×
28 Dec 2023
10:00 am
CIGI Campus

'Skill-Ed: Enhancing learning and Social Skills together'- One day camp 

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ 2023 ഡിസംബർ 28 വ്യാഴാഴ്ച്ച രാവിലെ 10 മുതൽ ചേവായൂർ സിജി ക്യാമ്പസ്സിൽ വെച്ച്  3  മുതൽ 7 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് വേണ്ടി ഒരു ഏക ദിന ക്യാമ്പ്  സംഘടിപ്പിക്കുന്നു.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്, സാമൂഹിക കഴിവുകളുടെയും തുടർച്ചയായ പഠനത്തിന്റെയും പ്രാധാന്യം നില നിൽക്കുന്നത് തന്നെയാണ്. ഇത് തിരിച്ചറിഞ്ഞ്, 3 മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഒരു ഏകദിന പരിശീലന പരിപാടിയാണ് 'Skill-Ed: Enhancing learning and Social Skill together'. സമഗ്രമായ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദമായ പഠനത്തിനും ആവശ്യമായ സാമൂഹിക കഴിവുകളും വിദ്യകളും ഉപയോഗിച്ച് വിദ്യാർത്ഥികളെ മെച്ചപ്പെടുത്തുക എന്നതാണ്  ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.

വിവിധങ്ങളായ സാമൂഹ്യ നൈപുണികൾ വിദ്യാർഥികളിലേക്ക് നിരവധി പ്രവർത്തനങ്ങളിലൂടെ ഫലപ്രദമായി തന്നെ എത്തിക്കുക എന്നതായിരിക്കും ക്യാമ്പിന്റെ പ്രധാന സവിശേഷത.

ക്യാമ്പിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യുക.

Registration link:https://forms.gle/Q5GtPVuB8huxVnkf7

കൂടുതൽ വിവരങ്ങൾക്ക്: 8086663009



Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query

+91 80866 64008
+91 80866 62004