- News & Events
- News
- അടിസ്ഥാന സാമൂഹിക വികസനത്തിൽ നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം: സിജി അന്തർദേശീയ സമ്മേളനം സമാപിച്ചു

അടിസ്ഥാന സാമൂഹിക വികസനത്തിൽ നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം: സിജി അന്തർദേശീയ സമ്മേളനം സമാപിച്ചു
Published on 19 November 2023
കോഴിക്കോട്: ആർട്ടിഫിഷൽ ഇന്റലിജൻസിന്റെയും ഡാറ്റാ എഞ്ചിനീയറിങ്ങിന്റെയും കാലഘട്ടത്തിൽ ഇത്തരം നവ സങ്കേതിക വിദ്യകളെ സമൂഹത്തിന്റെ അടിതട്ടിലുള്ളവരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഉപയോഗപ്പെടുത്തണമെന്ന് സെന്റർ ഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടിപ്പിച്ച ദിദ്വിന സമ്മേളനം ആവശ്യപ്പെട്ടു.
ഡിജിറ്റൽ വളർച്ചയോടൊപ്പം സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഓൺ ലൈനിൽ സംഘടിപ്പിക്കപ്പെട്ട കോൺഫറൻസിൽ നാലാം വ്യാവസായിക വിപ്ലവകാലത്തെ അതിനൂതന സാങ്കേതിക വിദ്യകൾ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് കൂടി പ്രയോജനകരമാവുന്ന വിധത്തിൽ പരിവർത്തിപ്പിക്കുന്നതിനെക്കുറിച്ച് എട്ട് സെക്ഷനുകളിലായി പ്രൊഫ. സാദിഖ് സേട്ട് മുഹമ്മദ് (കിഗ് ഫഹദ് യൂനിവേഴ്സിറ്റി, സൗദി അറേബ്യ), രാജഗോപാൽ സി വി (അസീം പ്രേംജി യൂണിവേഴ്സിറ്റി ബാഗ്ലൂർ), ഡോ. കെ. കെ.എൻ കുറുപ്പ് (മുൻ വൈസ് ചാൻസലർ),ഡോ. ഫൈസൽ (ഡയറക്ടർ, അലിഗഡ് മലപ്പുറം കാമ്പസ്), ഡോ. ലക്ഷ്മി പ്രദീപ്, ഡോ. സി.എം ബിന്ദു (കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ: റോഷൻ ബിജിലി (സി. ആർ. സി. സി), കമാൽ വരദൂർ (ചന്ദ്രിക), ഡോ. അഹമ്മദ് റിയാസ് കെ.(ഡയറക്ടർ, ഫിംസ്), ഡോ: നീലം സുക്രമണി, (ജാമിയ മില്ലിയ ഇസ്ലാമിയ, ന്യൂഡൽഹി), ഡോ. മുഹമ്മദ് സിറാജുദ്ദീൻ (നീലഗിരി കോളജ്), ഡോ. പ്രിയ നായർ രാജീവ് (ഐ.ഐ.എം. കോഴിക്കോട്), ഡോ: സുബൈർ ഹുദവി (പ്രയാൻ ഫൗണ്ടേഷൻ, ബിഹാർ ), ഡോ. ഏ വിമല (ഭാരതിയാർ യൂണിവേഴ്സിറ്റി), ഡോ. സമീർ ബാബു (ജാമിയ മില്ലിയ ഇസ്ലാമിയ, ന്യൂഡൽഹി), ഡോ. വി.ജി. ഹരീഷ് കുമാർ (ശ്രീ ശബരി കോളേജ്, കോട്ടയം), ഡോ. മുഹമ്മദ് ഷമീം (ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബാഗ്ലൂർ), ഡോ. വിൻസി എബ്രഹാം (ലിസാ കോളേജ്) തുടങ്ങിയവർ സംസാരിച്ചു.
സർവ്വകലാശാല കോളേജ് ഗവേഷകർ പ്രബന്ധാവതരണം നടത്തി. സമാപന സമ്മേളനത്തിന് സിജി വൈസ് പ്രസിഡന്റ് കെ.പി. ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡോ. അമീർ പിച്ചാൻ (കർട്ടിൻ യൂണിവേഴ്സിറ്റി, ആസ്ത്രേലിയ) ഡോ: ബിന്തിമാ ടി (ഐ.ഇ.ഇ.ഇ) ഡോ:ഇദ്‌രീസ് വി (സെക്രട്ടറി, ജെ.ഡി.റ്റി) റുക്കുനുദ്ദീൻ അബ്ദുള്ള (ദോഹ), ഡോ. എൻ. മുഹമ്മലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷ്റഫ് സ്വാഗതവും കോൺഫ്രൻസ് സെക്രട്ടറി ഡോ: ഹമ്മദ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.