- News & Events
- Events
- നീറ്റ് 2024 അപേക്ഷ സമർപ്പണം; സിജിയിൽ സൗജന്യ സെമിനാർ

17 Feb 2024
10:00 am
- 12:00 pm
CIGI Campus
നീറ്റ് 2024 അപേക്ഷ സമർപ്പണം; സിജിയിൽ സൗജന്യ സെമിനാർ
നീറ്റ് യുജി അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനായി സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജ) സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു.
അപേക്ഷാ സമർപ്പണം, സർട്ടിഫിക്കറ്റ് അപ്‌ലോഡിങ്, റിസർവേഷൻ, ഫീ പേയ്മെൻറ് തുടങ്ങി എല്ലാവിധ സംശയങ്ങൾക്കുള്ള മറുപടി വിദഗ്ധരായ സിജി കൗൺസിലർമാർ വഴി നൽകും. കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ
2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മണിമുതൽ 12 മണി വരെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക: https://forms.gle/HERZibwZSrT3MVuu5
കൂടുതൽ വിവരങ്ങൾക്ക് :
8086662004, 8086664004