
കേരള സർവകലാശാല: നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലേക്കും സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യു.ഐ.ടി (UIT) കേന്ദ്രങ്ങളിലേക്കും 2025-26 അധ്യയന വർഷത്തേക്കുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (FYUGP) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ വെബ്സൈറ്റായ *www.admissions.keralauniversity.ac.in* വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം
- ജനറൽ, സംവരണം, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട തുടങ്ങി എല്ലാ വിഭാഗക്കാരും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
- ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
- ബിരുദ പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.
പുതിയ ബിരുദ ഘടന
- പുതിയ ഘടനയനുസരിച്ച്, വിദ്യാർത്ഥികൾക്ക് മൂന്നു വർഷം (6 സെമസ്റ്റർ) പൂർത്തിയാക്കി 133 ക്രെഡിറ്റുകൾ നേടുന്ന മുറയ്ക്ക് ബിരുദം (Bachelors Degree) കരസ്ഥമാക്കി പുറത്തിറങ്ങാൻ അവസരമുണ്ട്
- നാലു വർഷം (8 സെമസ്റ്റർ) പൂർത്തിയാക്കി 177 ക്രെഡിറ്റുകൾ നേടുന്നവർക്ക് ബിരുദം (ഓണേഴ്സ്) അല്ലെങ്കിൽ ബിരുദം (ഓണേഴ്സ് വിത്ത് റിസർച്ച്) എന്നിവ ലഭിക്കും
- ആദ്യ ആറ് സെമസ്റ്ററുകളിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടുന്നവർക്കാണ് നാലാം വർഷം ഓണേഴ്സ് വിത്ത് റിസർച്ച് തിരഞ്ഞെടുക്കാൻ അർഹത
അപേക്ഷാ ഫീസും ഓപ്ഷനുകളും
- ജനറൽ/SEBC വിഭാഗങ്ങൾക്ക് 900 രൂപയും SC/ST വിഭാഗങ്ങൾക്ക് 500 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്
- വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം
- കോളേജ് തലത്തിലെ പ്രവേശനത്തിന് APAAR ഐഡി നിർബന്ധമാണ്
പ്രവേശന നടപടികൾ
കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും
ഇത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ സാധ്യതകൾ വിലയിരുത്താനും ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്താനും സഹായിക്കും. ആദ്യ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ സർവകലാശാലാ ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഉറപ്പാക്കണം
പ്രത്യേക ശ്രദ്ധയ്ക്ക്
- ബി.എ മ്യൂസിക്, ബി.പി.എ പ്രോഗ്രാമുകൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് സമർപ്പിക്കണം.
- ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ബി.എഫ്.എ, ബി.പി.എഡ്,
- കൂടാതെ നിഷ്-ലെ (NISH) കോഴ്സുകളിലേക്കും പ്രവേശന പരീക്ഷയുള്ള മറ്റ് പ്രോഗ്രാമുകളിലേക്കും സർവകലാശാല ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നതല്ല. താൽപര്യമുള്ളവർ കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം.
സംവരണം
ഗവൺമെന്റ്/യു.ഐ.ടി കോളേജുകളിൽ SEBC (20%), SC/ST (20%), EWS (10%) എന്നിങ്ങനെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്
- ഭിന്നശേഷിക്കാർക്ക് 5% സീറ്റുകൾ അധികമായി നീക്കിവെച്ചിട്ടുണ്ട്
- കായിക താരങ്ങൾക്കും ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കും പ്രത്യേക സംവരണമുണ്ട്.
വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.
അവസാന തിയതി : June 7, 2025
Article By: Mujeebulla K.M
CIGI Career Team