- News & Events
- Events
- Jingle Bells: CIGI Christmas Vacation Camp 2023

Jingle Bells: CIGI Christmas Vacation Camp 2023
കഥയും, കളിയും, പറച്ചിലും, പഠനയാത്രകളുമായി ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ശേഷികൾ വികസിപ്പിക്കുന്നതിനുതകുന്ന രീതിയിൽ സിജി നടത്തുന്ന മൂന്നുദിവസത്തെ ക്രിസ്മസ് റസിഡൻഷ്യൽ ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു.
സിജി ക്യാമ്പസിൽ വെച്ച് ഡിസംബർ 26,27, 28 തീയതികളിൽ 5,6,7,8 ക്ലാസുകളിലെ കുട്ടികൾക്കായാണ് ക്യാമ്പ് നടത്തുന്നത്.
വിവിധ വിഷയങ്ങളിലെ വിദഗ്ധർ കുട്ടികൾക്ക് പ്രായത്തിനടിസ്ഥാനമായി ആവശ്യമായ ശേഷികൾ ആർജിക്കാനും വികസിപ്പിക്കാനും അത് വളർത്തിയെടുക്കാനും വേണ്ടിയുള്ള വിവിധ സെക്ഷനുകൾ മൂന്ന് ദിവസത്തെ ക്യാമ്പിൽ ഉൾപ്പെടും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പരിമിതമായ സീറ്റുകൾ വെച്ച് നടത്തുന്ന ക്യാമ്പിൽ നിങ്ങളുടെ കുട്ടിയുടെ രജിസ്ട്രേഷൻ ഉടൻ ഉറപ്പുവരുത്തൂ.
രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://docs.google.com/forms/d/e/1FAIpQLSeiBQY_vBGM8MW03hWwGl3Y0_UPPbXF2lCRsbb05-hdUVwnLg/viewform?usp=sf_link
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: +918086664006