- Services
- Individual
- Notifications
- UPSC Civil Service Examination 2025

UPSC Civil Service Examination 2025
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 21(6 PM) വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങിയ സുപ്രധാന തസ്തികകളിലേക്കാണ് പരീക്ഷ.
പ്രധാനപ്പെട്ടത് : യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 2025
അപേക്ഷിക്കേണ്ട അവസാനതീയതി: 21 ഫെബ്രുവരി 2025 (6 PM)
ഒഴിവ് : 979 (ഭിന്നശേഷിക്കാർക്ക് : 38)
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അവസാനവർഷ വിദ്യാർത്ഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷക്കൊപ്പം, യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. ബിരുദത്തിനു തുല്യമായ പ്രൊഫഷണൽ/ ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം .
പ്രായം : 2025 ഓഗസ്റ്റ് ഒന്നിന് 21 - 32.
(പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവുണ്ട്)
തിരഞ്ഞെടുപ്പ്: പ്രിലിമിനറി( ഒബ്ജക്റ്റീവ് പരീക്ഷ) മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പ്രിലിമിനറി പരീക്ഷക്കു കോഴിക്കോട്, തിരുവനന്തപുരം കൊച്ചി. മെയിൻ പരീക്ഷക്കു തിരുവനന്തപുരമാണ് പരീക്ഷ കേന്ദ്രം.
പരീക്ഷാരീതി: പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. ദൈർഘ്യം 2 മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുണ്ട്. രണ്ടാം പേപ്പർ ക്വാളിഫയിങ് പേപ്പറാണ്. ഇതിൽ 33% മാർക്ക് നേടണം. മെയിൻ പരീക്ഷ ഡിസ്ക്രിപ്റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് പരിഗണിച്ചാണ് അന്തിമ ലിസ്‌റ്റ് തയാറാക്കുക.
ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബി ഐ ശാഖകളിലും പണമടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കുക.
(സിലബസ്, പരീക്ഷാക്രമം ഉൾപ്പെടെ വിജ്‌ഞാപനത്തിന്റെ പൂർണരൂപം www.upsc.gov.in എന്ന സൈറ്റിൽ.)