
വീട്ടിലിരുന്നും നീറ്റ് യുജി പരീക്ഷ Crack ചെയ്യാൻ പഠിക്കാം... തികച്ചും സൗജന്യമായി, ഉന്നത റാങ്ക് നേടാം...
ഐഐടി കാൺപൂരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാഥീ (SATHEE) വഴി നീറ്റ് യൂജി 2025 പരീക്ഷ ക്രാക്ക് ചെയ്യുന്നതിനായി സൗജന്യ ക്രാഷ് കോഴ്‌സ് ആരംഭിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂരും (ഐഐടികെ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് നീറ്റ് 2025 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സാഥീയുടെ 30 ദിവസത്തെ സൗജന്യ ക്രാഷ് കോഴ്‌സ് ഏപ്രിൽ രണ്ടു മുതൽ ആരംഭിച്ചിരിക്കുന്നു. സമഗ്രമായ പഠന വിഭവങ്ങളും, പഠനം വ്യക്തിഗതമാക്കാനും അറിവിലെ വിടവുകൾ ഫലപ്രദമായി കണ്ടെത്താനും നികത്താനും സഹായിക്കുന്ന എഐ-അധിഷ്ഠിത മൂല്യനിർണ്ണയ പ്ലാറ്റ്‌ഫോമും സാഥീ നൽകുന്നുണ്ട്. പരിശീലനം ഏപ്രിൽ മുപ്പത് വരെ ലഭ്യമാവും.
പൂർണ്ണമായും സൌജന്യമായതാണ് സാഥീ വഴി നൽകുന്ന നീറ്റ് യുജി പരീക്ഷാ ക്രാഷ് കോഴ്‌സ്
> ഈ പരിശീലനത്തിൽ നീറ്റ് പരീക്ഷാർത്ഥികൾക്ക് ഐഐടികൾ, എയിംസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ അധ്യാപകരുടെ വിഷയാധിഷ്ഠിത റെക്കോർഡ് ചെയ്ത ക്ലാസുകൾ ലഭ്യമാകും.
> മുൻ വർഷങ്ങളിലെ ചോദ്യങ്ങളും വിശദമായ ഉത്തര സൂചികകളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
> തയ്യാറെടുപ്പിന് കൂടുതൽ സഹായകമാകുന്നതിനായി, ദിവസേനയുള്ള ക്വിസുകളും യഥാർത്ഥ പരീക്ഷാ അന്തരീക്ഷം നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത സമ്പൂർണ്ണ മാതൃകാ പരീക്ഷാ പരമ്പരയും (mock test series) കോഴ്‌സിൽ ഉൾപ്പെടുന്നുണ്ട് .
> ഇത് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും പരീക്ഷാ തയ്യാറെടുപ്പ് കൃത്യമായി വിലയിരുത്താനും സഹായിക്കും.
> ഓരോ വിദ്യാർത്ഥിയുടെയും പുരോഗതി പ്ലാറ്റ്ഫോം സൂക്ഷ്മമായി നിരീക്ഷിക്കുകയും, അതനുസരിച്ച് അവരുടെ തയ്യാറെടുപ്പ് തന്ത്രത്തിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
> ഇതോടൊപ്പം, മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് എല്ലാ ദിവസവും നീറ്റ്, ജെഇഇ പരീക്ഷകളിലെ പ്രധാന ഫോർമുലകൾ അടങ്ങിയ ഒരു എക്സ്ക്ലൂസീവ് ഫോർമുല ബുക്ക്‌ലെറ്റ് അയച്ചുകൊടുക്കും - ഇത് അവസാന നിമിഷത്തെ റിവിഷന് കുട്ടികൾക്ക് ഉത്തമ സഹായിയാണ്.
വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം ഇഷ്ടത്തിൽ, വേഗതയിൽ പഠിക്കാൻ അനുവദിക്കുന്ന ഫ്ലെക്സിബിൾ പഠനരീതിയാണിത് നൽകുന്നത്.
> ഇന്ത്യയിലും വിദേശത്തുമുള്ള നീറ്റ് പരീക്ഷാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും മത്സരസ്വഭാവമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകളിലൊന്നിൽ മികച്ച വിജയം നേടുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, പിന്തുണ, പഠന സാമഗ്രികൾ എന്നിവ നൽകി അവരെ ശാക്തീകരിക്കുക എന്നതാണ് ഐഐടി കാൺപൂർ നൽകുന്ന ഈ സൗജന്യ ക്രാഷ് കോഴ്‌സിന്റെ ലക്ഷ്യം.
വിദ്യാർത്ഥികൾക്ക് https://satheeneet.iitk.ac.in) എന്ന വെബ്സൈറ്റ് വഴിയോ ഐഒഎസ് (iOS), ആൻഡ്രോയിഡ് (Android) ഉപകരണങ്ങളിൽ ലഭ്യമായ സാഥീ മൊബൈൽ ആപ്പ് വഴിയോ എളുപ്പത്തിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.
രജിസ്ട്രേഷന്: https://satheeneet.iitk.ac.in/enroll-neet-crash-course
സാഥീയെക്കുറിച്ച്:
> സാഥീ (SATHEE - Self-Assessment Test and Help for Entrance Exams) എന്നത് വിദ്യാഭ്യാസ മന്ത്രാലയവും ശാസ്ത്ര സാങ്കേതിക വകുപ്പും (Department of Science and Technology) നേതൃത്വം നൽകുന്ന ഒരു സർക്കാർ സംരംഭമാണ്.
> നീറ്റ്, ജെഇഇ, സിയുഇടി, ഐസിഎആർ, ക്ലാറ്റ്, എസ്എസ്‌സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യവും ഉയർന്ന നിലവാരമുള്ളതും ബഹുഭാഷയിലുള്ളതുമായ ഉള്ളടക്കം, വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശം, എഐ-യുടെ സഹായത്തോടെയുള്ള പഠനോപകരണങ്ങൾ എന്നിവ പ്ലാറ്റ്ഫോം നൽകുന്നു.
> സാഥീയെ അറിയാൻ https://sathee.iitk.ac.in/ സന്ദർശിക്കാം.
പിന്നിലെ ചാലക ശക്തിയായ ഐഐടി കാൺപൂരിനെക്കുറിച്ച് അൽപ്പം
1959-ൽ സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂരിന്, പാർലമെന്റിന്റെ നിയമപ്രകാരം ഭാരത സർക്കാർ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി അംഗീകാരം നൽകിയിട്ടുണ്ട്. ശാസ്ത്ര-എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിലെ മികവിന് പേരുകേട്ട ഐഐടി കാൺപൂർ, പതിറ്റാണ്ടുകളായി ഗവേഷണ-വികസന രംഗത്ത് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1050 ഏക്കറിൽ പരന്നുകിടക്കുന്ന, പച്ചപ്പ് നിറഞ്ഞ വിശാലമായ ക്യാമ്പസിൽ അക്കാദമികവും ഗവേഷണപരവുമായ വിഭവങ്ങളുടെ സമ്പന്നമായ ശേഖരമുണ്ട്. എഞ്ചിനീയറിംഗ്, ശാസ്ത്രം, ഡിസൈൻ, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ് വിഭാഗങ്ങളിലായി 19 ഡിപ്പാർട്ട്‌മെന്റുകൾ, 26 സെന്ററുകൾ, മൂന്ന് അന്തർവൈജ്ഞാനിക പ്രോഗ്രാമുകൾ, രണ്ട് പ്രത്യേക സ്കൂളുകൾ എന്നിവ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടുന്നു. 590-ൽ അധികം മുഴുവൻ സമയ അധ്യാപകരും 9,500-ൽ അധികം വിദ്യാർത്ഥികളുമുള്ള ഐഐടി കാൺപൂർ, നൂതന സാങ്കേതിക മികവോടെ അക്കാദമിക മികവു പുലർത്തുന്ന ഒരു മുൻനിര സ്ഥാപനമായി തുടരുന്നു.
കൂടുതൽ വിവരങ്ങൾക്ക്, www.iitk.ac.in സന്ദർശിക്കുക.
Article By: Mujeebulla K.M
CIGI Career Team