- News & Events
- Events
- പ്ലസ്ടു വിദ്യാർത്ഥികൾക്കായി സിജിയിൽ സൗജന്യ കരിയർ ക്ലാസ്

03 Dec 2023
10:00 am
- 12:00 pm
CIGI Campus, Calicut
പ്ലസ്ടു വിദ്യാർത്ഥികൾക്കായി സിജിയിൽ സൗജന്യ കരിയർ ക്ലാസ്
പ്ലസ്ടുവിന് സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും കോഴ്സ് പൂർത്തിയാക്കിയവർക്കും എഴുതാവുന്ന വിവിധ എൻട്രൻസ് പരീക്ഷകളെയും കോഴ്സുകളെയും കുറിച്ച് വിശദമാക്കുന്നതിനായി സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സൗജന്യ മാർഗ്ഗനിർദ്ദേശ ക്ലാസ് സംഘടിപ്പിക്കുന്നു.
കോഴിക്കോട് ചേവായൂരിലെ സിജി ആസ്ഥാനത്ത് ഡിസംബർ മൂന്ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്ലാസ്. സിജിയിലെ കരിയർ വിദഗ്ധർ നയിക്കുന്ന ക്ലാസ്സിൽ സംശയ നിവാരണത്തിനും അവസരമുണ്ടാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +918086664004