- News & Events
- Events
- ഗ്രാമദീപം ഡയരക്ടറി പ്രകാശനവും വിസിജി ട്രെയ്നിംഗും ജനുവരി 26ന്

26 Jan 2024
09:30 am
- 04:00 pm
CIGI Campus
ഗ്രാമദീപം ഡയരക്ടറി പ്രകാശനവും വിസിജി ട്രെയ്നിംഗും ജനുവരി 26ന്
ഗ്രാമദീപം ഡയരക്ടറി പ്രകാശനവും വിസിജി ട്രെയ്നിംഗും ജനുവരി 26ന് സിജി ക്യാമ്പസിൽ
സിജിയുടെ ( സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) കീഴിലുള്ള ഗ്രാമദീപം പ്രൊജക്റ്റിന്റെ ഡയറക്ടറി പ്രകാശനവും വിസിജി ട്രെയ്നിംഗും 2024 ജനുവരി 26ന് നടക്കും. കോഴിക്കോട് സിജി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജില്ലാ കോഡിനേറ്റർമാരും അതാത് വില്ലേജ് തല കരിയർ ഗെയ്ഡുമാരും ഗ്രാമദീപത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവരുമാണ് പങ്കെടുക്കേണ്ടത്. മികച്ച ഗ്രാമദീപങ്ങൾക്കുള്ള അവാർഡ് വിതരണവും അന്നേദിവസം നടക്കും.
പങ്കെടുക്കുന്നവര്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086664006