×

RRB Group D 2025

റെയിൽവേക്ക് കീഴിലുള്ള റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് ലെവൽ-1 തസ്‌തികകളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 32,438 ഒഴിവുകളുണ്ട്. മാർച്ച് 01 വരെ ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ 

സെൻട്രലൈസ്‌ഡ് എംപ്ലോയ്മെന്റ്റ് നോട്ടിസ് നമ്പർ: 8/2024

ഒഴിവുകൾ :

ട്രാക്ക് മെയ്ന്റെയ്‌നർ - IV (13,187), പോയിന്റ്സ്‌മാൻ ബി (5058), അസിസ്റ്റന്റ്-വർക്ഷോപ് (3077), അസിസ്റ്റന്റ് ക്യാരേജ് ആൻഡ് വാഗൺ (2587), അസിസ്റ്റന്റ് എസ് ആൻഡ് ടി (2012), അസിസ്‌റ്റന്റ് ടിആർഡി (1381), അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി (1048), അസിസ്റ്റന്റ് ലോക്കോ ഷെഡ്- ഇലക്ട്രിക്കൽ (950), അസിസ്റ്റന്റ് ട്രാക്ക് മെഷീൻ (805), അസിസ്റ്റന്റ് ഓപ്പറേഷൻസ്- ഇലക്ട്രിക്കൽ (741), അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി വർക്ഷോപ് (613), അസിസ്റ്റന്റ് ലോക്കോ ഷെഡ് ഡീസൽ (420), അസിസ്റ്റന്റ് ബ്രിജ് (301), അസിസ്റ്റന്റ് പി വേ (259 ).

യോഗ്യത:

പത്താം ക്ലാസ്/ഐടിഐ/തത്തുല്യം/നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻ സിവിടി).

എൻജിനീയറിങ് ഡിപ്ലോമ/ബിരുദ യോഗ്യതക്കാരെ കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്/ ഐടിഐ യോഗ്യതയ്ക്കു പകരമായി പരിഗണിക്കില്ല. അതുപോലെ ഗ്രാജുവേറ്റ് ആക്ട് അപ്രന്റിസും കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്‌ഷിപ്പിനു പകരമായി പരിഗണിക്കില്ല. എല്ലാ യോഗ്യതകളും 2025 ഫെബ്രുവരി 22 അടിസ്‌ഥാനമാക്കി കണക്കാക്കും. 

പ്രായം:

18-36 വയസ്സ് 2025 ജനുവരി 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. [പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് (നോൺ ക്രീമി ലെയർ) മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും].

അപേക്ഷാ ഫീസ്:

500 രൂപ [സിബിടിക്കു ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്ക് ചാർജുകളും ഈടാക്കും) പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂന പക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ.

തിരഞ്ഞെടുപ്പ്:

കംപ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് (സിബിടി), ശാരീരിക ക്ഷമത പരിശോധന, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് രീതി: 

90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും യോഗ്യരായ ഭിന്നശേഷിക്കാർക്കു ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും. മാത്തമാറ്റിക്സ് ( മാർക്ക് -25), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് (30), ജനറൽ സയൻസ് (25), ജനറൽ അവയർനെസ് ആൻഡ് കറന്റ് അഫയേഴ്സ് (20) എന്നിവയുണ്ടാകും. നെഗറ്റീവ് മാർക്കുമുണ്ട്.

ഇംഗ്ലിഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം. ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയ‌ക്കേണ്ടതില്ല.

ശാരീരിക ക്ഷമത :

പുരുഷൻ: 35 കിലോ തൂക്കമുള്ള ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം. 4 മിനിറ്റ് 15 സെക്കൻഡുകൾക്കുള്ളിൽ 1000 മീറ്റർ ഓടാൻ കഴിയണം.

സ്ത്രീ: 20 കിലോ തൂക്കമുള്ള ഭാരം എടുത്തു രണ്ടു മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം അഞ്ച് മിനിറ്റ് 40 സെക്കൻഡുകൾക്കുള്ളിൽ 1000 മീറ്റർ ഓടാൻ കഴിയണം. ഭിന്നശേഷിക്കാർ, കോഴ്‌സ് പൂർത്തിയാക്കിയ അപ്രന്റിസുകൾ, വിമുക്‌തഭടൻ, ഗർഭിണികളായ സ്ത്രീകൾ എന്നിവർക്കു ശാരീരികക്ഷമത പരിശോധന ഉണ്ടായിരിക്കില്ല. 

എങ്ങനെ അപേക്ഷിക്കാം:

ബന്ധപ്പെട്ട ആർആർബി വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകന് ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചു കഴിയുമ്പോൾ റജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ലഭിക്കും. ഈ റജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ഒടിപി നമ്പർ ഉദ്യോഗാർഥിയുടെ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡിയിലൂടെ ലഭിക്കും. ഉദ്യോഗാർഥി ഫോട്ടോയും ഒപ്പും JPEG ഫോർ മാറ്റിൽ സ്‌കാൻ ചെയ്ത്  അപ്ലോഡ് ചെയ്യണം. വെളുത്ത/ലൈറ്റ് കളർ പശ്ചാത്തലത്തിൽ 50-100 കെബി സൈസിലുള്ളതാകണം ഫോട്ടോ. ഒപ്പ് 30-50 കെബി (വെള്ളക്കടലാസിൽ കറുത്ത മഷിയിൽ കൊണ്ട്) സൈസിൽ വേണം. 

വിവിധ ആർ ആർ ബി കളുടെ വെബ്സൈറ്റുകൾ: 

RRB Website
Secunderabad(SCR) www.rrbsecunderabad.gov.in
Ahmedabad(NWR) www.rrbahmedabad.gov.in
Ranchi (SER) www.rrbranchi.gov.in
Ajmer (NWR) www.rrbajmer.gov.in                   
Prayagraj (NCR) www.rrbald.gov.in
Bangalore (SWR) www.rrbbnc.gov.in
Patna (ECR) www.rrbpatna.gov.in
Bhopal (WCR) www.rrbbhopal.gov.in
Mumbai (CR) www.rrbmumbai.gov.in
Bhubaneswar (ECOR) www.rrbbbs.gov.in
Kolkata (ER) www.rrbkolkata.gov.in
Bilaspur (SECR) www.rrbbilaspur.gov.in
Guwahati (NFR) www.rrbguwahati.gov.in
Chandigarh (NR) www.rrbcdg.gov.in
Gorakhpur (NER) www.rrbgkp.gov.in
Chennai (SR) www.rrbchennai.gov.in

 




Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004