
അഭിരുചിപരീക്ഷകളിൽ വല്ല കാര്യവുമുണ്ടോ ഇത് നടത്തിയാൽ കുട്ടിക്ക് ഏതു മേഖലയിൽ ശോഭിക്കാനാകുമെന്നും ഏതൊക്കെ കോഴ്‌സ് പഠിക്കാനാകുമെന്നും പറയാൻ പറ്റുമോ. ഇത് ശാസ്ത്രീയമോ , ഒരു കൂട്ടം രക്ഷിതാക്കളുടെ ചോദ്യമാണിത്
അഭിരുചി പരീക്ഷകൾ (Aptitude Tests) വിദ്യാർത്ഥികളുടെ കഴിവും താൽപര്യങ്ങളും മനസിലാക്കാൻ സഹായിക്കുന്ന ടൂളാണ്, സാധാരണ പരീക്ഷകൾ പോലെയല്ല ഇത്, അവയുടെ ചില ഗുണങ്ങൾ താഴെ നൽകുന്നു:
> *സ്വയം തിരിച്ചറിയാൻ സഹായകം:*
> * തൻ്റെ ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.
> * ഏത് മേഖലയിലാണ് തനിക്ക് കൂടുതൽ താൽപര്യമുള്ളതെന്ന് മനസിലാക്കാൻ സഹായിക്കുന്നു.
> *ശരിയായ തിരഞ്ഞെടുപ്പുകൾക്ക് സഹായകം:*
> * ഏത് കോഴ്സാണ് തനിക്ക് അനുയോജ്യമെന്ന് തീരുമാനിക്കാൻ സഹായിക്കുന്നു.
> * ഏത് തൊഴിലാണ് തനിക്ക് കൂടുതൽ യോജിച്ചതെന്ന് മനസിലാക്കാൻ സഹായിക്കുന്നു.
> *കരിയർ പ്ലാനിംഗിന് സഹായകം:*
> * ഭാവിയിൽ ഏത് ലക്ഷ്യത്തിലേക്കാണ് നീങ്ങേണ്ടതെന്ന് തീരുമാനിക്കാൻ സഹായിക്കുന്നു.
> * ശരിയായ വഴി തിരഞ്ഞെടുത്ത് മുന്നോട്ട് പോകാൻ സഹായിക്കുന്നു.
*അഭിരുചി പരീക്ഷകൾ എത്രത്തോളം ശാസ്ത്രീയം?*
> അഭിരുചി പരീക്ഷകൾ പൊതുവെ ശാസ്ത്രീയമായ രീതിയിൽ മന:ശാസ്ത്ര ഗവേഷകരാൽ റഫറൻസ് നല്കപ്പെട്ടു തയ്യാറാക്കിയതാണ്.
> വിദ്യാര്ഥികളിലെ വിവിധ തരം അഭിരുചികൾ അളക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
> എന്നാൽ ഇത് 100% ശരിയാണെന്ന് വാദിക്കാൻ സാധിക്കില്ല, കാരണം വിദ്യാർത്ഥിയുടെ അഭിരുചികൾ കാലക്രമേണ മാറിയെന്നുവരാം. ഒരു വിദ്യാർത്ഥിയിൽ ഇത് 90 ശതമാനത്തിനടുത്ത് വരെ പൂർണ്ണത ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
*അഭിരുചി പരീക്ഷകളുടെ പരിമിതികൾ:*
> ഒരു വ്യക്തിയുടെ മുഴുവൻ കഴിവും അളക്കാൻ അഭിരുചി പരീക്ഷകൾക്ക് സാധിക്കണമെന്നില്ല.
> വ്യക്തിയുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും കാലക്രമേണ മാറിയേക്കാം.
> പരീക്ഷ മാത്രം നടത്തി ഫലം നൽകുന്നത് കൃത്യത ഉള്ളതാവണം എന്നില്ല, കൗണ്സലിങ്ങും കൂടി ആയാലേ കൃത്യത ഉണ്ടാകുകയുള്ളൂ.
അതുകൊണ്ട് തന്നെ ഒരു കുട്ടിയുടെ പഠനവും അതുപോലെ അവരുടെ കരിയർ തിരഞ്ഞെടുക്കാനും അഭിരുചി പരീക്ഷയോടൊപ്പം തന്നെ കുട്ടിയുടെ താല്പര്യങ്ങൾ, അവരുടെ ചുറ്റുപാടുകൾ, അവർക്ക് ലഭിക്കുന്ന അറിവുകൾ, മൂല്യങ്ങൾ എല്ലാം പരിഗണിച്ച് വേണം ശരിയായ തീരുമാനങ്ങൾ എടുക്കാൻ.
സിജി നടത്തുന്ന സിഡാറ്റ് അഭിരുചി പരീക്ഷയെ പറ്റി
> കരിയർ മാർഗനിർദേശന രംഗത്ത് 29 വർഷത്തിന്റെ പാരമ്പര്യമുള്ള ഒരു എൻജിഒ ആണ് സിജി. സിജി വിദ്യാർത്ഥികൾക്കായി അഭിരുചി പരീക്ഷ നടത്തുന്നുണ്ട്. സിജി (Centre for Information and Guidance India) നടത്തുന്ന സിഡാറ്റ് (CDAT) അഭിരുചി പരീക്ഷയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു:
*സിഡാറ്റ് (CDAT) എന്താണ്?*
> വിദ്യാർത്ഥികളുടെ അഭിരുചികളും താൽപ്പര്യങ്ങളും കണ്ടെത്തി ശരിയായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ശാസ്ത്രീയമായ ഒരു അഭിരുചി നിർണയ പരീക്ഷയാണ് സിഡാറ്റ്.
> ഇത് വിദ്യാർത്ഥികളുടെ പഠനപരമായ കഴിവും തൊഴിൽപരമായ സാധ്യതകളും വിലയിരുത്തുന്നു.
> ഓരോ കുട്ടിയുടെയും അഭിരുചിയും താല്പര്യവും വെവ്വേറെയായിരിക്കും. അതുകൊണ്ട് തന്നെ ഓരോ വ്യക്തിക്കും അനുയോജ്യമായ കോഴ്സുകളും കരിയറുകളും നിർദേശിക്കുന്നു.
*സിഡാറ്റിൻ്റെ പ്രത്യേകതകൾ:*
> ശാസ്ത്രീയമായ അപഗ്രഥനം: ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾ വിശദമായി വിലയിരുത്തുന്നു.
> വ്യക്തിഗത മാർഗ്ഗനിർദ്ദേശം: ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള കരിയർ ഓപ്ഷനുകൾ നൽകുന്നു.
> വിവിധ മേഖലകളെക്കുറിച്ചുള്ള അവബോധം: വിദ്യാർത്ഥികൾക്ക് വിവിധ കരിയർ മേഖലകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നു.
> കരിയർ കൗൺസിലിംഗ്: സിഡാറ്റ് ടെസ്റ്റിന് ശേഷം ലഭിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധരായവരുടെ കൗൺസിലിംഗ് ലഭിക്കുന്നു.
*സിഡാറ്റ് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ:*
> സ്വയം തിരിച്ചറിയാൻ സഹായിക്കുന്നു.
> ശരിയായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.
> ഭാവി കരിയർ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.
> ഇത് വിദ്യാർത്ഥികളുടെ പഠനരീതിയെക്കുറിച്ചും കരിയർപരമായ തീരുമാനങ്ങളെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്നു.
> സിഡാറ്റ് ടെസ്റ്റ് കഴിഞ്ഞാൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും കരിയർ വിദഗ്ധരുടെ മാർഗ്ഗനിർദേശങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ സിജിയുടെ വെബ്സൈറ്റ് www.cigi.org, www.cigicareer.com/cdat സന്ദർശിക്കുകയോ +918086664001 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Article By: Mujeebulla K.M
CIGI Career Team