
മികവിൻ്റെ കേന്ദ്രമായ കുസാറ്റിലേക്ക് പ്രവേശനത്തിന് റെഡിയായിക്കോളൂ. CUSAT CAT പരീക്ഷ മെയ് 10 മുതൽ 12 വരെ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കുള്ള (CUSAT) വിവിധ പ്രവേശന പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT).
കുസാറ്റ് ക്യാറ്റ് 2025:
> * വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്.
> * എഞ്ചിനീയറിംഗ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ലോ, മെഡിക്കൽ സയൻസസ് തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം.
> ഓരോ കോഴ്സിനും യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ രീതി എന്നിവയിൽ മാറ്റങ്ങളുണ്ടാകാം.
പരീക്ഷ തിയതി: മെയ് 10, 11, 12
അപേക്ഷ സമർപ്പണം: ഫെബ്രുവരി 6 മുതൽ മാർച്ച് 10 വരെ
മറ്റു വിവരങ്ങൾക്കും യൂണിവേഴ്സിറ്റിയിൽ ലഭ്യമായ കോഴ്‌സുകളും അനുബന്ധ വിവരങ്ങളും ഉള്ള പ്രോസ്പെക്ടസ് കാണാനും, Fee വിവരങ്ങൾക്കും യുണിവേഴ്സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക. കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി
* CUSAT official website: [https://www.cusat.ac.in/]
* CUSAT Admissions website: https://admissions.cusat.ac.in
സന്ദർശിക്കുക.
Article By: Mujeebulla K.M
CIGI Career Team