- News & Events
- Events
- InnovateU 0.1: Unlock your Voice

InnovateU 0.1: Unlock your Voice
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ടാലന്റ് നർച്ചറിങ് സെന്ററിനു കീഴിൽ 2023 നവംബർ 11 ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും യുപി വിദ്യാർത്ഥികൾക്കും രാവിലെ 09:30 മുതൽ കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ വെച്ച് പബ്ലിക് സ്‌പീക്കിങ് ഏകദിന പരീശീലനം സംഘടിപ്പിക്കുന്നു.
ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രസംഗകർ നമുക്കെന്നും അത്ഭുതമാണ്. അവരുടെ ആശയങ്ങൾ ലളിതമായും കൃത്യമായും എത്ര വലിയ സദസ്സിന് മുന്നിലും അവർ പറഞ്ഞു വെക്കുന്നു. അത്തരത്തിൽ ചെറിയ തോതിലെങ്കിലും സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വിഷയത്തെ കുറിച്ച് അവഗാഹമില്ലാത്തതോ , അറിവില്ലാത്തതോ ഒന്നും ആയിരിക്കണമെന്നില്ല നമ്മുടെയൊക്കെ പ്രശ്നം, മറിച്ച് ആത്മവിശ്വാസക്കുറവും സഭാകമ്പവുമായിരിക്കും നമുക്ക് മുന്നിലെ വലിയ തടസ്സങ്ങൾ..
എന്നാൽ ഇത്തരത്തിലുള്ള തടസ്സങ്ങൾ എല്ലാം തന്നെ നമുക്ക് മറികടക്കാം എന്നതാണ് യാഥാർഥ്യം.. നിരന്തരമായ പരിശീലനത്തിലൂടെയും പരിശ്രമങ്ങൾ കൊണ്ടും അവയെല്ലാം മാറ്റിയെടുക്കാവുന്നതാണ്
'InnovateU 0 .1: Unlock your voice എന്ന പരിപാടിയിലൂടെ, അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് ഒരവസരമൊരുക്കുകയാണ് CIGI.
ആത്മവിശ്വാസം വർധിപ്പിച്ചു സഭാകമ്പം കൂടാതെ സദസ്സിനെ അഭിമുഖീകരിക്കുകയും, വിദ്യാർത്ഥികളുടെ നേതൃ പാടവം അടക്കമുള്ള വിവിധ കഴിവുകളെ പരിപോഷിപ്പിക്കുകയും അതോടൊപ്പം ഭാവിയെ സംബന്ധിച്ച് കൃത്യമായി ബോധം സൃഷ്ടിക്കാനും അതിലൂടെ അവസരങ്ങൾക്ക് വേണ്ടി വിദ്യാർത്ഥികളെ സജ്ജമാക്കുകയാണ് ഈ പരിശീലനപരിപാടിയുടെ ലക്ഷ്യം
പരിശീലനത്തിൽ പങ്കെടുക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
കൂടുതൽ വിവരങ്ങൾക്ക് : +918086664006