- News & Events
- Events
- DCGC Convocation and Alumni Meet at CIGI

DCGC Convocation and Alumni Meet at CIGI
സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ഡിപ്പാർട്ട്മെന്റ് ഓഫ് കരിയർ ഗൈഡൻസിന്റെ കീഴിൽ അഞ്ചാമത് DCGC കോൺവെക്കേഷനും അലുമിനി മീറ്റും മാർച്ച് രണ്ടാം തീയതി (March 02,10am) നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിപാടി വയനാട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ.പി.രാജീവൻ ഉദ്ഘാടനം ചെയ്യും. കരിയർ ഗൈഡൻസിന്റെ സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.
ബാച്ച് 10&11 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും കൂടാതെ DCGC ബാച്ചിന്റെ അലുമിനി മീറ്റും, സിജി കരിയർ ഗൈഡ് മീറ്റും അന്നേദിവസം നടക്കും.
👉പരിപാടിയിൽ പങ്കെടുക്കുന്ന ബാച്ച് 10& 11 ൽ പെട്ടവർ താഴെ കാണുന്ന ഫോം പൂരിപ്പിക്കേണ്ടതാണ്.
https://forms.gle/XCtsgqJd2uRAUUL18
അലുമിനി മീറ്റിൽ പങ്കെടുക്കുന്നവരും സിജി കരിയർ ഗൈഡുമാരും താഴെ കാണുന്ന ഫോം പൂരിപ്പിക്കേണ്ടതാണ്.
https://forms.gle/ahzFFMmZxqTTXXSD7
☎️കൂടുതൽ വിവരങ്ങൾക്ക് : 80866 64004