- News & Events
- Events
- Ask from Home

Ask from Home
നിപ സാഹചര്യത്തിൽ, സിജി കരിയർ ഗൈഡൻസ് സേവനങ്ങൾ ഓൺലൈനിൽ
നിപ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ, സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യിൽ നേരിട്ട് വന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠന കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് സാധ്യമാവാത്ത പശ്ചാത്തലത്തിൽ ഓൺലൈൻ സേവനം വ്യാപിപ്പിക്കുന്നു.
നാളെ (15/09/2023) മുതൽ നിപ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും (തിങ്കൾ മുതൽ ശനി വരെ) രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെയും ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയും നടക്കുന്ന Ask from Home പ്രോഗ്രാമിൽ ഗൂഗിൾ മീറ്റിലൂടെ ഗൈഡൻസ് സേവനം ലഭ്യമാകും.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യമുള്ള മറ്റുള്ളവർക്കും ഈ സമയത്ത് താഴെ കാണിച്ച ലിങ്കിലൂടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ലിങ്ക്: https://meet.google.com/rdm-iwjb-pnz
കൂടുതൽ വിവരങ്ങൾക്ക്:
+918086664004
+918086662004