- News & Events
- Events
- മൽസര പരീക്ഷാ പരിശീലനത്തിന് സിജി സ്കോളർഷിപ്

മൽസര പരീക്ഷാ പരിശീലനത്തിന് സിജി സ്കോളർഷിപ്
കേന്ദ്ര/സംസ്ഥാന സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ പെൺകുട്ടികൾക്ക് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) എൺപതിനായിരം രൂപ വീതം സ്കോളർഷിപ് നൽകുന്നു.
അപേക്ഷകർ:
- സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവരായിരിക്കണം.
- 2024 ൽ SSC CGL/ KAS തുടങ്ങിയ പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരാകണം.
- റെസിഡൻഷ്യൽ പരിശീലനത്തിന് തയ്യാറായിരിക്കണം.
- പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്.
- 20 നും 32 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഫെലോഷിപ് നൽകുന്നത്
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം പതിനായിരം രൂപ എന്ന നിലയിൽ
80,000/-രൂപയാണ് ഫെലോഷിപ് ലഭിക്കുക
യോഗ്യത : BA/ BSc/ BTec/ BCom / ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം
Selection Process:
സിജി നടത്തുന്ന Prelims, mains പരീക്ഷകളുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 22 ഒക്ടോബർ 2023
പ്രിലിമിനറി പരീക്ഷ: 24 ഒക്ടോബർ 2023
രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://forms.gle/DeUyrvs71fC3HwPq8
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +918086663004, +918086663005
പ്രിലിമിനറി പരീക്ഷ നിർദ്ദേശങ്ങൾ:
1. Reporting Time: 10:00 AM-10:30 AM
2. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും നെറ്റ്‌വർക്ക് കണക്ഷനോട് കൂടിയ മൊബൈൽ ഫോൺ/ടാബ്ലറ്റ് കൊണ്ടുവരേണ്ടത്താണ്.
3. പരീക്ഷ സമയം 1 മണിക്കൂർ ആയിരിക്കും
4. 2 മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ആകെ മാർക്ക് 200
5. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് (-0 .5 ) ഉണ്ടായിരിക്കും
6. പരീക്ഷ സിലബസ്:
- General Intelligence and Reasoning - 25 Questions
- General Awareness - 25 Questions
- Quantitative Aptitude - 25 Questions
- English Comprehension - 25 Questions