- News & Events
- Events
- കൊമേഴ്സ് മേഖലയിൽ ഉപരിപഠനം; സിജിയിൽ സൗജന്യ കരിയർ പ്രോഗ്രാം

കൊമേഴ്സ് മേഖലയിൽ ഉപരിപഠനം; സിജിയിൽ സൗജന്യ കരിയർ പ്രോഗ്രാം
കോഴിക്കോട്: കൊമേഴ്സ് മേഖലകളിലെ സാധ്യതകളെക്കുറിച്ച് പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി)യുടെ കരിയർ ഡിപ്പാർട്ട്മെന്റും ഇൻസൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റും സംയുക്തമായി കരിയർ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 16ന് കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് രാവിലെ 9:30 മുതൽ ഉച്ചവരെയാണ് പരിപാടി. കൊമേഴ്സ് മേഖലയിലെ കോഴ്സുകൾ, മികച്ച സ്ഥാപനങ്ങൾ, തൊഴിൽ സാധ്യതകൾ, പ്രവേശന പരീക്ഷകൾ എന്നിവയെ കുറിച്ച് കരിയർ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ടെസ്റ്റ് കൂടി ഉണ്ടായിരിക്കുന്നതാണ്. സയൻസ്,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് കഴിഞ്ഞ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 8086664004/2004 രജിസ്ട്രേഷൻ : https://forms.gle/fbtmUoC245ecc8MLA