- News & Events
- Events
- ഗ്രാമദീപം രണ്ടാം വാർഷികവും വില്ലേജ് കരിയർ ഗൈഡുമാർക്കുള്ള വർക്ഷോപ്പും

ഗ്രാമദീപം രണ്ടാം വാർഷികവും വില്ലേജ് കരിയർ ഗൈഡുമാർക്കുള്ള വർക്ഷോപ്പും
ഗ്രാമീണ വിദ്യാഭ്യാസ ശാക്തീരണം ലക്ഷ്യം വെച്ച് കൊണ്ട് സിജി രൂപം കൊടുത്ത സ്വപ്ന പദ്ധതിയാണ് ഗ്രാമദീപം. കേരളത്തിലെ വിവിധ ജില്ലകളിലായി 212 ഗ്രാമങ്ങളിൽ ഗ്രാമദീപം പ്രകാശം പരത്തുന്നു.
ഗ്രാമദീപം പദ്ധതി അതിന്റെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ച് വില്ലേജ് കരിയർ ഗൈഡുമാർക്കായി (VCG ) ഈ വരുന്ന ഓഗസ്റ്റ് 6 നു കോഴിക്കോട് സിജിയിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
സാങ്കേതിക വിദ്യ അതിന്റെ മറ്റൊരു തലത്തിലേക്ക് വളരുമ്പോൾ അതിനെ കൃത്യമായി മനസ്സിലാക്കി അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ വ്യക്തിജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സ്വാധീനം ചെലുത്താവുന്ന ആധുനിക സാങ്കേതിക വൈദഗ്‌ദ്ധ്യം നാമോരോരുത്തരും നേടേണ്ടതുണ്ട്.
പുതിയ തലമുറയുടെ വഴികാട്ടികൾ എന്നർത്ഥത്തിൽ ഗ്രാമദീപത്തിലെ ഓരോ വില്ലജ് കരിയർ ഗൈഡ്മാരും അവയെ കുറിച്ച് മനസ്സിലാക്കുന്നത് അവരുടെ കീഴിലുള്ള വിദ്യാർത്ഥികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അത്തരത്തിലുള്ള ജീവിത നൈപുണ്ണ്യ വികസനം ലക്‌ഷ്യം വെച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലേക്ക് ഗ്രാമദീപം പദ്ധതിയുടെ എല്ലാ VCG മാരുടയും സമ്പൂർണ്ണ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
ജില്ലകളിൽ പുതിയ ഗ്രാമദീപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ജില്ലാ കോഓർഡിനേറ്റർമാർ മുഖേന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. ജില്ലാ കോർഡിനറ്റർമാരെ ബന്ധപ്പെടുന്നതിനായി താഴെയുള്ള നമ്പറിൽ ബന്ധപ്പടാവുന്നതാണ്.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ നൽകുക: https://forms.gle/2sZS8qGVvJfC3bo38
കൂടുതൽ വിവരങ്ങൾക്ക്: +91 8086664001