×
18 January 2023
0

എന്താണ് ആക്ച്വറിയൽ സയൻസ് ??

ഗണിതവും സ്റ്റാറ്റിസ്റ്റിക്സും ഉപയോഗിച്ച് ഇൻഷുറൻസ് , ഫിനാൻസ് തുടങ്ങിയ മേഖലകളിലെ സാമ്പത്തിക അപകടസാധ്യതകൾ വിലയിരുത്തുന്ന വിഭാഗമാണ് ആക്ച്വറി. ഈ കരിയറിന് ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബ്ലെറ്റി മോഡലുകൾ എന്നിവയെ കുറിച്ച് കാര്യമായ ധാരണ ആവശ്യമാണ്.  സാങ്കേതിക വിദ്യയുടെ യുഗത്തിൽ ഈ മോഡലുകൾ രൂപകൽപ്പന ചെയ്യാൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകളെ കുറിച്ചും ധാരണ അനിവാര്യമാണ്. റിസ്ക് മാനേജ്മെൻറ്,  ഇൻഷുറൻസ് പ്രീമിയം കാൽക്കുലേഷൻസ്,  പെൻഷൻ പ്ലാനുകൾ മുതലായവ ആക്ച്വറി സയൻസിന്റെ പ്രധാന അപ്ലിക്കേഷനുകൾ ആണ്. ഇത് കൂടാതെ അസറ്റ് ലയബിലിറ്റി മാനേജ്മെൻറ്, ഗവേഷണം, വിശകലനം എന്നിവയും സാമൂഹിക, സുരക്ഷ,  ആരോഗ്യ ആനുകൂല്യങ്ങൾ, സർക്കാർ പദ്ധതികൾ, നിക്ഷേപങ്ങൾ എന്നിവയുടെ മൂല്യ നിർണയത്തിലും ആക്ച്വറികൾ പ്രധാന പങ്കുവഹിക്കുന്നു. ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്,  ഡാറ്റ അനലിറ്റിക്സ് , ഫൈനാൻസ് എന്നിവയിൽ ശക്തമായ താൽപര്യവും കഴിവും അതുപോലെ നല്ല വിശകലന വൈദഗ്ധ്യം, ലോജിക്കൽ റീസണിങ് തുടങ്ങിയവയും ഈ കരിയറിന് അനിവാര്യമാണ്.

▪എങ്ങനെ ഒരു ആക്ച്വറിയാകാം?

ആക്ച്വറികളുടെ വർദ്ധിച്ചുവരുന്ന വിപണിയാണ് ഇന്ത്യ. കൃപ്റ്റോ കറൻസി, എൻ എഫ് ടി ( Non Fungible token) കൾ മുതലായവ പോലുള്ള കൂടുതൽ നിക്ഷേപ മാർഗ്ഗങ്ങൾ ഉള്ളതിനാൽ ഇവിടെ ആക്ച്വറികൾക്ക് സാധ്യതകൾ ഏറെയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും കോസ്റ്റ് അക്കൗണ്ടന്റിനെയും പോലെ പ്രത്യേക പരീക്ഷയെഴുതി പാസായവര്‍ക്കേ ആക്ച്വറി ആയി പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഏതെങ്കിലുമൊരു സ്ഥാപനമല്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ, യു.കെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് എന്നീ സ്വയംഭരണ സംവിധാനങ്ങളാണ് ഇതിനായുളള പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. സര്‍ട്ടിഫിക്കറ്റ്, അസോസിയേറ്റ്ഷിപ്പ്, ഫെലോഷിപ്പ് എന്നീ മൂന്ന് ഘട്ടങ്ങള്‍ പാസായാല്‍ മാത്രമേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ ഷിപ്പ് ലഭിക്കൂ. അങ്ങനെയുള്ളവര്‍ക്ക് റജിസ്‌റ്റേഡ് ആക്ച്വറി ആയി പ്രവര്‍ത്തിക്കാനും പേരിനൊപ്പം എ.എ.എസ്.ഐ. എന്ന സ്ഥാനപ്പേര് ചേര്‍ക്കാനും അനുവാദം ലഭിക്കും. പഠനം തുടരുകയും ഉന്നത പരീക്ഷകള്‍ പാസാവുകയും ചെയ്യുന്നവര്‍ക്ക് സൊസൈറ്റിയില്‍ ഫെലോ മെമ്പര്‍ പദവി ലഭിക്കും. അങ്ങനെയുള്ളവര്‍ എഫ്.എ.എസ്.ഐ. എന്ന ചുരുക്കെഴുത്ത് പേരിനൊപ്പം ചേര്‍ക്കും.

ആക്ച്വറിയന്‍ പഠനത്തിനുള്ള യോഗ്യതകള്‍ ഇനി പറയാം. കണക്കിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ ചുരുങ്ങിയത് 85 ശതമാനം മാര്‍ക്ക് നേടിയുള്ള പ്ലസ്ടു അല്ലെങ്കില്‍ കണക്കിലോ കംപ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനിയറിങ് ബ്രാഞ്ചുകളിലോ 55 ശതമാനത്തോടെ നേടിയ ബിരുദം/പി.ജി.

▪അസറ്റിനെ(ACET) അറിയാം

2012 ജനുവരി മുതല്‍ ആക്ചുറിയല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (അസറ്റ്) പരീക്ഷയെഴുതി പാസായവര്‍ക്ക് മാത്രമേ ആക്ച്വറിയല്‍ പഠനം തുടങ്ങാന്‍ സാധിക്കൂ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുളള 100 മാര്‍ക്കിന്റെ 70 ചോദ്യങ്ങളാണ് ഈ ഓണ്‍ലൈന്‍ പരീക്ഷയിലുണ്ടാവുക. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ ഇന്റപ്രറ്റേഷന്‍, ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിങ് എന്നീ വിഷയങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. രാജ്യമൊട്ടാകെയുളള 24 സെന്ററുകളില്‍ വച്ച് ഒറ്റ ദിവസമായിരിക്കും എന്‍ട്രന്‍സ് പരീക്ഷ. പരീക്ഷ പാസ്സായവര്‍ http://www.actuariesindia.org/Admission_login.aspx എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി സ്റ്റുഡന്റ് മെമ്പര്‍ഷിപ്പിന് അപേക്ഷിക്കണം. തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി ഉയര്‍ന്ന പരീക്ഷകള്‍ എഴുതിയെടുക്കുന്ന മുറയ്ക്ക് അസോസിയേറ്റ് അംഗത്വവും ഫെലോ അംഗത്വവും ലഭിക്കും. ജൂണ്‍, നവംബര്‍ മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ടുതവണയാണ് ആക്ചുറിയല്‍ പരീക്ഷകള്‍ നടത്തുക. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം.

ആക്ച്വറിയൽ സയൻസിൽ കോഴ്സ് കൊടുക്കുന്ന പ്രധാന സ്ഥാപനങ്ങൾ

PG Diploma in Actuarial Science, Gujarat University

PG Diploma in Actuarial Science, Bishop Heber College

B Com in Actuarial Management, Bharathiar University

BSc/MSc Actuarial Science, Amity University

MSc Actuarial Science, Christ University.

MSc, MPhil in Actuarial Science, Dept of Demography, Kerala University

MSc Actuarial Science, Mar Athanasius College, Kothamangalam

MSc Actuarial Science, St Joseph's Academy of Higher Education and Research, Kottayam

സബിത എം
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query