×
06 Jan 2024
09:30 am - 05:00 pm
CIGI Campus

Second Workshop on Learning Disability Management and Assessment Techniques

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ  'പഠന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും' എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ വെച്ച്  2024 ജനുവരി 06 ശനിയാഴ്ച്ച രാവിലെ 09:30 മുതലാണ് ശില്പശാല ഒരുക്കിയിരിക്കുന്നത്.

ഇന്നത്തെ കാലത്ത് കുട്ടികളിൽ കണ്ട് വരുന്ന പഠന പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതും പരിഹരിക്കുന്നതും വെല്ലുവിളി ഉയർത്തുന്നതാണല്ലോ. മനഃശാസ്ത്രം, വിദ്യാഭ്യാസം പോലെയുള്ള മേഖലയിലെ പ്രൊഫഷണലുകൾക്ക് പഠന പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ ധാരണ ഉണ്ടായിരിക്കുകയും ഏറ്റവും പുതിയ മൂല്യനിർണ്ണയത്തിലും മാനേജ്മെന്റ് ടെക്നിക്കുകളിലും അറിവുണ്ടാവുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പഠന പ്രശനങ്ങളുടെ സങ്കീർണതകൾ ഫലപ്രദമായി പരിഹരിക്കുന്നതിന് ആവശ്യമായ അറിവും നൈപുണ്യവും കൊണ്ട് ബിരുദാനന്തര ബിരുദധാരികളെ സജ്ജമാക്കുകയാണ് ഈ പരിശീലന ശിൽപശാല ലക്ഷ്യമിടുന്നത്.

ആർക്കെല്ലാം പങ്കെടുക്കാം :

▪️Post graduates in Psychology and Social Work
▪️School Counselors
▪️Special Educators
▪️School Teachers

പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താഴെ നൽകിയ ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യുക.
https://forms.gle/wMzLQgHgZavB5TEz7

കൂടുതൽ വിവരങ്ങൾക്ക് : 8086663009



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004