- News & Events
- Events
- എം ബി ബി എസ് വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

എം ബി ബി എസ് വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
ഇന്ത്യയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), യാസ്മിൻ മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് നൽകുന്ന YMCT ഫെല്ലോഷിപ്പിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഫെല്ലോഷിപ്പ്
◼️1,00,000/- രൂപ
യോഗ്യത
▪️ അപേക്ഷകർ ഇന്ത്യയിലെ ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജുകളിൽ എം ബി ബി എസ് ഒന്നാം വർഷം പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി ആയിരിക്കണം.
▪️ വിദ്യാർത്ഥിയുടെ വാർഷിക വരുമാനം രണ്ടര ലക്ഷത്തിന് താഴെയായിരിക്കണം.
▪️ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കും SC,ST, OBC വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും മുൻഗണന ഉണ്ടായിരിക്കും.
തിരഞ്ഞെടുപ്പ്
◼️ഷോർട് ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ ഇന്റർവ്യൂ മുഖാന്തരം ഫെല്ലോഷിപ്പിലേക്ക് തിരഞ്ഞെടുക്കും.
◼️അപേക്ഷിക്കാനുള്ള അവസാന തിയ്യതി : ഒക്ടോബർ 31
◼️അപേക്ഷ താഴെ നൽകിയ ലിങ്കിലൂടെ സമർപ്പിക്കാം.
https://www.cigi.org/page/events/MTE5
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 8086 66 3004
+91 8086 66 4008