×
01 Jan 2024
10:00 am - 05:00 pm
CIGI Campus

CIGI C-Cirlce New Batch 2024

ഇനി നിങ്ങൾക്കൊരു സർക്കാർ ജോലി ലഭിച്ചില്ലെങ്കിൽ, നിങ്ങൾ മാത്രമാണ് ഉത്തരവാദികൾ..... 

വിട്ടിലിരുന്ന്, വാട്ട്സ്ആപ്പിലൂടെ പരീക്ഷാ പരിശീലനം നേടാൻ അവസരമൊരുക്കുകയാണ് സിജി- സി - സർക്കിളിലൂടെ...

 എന്താണ് സിജി? 

വിദ്യാഭ്യാസ തൊഴിൽ മാർഗ്ഗനിർദ്ദേശ, പരിശീലന മേഖലകളിൽ 28 വർഷത്തെ സേവന പാരമ്പര്യം ഉള്ള ഒരു സർക്കാരേതര സംഘടന (NGO) യാണ് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ്  ഗൈഡൻസ് ഇന്ത്യ (CIGI) .  

എന്താണ് സി-സർക്കിൾ ?

💠 സിജിയുടെ പ്രധാന ഡിപ്പാർട്ട്മെന്റുകളിലൊന്നായ സെന്റർ ഫോർ കോംപീറ്റൻസി മൂവ്മെന്റ്  ഒരുക്കിയിട്ടുള്ള സൗജന്യ മത്സര പരീക്ഷാ പരിശീലന  പദ്ധതിയാണ് സി - സർക്കിൾ.

💠 PSC, SSC, UPSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ പഠിക്കാൻ ആഗ്രഹിക്കുന്നതോ ആയ ഓരോ പ്രദേശങ്ങളിലെയും  ഉദ്യോഗാർത്ഥികളും അധ്യാപകരും ചേർന്ന ഓൺലൈൻ പഠന കൂട്ടായ്മകളാണ് സി സർക്കിൾ

💠 മത്സര പരീക്ഷകളിൽ ഉന്നത റാങ്ക് നേടുന്നതിനും ചെറിയ പ്രായത്തിൽ തന്നെ സർക്കാർ ജോലികൾ കരസ്ഥമാക്കുന്നതിനും ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുക  എന്നതാണ് സി-സർക്കിൾ കൊണ്ട് ലക്ഷ്യം വക്കുന്നത്.

പ്രാദേശികാടിസ്ഥാനത്തിൽ രൂപീകരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി 

⏹️ഉദ്യോഗാർത്ഥികൾക്ക് പരീക്ഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
⏹️തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ പഠിക്കുവാനായി study materials 
⏹️ഓരോ ദിവസവും നൽകുന്ന study materials അടിസ്ഥാനമാക്കി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:00മണിക്ക് ഗൂഗിൾ ഫോമിലുള്ള  ടെസ്റ്റുകൾ. 

⏹️ശനിയാഴ്ച രാത്രി 8:00 മണിക്ക് 50 മാർക്കിന്റെ revision test.
⏹️മറ്റു ഉദ്യോഗാർത്ഥികളും അധ്യാപകരുമായി കൂടുതൽ ചർച്ചകൾ നടത്താനുളള അവസരം
⏹️സംശയ ദൂരീകരണത്തിന് അധ്യാപകരുടെ സേവനം എന്നിവ  ലഭ്യമാവുന്ന രീതിയിലാണ്  സി-സർക്കിൾ എന്ന വെർച്വൽ സ്റ്റഡി പ്ലാറ്റ്ഫോം രൂപകല്പന ചെയ്തിരിക്കുന്നത്.
⏹️പ്രവേശനം സൗജന്യം 

ആർക്കൊക്കെ സി-സർക്കിൾ ഗ്രൂപ്പിൽ അംഗമാകാം ?

പതിനെട്ട് വയസ്സ് പൂർത്തിയായ, പത്താം തരത്തിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള, പൊതു മേഖല മത്സര പരീക്ഷകൾ എഴുതാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ , മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ തുടങ്ങി സി സർക്കിളുമായി സഹകരിക്കുന്ന ഏതൊരാൾക്കും ഗ്രൂപ്പിൽ അംഗമാകാം.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ  ചെയ്യുക.

https://forms.gle/yoPvhXuJHQVGgMzH9

പുതിയെ ബാച്ച് ജനുവരി 1 തൊട്ട് ആരംഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Ph:8086663005, 9496803835



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004