ വെബ്സൈറ്റ്.

ഔദ്യോഗിക അറിയിപ്പുകൾ വരുന്നതിന് മുൻപ് സോഷ്യൽ മീഡിയ ലിങ്കുകൾ വഴിയോ സ്വകാര്യ ഏജൻസികൾ വഴിയോ ആരും രജിസ്ട്രേഷൻ ഫീസ് അടയ്ക്കരുത്.

നിലവിലുള്ള പാരാമെഡിക്കൽ കൗൺസിലുകൾക്ക് എന്ത് സംഭവിക്കും?:

കേരളത്തിൽ അടക്കം ചില സംസ്ഥാനങ്ങളിൽ മുൻപ് തന്നെ പാരാമെഡിക്കൽ കൗൺസിലുകളോ ബോർഡുകളോ നിലവിലുണ്ടായിരുന്നു. NCAHP നിയമം പ്രാബല്യത്തിൽ വന്നതോടെ ദേശീയതലത്തിൽ പുതിയൊരു നിയന്ത്രണ സംവിധാനം വന്നിരിക്കുകയാണ്.

എന്നാൽ, പഴയ കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്ക് തനിയെ പുതിയ രജിസ്ട്രേഷൻ കിട്ടിക്കൊള്ളണമെന്നില്ല; അതുപോലെ പഴയ സംവിധാനങ്ങൾ ഒറ്റയടിക്ക് ഇല്ലാതാവുകയുമില്ല. നിലവിലുള്ള രജിസ്ട്രേഷനുകൾ പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചും (Migration/Transition) പരിശോധനകളെക്കുറിച്ചും അതത് സംസ്ഥാന സർക്കാരുകളും കൗൺസിലുകളും നൽകുന്ന ഔദ്യോഗിക ഉത്തരവുകളാണ് ഉദ്യോഗാർത്ഥികൾ പാലിക്കേണ്ടത്.

ഉയർന്ന തൊഴിൽ നിലവാരം, കൃത്യമായ ക്ലിനിക്കൽ പരിശീലനം, തൊഴിൽപരമായ ഉത്തരവാദിത്തം എന്നിവ ഉറപ്പുവരുത്താനാണ് NCAHP ഒരു ദേശീയ ചട്ടക്കൂടൊരുക്കുന്നത്. ഇത് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിനൊപ്പം, ചികിത്സ തേടിയെത്തുന്ന പൊതുജനങ്ങൾക്ക് മുന്നിൽ തങ്ങൾക്ക് സേവനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത ഉറപ്പാക്കാനും സഹായിക്കും.

അതുകൊണ്ട് ഈ രജിസ്ട്രേഷൻ ഒരു നമ്പർ സ്വന്തമാക്കുന്നതിനപ്പുറം, അലൈഡ് ഹെൽത്ത് മേഖലയുടെ പദവിയും പ്രാധാന്യവും ഉയർത്തുന്ന സുപ്രധാന ചുവടുവെപ്പാണ്.

ഇനി ഒരു അലൈഡ് ഹെൽത്ത് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ, കേട്ടാൽ ആകർഷണീയമായ പേര് മാത്രം നോക്കി ചേരരുത്; അതിന് പിന്നിലെ ഔദ്യോഗിക അംഗീകാരവും, പ്രാക്ടീസ് ചെയ്യാനുള്ള നിയമപരമായ രജിസ്ട്രേഷനും അതിന് ശേഷമുള്ള തൊഴിൽ സാധ്യതയും കൂടി കണക്കിലെടുക്കണം.

കാരണം, അംഗീകാരമില്ലാത്ത കോഴ്സുകൾ വിദ്യാർത്ഥികൾക്ക് സമ്മാനിക്കുന്നത് ഒരു കരിയറല്ല, വെറുമൊരു അച്ചടിച്ച കടലാസു കഷണം മാത്രമാണ്.

Box 1

NCAHP രജിസ്ട്രേഷൻ ചട്ടങ്ങളിലെ ഒന്നാം ഷെഡ്യൂൾ (Schedule I) പ്രകാരം നിഷ്കർഷിച്ചിട്ടുള്ള പ്രധാന പ്രൊഫഷനുകൾ, അവയുടെ അംഗീകൃത യോഗ്യതാ മാനദണ്ഡങ്ങൾ, ആവശ്യപ്പെടുന്ന പ്രവൃത്തിപരിചയം എന്നിവ മേഖല തിരിച്ച് താഴെ നൽകുന്നു:

1.മെഡിക്കൽ ലബോറട്ടറി സയൻസസ് (MLS) പ്രൊഫഷനുകൾ: മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് / സയന്റിസ്റ്റ്*

  • അടിസ്ഥാന യോഗ്യത: B.Sc Medical Laboratory Technology (MLT) / B.Sc MLS (നിർബന്ധിത ഇന്റേൺഷിപ്പ് ഉൾപ്പെടെ കുറഞ്ഞത് 3 മുതൽ 4 വർഷം വരെ).

  • പ്രവൃത്തിപരിചയം: അംഗീകൃത ബിരുദമുള്ളവർക്ക് പ്രത്യേക അധിക പ്രവൃത്തിപരിചയം ആവശ്യമില്ല. (ഡിപ്ലോമക്കാർ അലൈഡ് ഹെൽത്ത് പ്രൊഫഷണലായി രജിസ്റ്റർ ചെയ്യുമ്പോൾ നിശ്ചിത ക്ലിനിക്കൽ പ്രവൃത്തിപരിചയം നിർബന്ധമാണ്).

2.ട്രോമ, ബേൺ കെയർ & സർജിക്കൽ / അനസ്തേഷ്യ റിലേറ്റഡ് ടെക്നോളജി

  • പ്രൊഫഷനുകൾ: ഒപ്പറേഷൻ തിയേറ്റർ (OT) ടെക്നോളജിസ്റ്റ്, അനസ്തേഷ്യ ടെക്നോളജിസ്റ്റ്, എമർജൻസി മെഡിക്കൽ ടെക്നോളജിസ്റ്റ് / പാരാമെഡിക്, പെർഫ്യൂഷനിസ്റ്റ്.

  • അടിസ്ഥാന യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ റെഗുലർ B.Sc ബിരുദം (ഉദാ: B.Sc OT & Anesthesia Technology, B.Sc Perfusion Technology).

  • പ്രവൃത്തിപരിചയം: അംഗീകൃത ബിരുദവും ഇന്റേൺഷിപ്പും ഉള്ളവർക്ക് അധിക പ്രവൃത്തിപരിചയം ആവശ്യമില്ല.

    3.ഫിസിയോതെറാപ്പി (Physiotherapy)

  • പ്രൊഫഷനുകൾ: ഫിസിയോതെറാപ്പിസ്റ്റ്

  • അടിസ്ഥാന യോഗ്യത: BPT (Bachelor of Physiotherapy) - 4 വർഷ പഠനവും 6 മാസത്തെ നിർബന്ധിത റൊട്ടേറ്ററി ഹോസ്പിറ്റൽ ഇന്റേൺഷിപ്പും.

  • പ്രവൃത്തിപരിചയം: പ്രത്യേക വർക്ക് എക്സ്പീരിയൻസ് ആവശ്യമില്ല.

    4.ഒക്യുപേഷണൽ തെറാപ്പി (Occupational Therapy)

  • പ്രൊഫഷനുകൾ: ഒക്യുപേഷണൽ തെറാപ്പിസ്റ്റ്

  • അടിസ്ഥാന യോഗ്യത: BOT (Bachelor of Occupational Therapy) - 4 വർഷ പഠനവും 6 മാസത്തെ ഇന്റേൺഷിപ്പും.

  • പ്രവൃത്തിപരിചയം: പ്രത്യേക അധിക പ്രവൃത്തിപരിചയം ആവശ്യമില്ല.

    5.ഒപ്റ്റോമെട്രി (Optometry)

  • പ്രൊഫഷനുകൾ: ഒപ്റ്റോമെട്രിസ്റ്റ്

  • അടിസ്ഥാന യോഗ്യത: Bachelor of Optometry (B.Optom / B.Sc Optometry) - 3 വർഷ തിയറിയും 1 വർഷത്തെ ക്ലിനിക്കൽ ഇന്റേൺഷിപ്പും ഉൾപ്പെടെ 4 വർഷ കോഴ്സ്.

  • പ്രവൃത്തിപരിചയം: അധിക പ്രവൃത്തിപരിചയം ആവശ്യമില്ല.

    6.മെഡിക്കൽ റേഡിയോളജി, ഇമേജിങ് & തെറാപ്യൂറ്റിക് ടെക്നോളജി

  • പ്രൊഫഷനുകൾ: മെഡിക്കൽ ഇമേജിങ് ടെക്നോളജിസ്റ്റ് (X-Ray, CT, MRI), റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ്, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്.

  • അടിസ്ഥാന യോഗ്യത: B.Sc Medical Imaging Technology / B.Sc Medical Radiologic Technology (MRT) / B.Sc Radiotherapy (3 മുതൽ 4 വർഷം).

  • പ്രവൃത്തിപരിചയം: അംഗീകൃത ബിരുദധാരികൾക്ക് അധിക പ്രവൃത്തിപരിചയം ആവശ്യമില്ല.

7.കാർഡിയോവാസ്കുലർ, പൾമണറി & ന്യൂറോ സയൻസ് ടെക്നോളജി

  • പ്രൊഫഷനുകൾ: കാർഡിയാക് കെയർ ടെക്നോളജിസ്റ്റ്, ന്യൂറോ ടെക്നോളജിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ഡയാലിസിസ് ടെക്നോളജിസ്റ്റ് (Renal Replacement Technology).

  • അടിസ്ഥാന യോഗ്യത: ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിലുള്ള 3 മുതൽ 4 വർഷ B.Sc ബിരുദം (ക്ലിനിക്കൽ ഇന്റേൺഷിപ്പ് സഹിതം).

  • പ്രവൃത്തിപരിചയം: അധിക പ്രവൃത്തിപരിചയം ആവശ്യമില്ല.

8.ന്യൂട്രീഷൻ സയൻസ് പ്രൊഫഷണലുകൾ

  • പ്രൊഫഷനുകൾ: ക്ലിനിക്കൽ ഡയറ്റീഷ്യൻ, ഫുഡ് & ന്യൂട്രീഷനിസ്റ്റ്.

  • അടിസ്ഥാന യോഗ്യത: B.Sc Clinical Nutrition & Dietetics / Food Science & Nutrition, തുടർന്ന് M.Sc അല്ലെങ്കിൽ നിർബന്ധിത ഹോസ്പിറ്റൽ ഡയറ്ററ്റിക്സ് ഇന്റേൺഷിപ്പ്.

  • പ്രവൃത്തിപരിചയം: ക്ലിനിക്കൽ പ്രാക്ടീസിന് ഹോസ്പിറ്റൽ ഇന്റേൺഷിപ്പ് അനിവാര്യമാണ്.

    9.ബിഹേവിയറൽ ഹെൽത്ത് സയൻസസ് (സൈക്കോളജി)

  • പ്രൊഫഷനുകൾ: സൈക്കോളജിസ്റ്റ് (ജനറൽ / ബിഹേവിയറൽ)

  • അടിസ്ഥാന യോഗ്യത: സൈക്കോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും (BA/B.Sc + MA/M.Sc Psychology).

  • പ്രവൃത്തിപരിചയം (നിർബന്ധം): നിശ്ചിത ഹെൽത്ത് കെയർ ക്രമീകരണങ്ങളിൽ (Hospital / Clinic / Mental Health Setting) നേടിയ കുറഞ്ഞത് 1 മുതൽ 2 വർഷം വരെയുള്ള പ്രവൃത്തിപരിചയം (പഠന റൂട്ടിന് അനുസൃതമായി ഷെഡ്യൂൾ I-ൽ വ്യക്തമാക്കിയ പ്രകാരം).

    10.ഹെൽത്ത് കെയർ സോഷ്യൽ വർക്ക്

  • പ്രൊഫഷനുകൾ: മെഡിക്കൽ സോഷ്യൽ വർക്കർ, സൈക്യാട്രിക് സോഷ്യൽ വർക്കർ, ക്ലിനിക്കൽ സോഷ്യൽ വർക്കർ.

  • അടിസ്ഥാന യോഗ്യത: MSW (Medical & Psychiatric Social Work സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം.

  • പ്രവൃത്തിപരിചയം (നിർബന്ധം): ആശുപത്രികൾ, ഡീ-അഡിക്ഷൻ സെന്ററുകൾ, മെന്റൽ ഹെൽത്ത് കേന്ദ്രങ്ങൾ എന്നിവയിൽ ക്ലിനിക്കൽ ഫീൽഡ് വർക്കും നിശ്ചിത കാലയളവിലെ പ്രവൃത്തിപരിചയവും

    11.ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് & ഹെൽത്ത് ഇൻഫോർമാറ്റിക്സ് (HIM) ​പ്രൊഫഷനുകൾ:

    ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് പ്രൊഫഷണൽ / മെഡിക്കൽ റെക്കോർഡ് ഓഫീസർ (MRO)

    ഹെൽത്ത് ഇൻഫോർമാറ്റിക്സ് സ്പെഷ്യലിസ്റ്റ് / ക്ലിനിക്കൽ കോഡർ

    അടിസ്ഥാന യോഗ്യത:

    ബി.എസ്.സി ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് (B.Sc HIM / B.Sc Medical Records Science) — റഗുലർ 3 വർഷ പഠനവും നിശ്ചിത ഹോസ്പിറ്റൽ ഇന്റേൺഷിപ്പും.

    അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം (M.Sc HIM).

    പ്രവൃത്തിപരിചയം:

    അംഗീകൃത റെഗുലർ ഡിഗ്രിയും ഹോസ്പിറ്റൽ ട്രെയിനിംഗും പൂർത്തിയാക്കിയവർക്ക് അധിക പ്രവൃത്തിപരിചയം നിർബന്ധമില്ല.

    എന്നാൽ ഡിപ്ലോമ (Diploma in Medical Record Technology - DMRT) വഴി വരുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും നിശ്ചിത ആശുപത്രി പ്രവൃത്തിപരിചയം ആവശ്യമാണ്.

12.കമ്മ്യൂണിറ്റി കെയർ & പബ്ലിക് ഹെൽത്ത് പ്രൊഫഷണലുകൾ (Community Care & Public Health)

  • പ്രൊഫഷനുകൾ: പബ്ലിക് ഹെൽത്ത് ഓഫീസർ / പ്രാക്ടീഷണർ (Public Health Practitioners).

  • അടിസ്ഥാന യോഗ്യത: മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) അല്ലെങ്കിൽ ബി.എസ്.സി പബ്ലിക് ഹെൽത്ത്.

  • പ്രവൃത്തിപരിചയം: കമ്മ്യൂണിറ്റി ഹെൽത്ത് പ്രോജക്ടുകളിലും പൊതുജനാരോഗ്യ രംഗത്തുമുള്ള ഫീൽഡ് പ്രവൃത്തിപരിചയം പരിഗണിക്കുന്നു.

    13.പോഡിയാട്രിക് തെറാപ്പി (Podiatric Therapy)

  • പ്രൊഫഷനുകൾ: പോഡിയാട്രിസ്റ്റ് / ഫൂട്ട് കെയർ തെറാപ്പിസ്റ്റ് (പ്രമേഹ രോഗികളിലെ കാൽ സംരക്ഷണം, ആർത്രൈറ്റിസ് സംബന്ധമായ ഫൂട്ട് കെയർ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവർ).

  • അടിസ്ഥാന യോഗ്യത: പോഡിയാട്രിക് മെഡിസിൻ / തെറാപ്പിയിൽ ബിരുദമോ പി.ജി ഡിപ്ലോമയോ.

  • പ്രവൃത്തിപരിചയം: പ്രമേഹ പരിചരണ/സർജിക്കൽ ആശുപത്രികളിലെ ക്ലിനിക്കൽ പരിശീലനം.

പ്രത്യേക ശ്രദ്ധയ്ക്ക്: ബിരുദത്തിനൊപ്പം പ്രവൃത്തിപരിചയം ആവശ്യമില്ലാത്ത ക്ലിനിക്കൽ ടെക്നോളജി കോഴ്സുകൾക്ക് നിശ്ചിത മണിക്കൂറുകളിലുള്ള ഹോസ്പിറ്റൽ ഇന്റേൺഷിപ്പ് നിർബന്ധമാണ്. എന്നാൽ സൈക്കോളജി, സോഷ്യൽ വർക്ക് തുടങ്ങിയ ഹ്യൂമാനിറ്റീസ് അടിസ്ഥാനമാക്കിയുള്ള ഹെൽത്ത് സയൻസ് ശാഖകൾക്ക് 'ഹെൽത്ത് സെറ്റിങ്സ്' വഴിയുള്ള നേരിട്ടുള്ള പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ രജിസ്ട്രേഷന് നിർണായകമാണ്

Box 2

NCAHPയുടെ പത്ത് പ്രധാന വിഭാഗങ്ങൾ: ആരൊക്കെ, എന്ത് യോഗ്യത?

NCAHP Registration Regulations-ലെ Schedule I പ്രകാരം Allied and Healthcare Professions-നെ പത്ത് പ്രധാന recognised categories-ലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ category-യിലും ഒന്നിലധികം professions ഉണ്ട്. ഓരോ profession-നും അംഗീകരിച്ചിട്ടുള്ള qualification-കളും course duration-ഉം, ആവശ്യമായിടത്ത് health-setting experience-ഉം Schedule I-ൽ പ്രത്യേകം നൽകിയിട്ടുണ്ട്.

1. Medical Laboratory and Life Sciences

Medical Laboratory Technologist, Biotechnologist, Medical Biochemist, Medical Microbiologist, Molecular Biologist, Geneticist, Cytotechnologist, Histotechnologist, Hematology Technologist തുടങ്ങിയ professions ഈ വിഭാഗത്തിലുണ്ട്.

Medical Laboratory Technologist-ന് B.MLS, B.Sc Medical Laboratory Science/Technology തുടങ്ങിയ degree routes മുതൽ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ട് വർഷത്തെ DMLT വരെയുള്ള qualifications Schedule I അംഗീകരിക്കുന്നു. Biotechnologist ആയി രജിസ്റ്റർ ചെയ്യുന്നതിന് M.Sc Biotechnology-ക്കൊപ്പം healthcare രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ experience ആവശ്യപ്പെടുന്നുണ്ട്.

2. Trauma, Burn Care and Surgical/Anaesthesia Related Technology

Advanced Care Paramedic, Emergency Medical Technologist, Anaesthesia and Operation Theatre Technologist, Endoscopy and Laparoscopy Technologist തുടങ്ങിയ professions ഈ വിഭാഗത്തിൽപ്പെടുന്നു.

ഇവയിൽ B.EMT, B.Sc Emergency Medical Services, B.Sc Trauma/Emergency Care, B.AOTT, B.Sc Anaesthesia Technology, B.Sc Operation Theatre Technology, B.Sc Endoscopy Technology തുടങ്ങിയ degree routes ഉൾപ്പെടുന്നു. ചില diploma routes-ുകളും Schedule I അംഗീകരിക്കുന്നുണ്ട്, എന്നാൽ അവയ്ക്ക് കുറഞ്ഞത് 2000 മണിക്കൂർ training ഉൾപ്പെടുകയും recognised institution/programme ആയിരിക്കണമെന്നുമുള്ള നിബന്ധനയുണ്ട്.

3. Physiotherapy Professional

ഇവിടെ പ്രധാന profession Physiotherapist ആണ്.

B.PT ആണ് പ്രധാന recognised qualification. പഴയ admission വർഷങ്ങളിലെ ചില B.Sc Physiotherapy routes-ുകളും Schedule I അംഗീകരിക്കുന്നുണ്ട്. നിലവിലുള്ള BPT programmes-ൽ course duration-നൊപ്പം prescribed internship ഉൾപ്പെടുന്നു. പഴയ DPT qualification-നും പ്രത്യേക വ്യവസ്ഥയുണ്ട്.

4. Nutrition Science Professionals

Dietician, Nutritionist തുടങ്ങിയ professions ഈ വിഭാഗത്തിലാണ്.

B.Sc Nutrition and Dietetics, B.Sc Clinical Nutrition, B.Sc Food and Nutrition, B.Sc Nutrition and Dietetics തുടങ്ങിയ നിരവധി degree routes Schedule I-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില routes-ൽ postgraduate qualification കൂടി ആവശ്യമാണ്. Dietician വിഭാഗത്തിൽ clinical internship/training-നും പ്രാധാന്യം നൽകിയിട്ടുണ്ട്.

5. Ophthalmic Sciences Professional

ഈ വിഭാഗത്തിലെ പ്രധാന professions Optometrist, Ophthalmic Assistant, Ophthalmic Technician തുടങ്ങിയവയാണ്.

B.Optom, B.Sc Optometry, B.Sc Ophthalmic Technology തുടങ്ങിയ degree qualifications അംഗീകരിച്ചിട്ടുണ്ട്. അതോടൊപ്പം കുറഞ്ഞത് 2000 മണിക്കൂർ training ഉള്ള വിവിധ diploma qualifications-ുകളും Schedule I-ൽ ഉൾപ്പെടുന്നു.

6. Occupational Therapist

ഈ category-യിൽ Occupational Therapist എന്ന profession ആണ്.

B.OT, BOT, B.Sc Occupational Therapy, B.Sc (Hons) Occupational Therapy തുടങ്ങിയ വിവിധ degree routes Schedule I-ൽ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞത് 2000 മണിക്കൂർ training ഉള്ള ചില diploma qualifications-ുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

7. Community Care, Behavioural Health Sciences and Other Professionals

ഇതാണ് ഏറ്റവും വൈവിധ്യമാർന്ന category-കളിലൊന്ന്.

ഇതിൽ Medical Social Worker, Psychiatric Social Worker, Clinical Social Worker, Psychologist തുടങ്ങിയ professions ഉൾപ്പെടുന്നു. ഇതിന് പുറമെ Community Health, Behavioural Health, Counselling തുടങ്ങിയ മേഖലകളിലെ നിരവധി professions-ഉം പട്ടികയിലുണ്ട്.

Social Work വിഭാഗത്തിൽ B.MPSW, BSW/BA Social Work, MSW/MA Social Work തുടങ്ങിയ വിവിധ qualification routes നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് BSW/BA Social Work route-ൽ 3 മുതൽ 4 വർഷം വരെ health-setting experience ആവശ്യപ്പെടുന്നു. ചില MSW/MA Social Work routes-ൽ 2 വർഷത്തെ health-setting experience ആവശ്യമാണ്. MPhil Clinical Social Work, MPhil Psychiatric Social Work തുടങ്ങിയ prescribed qualifications-ക്കും പ്രത്യേക വ്യവസ്ഥകളുണ്ട്.

Psychology വിഭാഗത്തിലും qualification അനുസരിച്ച് health-setting experience നിശ്ചയിച്ചിട്ടുണ്ട്. UG/PG Psychology routes മുതൽ counselling, psychotherapy, applied psychology തുടങ്ങിയ പല qualification pathways-ുകളും Schedule I-ൽ നൽകിയിട്ടുണ്ട്. അതേസമയം RCI-യിൽ രജിസ്റ്റർ ചെയ്യാൻ അർഹനായ Clinical Psychologist-ന് NCAHP registration അനുവദിക്കില്ല എന്ന് Regulations പ്രത്യേകം വ്യക്തമാക്കുന്നു.

8. Medical Radiology, Imaging and Therapeutic Technology

Medical Radiology and Imaging Technologist, Radiographer, MRI/CT Technologist, Nuclear Medicine Technologist, Radiotherapy Technologist, Medical Physicist തുടങ്ങിയ professions ഈ വിഭാഗത്തിലാണ്.

B.Sc Medical Radiology and Imaging Technology, B.Sc Radiography and Imaging Technology, B.Sc Radiation Technology, B.Sc Nuclear Medicine Technology തുടങ്ങിയ degree routes ഉൾപ്പെടുന്നു. നിശ്ചിത 2000 മണിക്കൂർ training ഉള്ള diploma routes-ുകളും Schedule I-ൽ അംഗീകരിച്ചിട്ടുണ്ട്.

9. Medical Technologist and Physician Associates

ഈ category-യിൽ Biomedical Engineer, Medical Equipment Technologist, Physician Associate, Cardiovascular Technologist, Perfusionist, Respiratory Technologist, Dialysis Therapy Technologist തുടങ്ങിയ professions ഉൾപ്പെടുന്നു.

Physician Associate-ന് B.PA ഉൾപ്പെടെ വിവിധ recognised qualification routes ഉണ്ട്. Cardiovascular Technology, Perfusion Technology, Respiratory Technology, Dialysis Therapy Technology തുടങ്ങിയ മേഖലകളിലും degree, diploma routes Schedule I-ൽ നൽകിയിട്ടുണ്ട്.

10. Health Information Management

Health Information Management Professional, Medical Records/Health Information Technologist, Clinical Coder, Medical Records Secretary, Medical Transcriptionist തുടങ്ങിയ professions ഈ വിഭാഗത്തിൽപ്പെടുന്നു.

D.HIM, B.Sc Health Information Management, B.Sc Medical Records Science, B.Sc Medical Record Technology, M.Sc HIM തുടങ്ങിയ വിവിധ qualifications Schedule I-ൽ അംഗീകരിച്ചിട്ടുണ്ട്. Clinical Coder പോലുള്ള ചില professions-ന് 2000 മണിക്കൂർ training ഉൾപ്പെടുന്ന recognised diploma routes-ുകളും ഉണ്ട്.

Experience സംബന്ധിച്ച് ഒരു പ്രധാന കാര്യം

മുകളിലെ പട്ടിക വായിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം. എല്ലാ professions-നും experience requirement ഒരുപോലെയല്ല.

പല clinical technology professions-ലും recognised qualification-നൊപ്പം prescribed internship/training പൂർത്തിയാക്കിയാൽ പ്രത്യേക അധിക work experience ആവശ്യമില്ല. എന്നാൽ ചില professions-ൽ, പ്രത്യേകിച്ച് Psychology, Social Work, Biotechnologist തുടങ്ങിയവയിൽ, qualification route അനുസരിച്ച് health-setting experience നിർബന്ധമാണ്.

അതുകൊണ്ട് “Degree ഉണ്ടെങ്കിൽ registration കിട്ടും” എന്നോ “എല്ലാവർക്കും experience വേണം” എന്നോ പൊതുവായി പറയുന്നത് ശരിയല്ല.

സ്വന്തം profession-ന് Schedule I-ൽ നൽകിയിരിക്കുന്ന exact qualification, course duration, experience requirement എന്നിവയാണ് അന്തിമമായി നോക്കേണ്ടത്.

Box3

‘ ‘ഹെൽത്ത്‌ കെയർ പ്രൊഫഷണലും അലൈഡ് ഹെൽത്ത് പ്രൊഫഷണലും തമ്മിലുള്ള വ്യത്യാസം

NCAHPയെക്കുറിച്ച് പറയുമ്പോൾ പലരും പലരെയും കുഴക്കുന്ന ഒരു കാര്യമുണ്ട്: “Allied Health Professional” എന്നും “Healthcare Professional” എന്നും പറയുന്നത് രണ്ടും ഒരേ കാര്യമല്ലേ?*

ആരോഗ്യരംഗത്ത് രോഗനിർണയം, ചികിത്സ, പുനരധിവാസം, രോഗീപരിചരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും, NCAHP Act ഇവയെ വിദ്യാഭ്യാസത്തിന്റെ ദൈർഘ്യം, പരിശീലന മണിക്കൂറുകൾ, യോഗ്യത, professional role എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി നിർവചിക്കുന്നുണ്ട്.

അലൈഡ് ഹെൽത്ത് പ്രൊഫഷണൽ (Allied Health Professional):

കുറഞ്ഞത് 2000 മണിക്കൂർ വിദ്യാഭ്യാസവും പരിശീലനവും ഉൾപ്പെടുന്ന 2 മുതൽ 4 വർഷം വരെ ദൈർഘ്യമുള്ള diploma അല്ലെങ്കിൽ degreeൾ* നേടിയ associate, technician, technologist തുടങ്ങിയവർ ഈ വിഭാഗത്തിൽപ്പെടുന്നു.

Medical Laboratory Technologist, Radiology Technologist, Anaesthesia Technologist, Operation Theatre Technologist തുടങ്ങിയവർ ഉദാഹരണങ്ങളാണ്.

ഹെൽത്ത്‌കെയർ പ്രൊഫഷണൽ (Healthcare Professional):

കുറഞ്ഞത് 3600 മണിക്കൂർ വിദ്യാഭ്യാസവും പരിശീലനവും ഉൾപ്പെടുന്ന 3 മുതൽ 6 വർഷം വരെ ദൈർഘ്യമുള്ള degree നേടിയ scientist, therapist തുടങ്ങിയ പ്രഫഷനലുകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.

Physiotherapist, Occupational Therapist, Optometrist, Nutritionist/Dietician, Psychologist* തുടങ്ങിയവർ ഇതിൽപ്പെടുന്നു.

ഇവരിൽ പ്രത്യേകിച്ച് Physiotherapist, Occupational Therapist

എന്നിവർക്ക് സ്വന്തം professional scope-നുള്ളിൽ independent practice നടത്താനുള്ള നിയമപരമായ അംഗീകാരം ശ്രദ്ധേയമാണ്. അതായത് multidisciplinary team-ന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനൊപ്പം, സ്വന്തം professional services സ്വതന്ത്രമായും നൽകാൻ കഴിയും.

ഒറ്റവാക്കിൽ പറഞ്ഞാൽ:

Allied Health → 2000 മണിക്കൂർ, 2–4 വർഷം, Diploma/Degree

Healthcare → 3600 മണിക്കൂർ, 3–6 വർഷം, Degree

ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. Audiologist, Speech-Language Pathologist, Prosthetist & Orthotist, Clinical Psychologist, Rehabilitation Psychologist തുടങ്ങിയ RCIയുടെ പരിധിയിൽ വരുന്ന professions ആണ്. അവരുടെ നിയന്ത്രണാധികാരം Rehabilitation Council of India (RCI) ക്കാണ്.

 

Article By: Nizar Peruvad
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query