
നിങ്ങൾക്കും സിവിൽ ഡിഫൻസിൻ്റെ ഭാഗമാകാം. സർക്കാർ ജീവനക്കാർ ഇതിൻ്റെ ഭാഗമായി സേവനരംഗത്തിറങ്ങിയാൽ അവർക്ക് ആകസ്മിക അവധിയുമുണ്ട്
കേരള സർക്കാരിൻ്റെ ഫയർ & റെസ്ക്യൂ സർവീസസ് (അഗ്നി സംരക്ഷണ സേന)ന് കീഴിലുള്ള സന്നദ്ധ പ്രവർത്തന സംഘമാണ് സിവിൽ ഡിഫൻസ് വളണ്ടിയറിംഗ്. ഡോക്ടർമാർ, പാരാമെഡിക്കൽ അംഗങ്ങൾ, ഹാം റേഡിയോ ഓപറേറ്റർമാർ, സാങ്കേതിക വിദഗ്ദർ, JCB , Ambulance ഓപറേറ്റർമാർ, മത്സ്യ തൊഴിലാളികൾ, കുടുമ്പശ്രീ പ്രവർത്തകർ ഒക്കെ ഈ സിവിൽ ഡിഫൻസ് വളണ്ടിയർമാരായി ചേർന്നിട്ടുണ്ട്.
സന്നദ്ധസേവകരെ തൊട്ട് സമൂഹത്തെ ദുരന്തങ്ങളെ നേരിടാൻ പ്രാപ്തരാക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് സിവിൽ ഡിഫൻസ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരിലൂടെ ദുരന്ത ലഘൂകരണവും ദുരന്താനന്തര പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മറ്റു ലക്ഷ്യങ്ങൾ:
* ദുരന്തങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.
* ദുരന്ത പ്രതികരണത്തിനായി സന്നദ്ധപ്രവർത്തകരുടെ ഒരു ശൃംഖല സൃഷ്ടിക്കുക.
* ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ ഫയർ & റെസ്ക്യൂ സർവീസുമായി ചേർന്ന് പ്രവർത്തിക്കുക.
* ദുരന്താനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
പ്രവർത്തനങ്ങൾ:
* പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർക്ക് ദുരന്ത നിവാരണത്തിന്റെ വിവിധ വശങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നു.
* പ്രഥമ ശുശ്രൂഷ (First Aid)
* തിരച്ചിലും രക്ഷാപ്രവർത്തനവും (Search and Rescue)
* അഗ്നിശമന പ്രവർത്തനങ്ങൾ (Fire Fighting)
* നീന്തൽ (Swimming)
* ആശയവിനിമയ സംവിധാനങ്ങൾ (Communication Systems)
* ദുരന്ത മനഃശാസ്ത്രം (Disaster Psychology)
* ക്യാമ്പ് മാനേജ്മെന്റ് (Camp Management)
എന്നിവ പരിശീലന വിഷയങ്ങളാണ്.
പരിശീലനം കഴിഞ്ഞ് സേവന വളണ്ടിയർമാരാകുന്നവർക്ക് യൂണിഫോമും വ്യക്തി സുരക്ഷാ ഉപകരണങ്ങളും കൊടുക്കുന്നുണ്ട്.
ബോധവൽക്കരണ പരിപാടികൾ:
പൊതുജനങ്ങൾക്കായി ദുരന്ത നിവാരണത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
* സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ ക്ലാസുകൾ
* റാലികൾ, പ്രദർശനങ്ങൾ, സെമിനാറുകൾ
* ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയുടെ വിതരണം
* മോക്ക് ഡ്രില്ലുകൾ: ദുരന്ത സാഹചര്യങ്ങൾ നേരിടാൻ സന്നദ്ധപ്രവർത്തകരെ സജ്ജമാക്കുന്നതിനായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നു.
* ഉപകരണങ്ങൾ: സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ രക്ഷാപ്രവർത്തന ഉപകരണങ്ങൾ ലഭ്യമാക്കുന്നു.
*സിവിൽ ഡിഫൻസിൽ എങ്ങനെ ചേരാം:*
ഏതൊരു ദുരന്തമുഖത്തും ആദ്യം എത്തുന്നത് തദ്ദേശീയർ ആകയാൽ, ആകെ ജനസംഖ്യയുടെ 1% പേരെ സിവിൽ ഡിഫൻസ് വളണ്ടിയറാക്കുക എന്നതാണ് അഗ്നി സംരക്ഷണ സേനയുടെ ലക്ഷ്യം.
* 18 വയസ്സ് പൂർത്തിയായ ശാരീരികക്ഷമതയുള്ള ഏതൊരു പൗരനും സിവിൽ ഡിഫൻസിൽ അംഗമാകാം.
* താൽപ്പര്യമുള്ളവർ അടുത്തുള്ള ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ ബന്ധപ്പെടണം.
* താഴെ ലിങ്ക് വഴിയും അപേക്ഷ നൽകാം
cds.fire.kerala.gov.in
* തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പരിശീലനം നൽകും.
* സർക്കാർ ഉദ്യോഗസ്ഥർ വളണ്ടിയർമാരാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓഫീസ് തലവൻമാരിൽ നിന്ന് അനുമതി വാങ്ങി ചേരേണ്ടതാണ്. പരിശീലന സെഷനുകളിലും സേവന രംഗങ്ങളിലും ഭാഗമാകുമ്പോൾ ജില്ലാ ഫയർ ഓഫീസറുടെ സാക്ഷ്യപത്രത്തിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് ആകസ്മിക അവധി അനുവദിക്കും.
*പ്രയോജനങ്ങൾ:*
* സമൂഹത്തിന് സേവനം ചെയ്യാനുള്ള അവസരം.
* ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സാധിക്കുന്നു.
* പ്രഥമ ശുശ്രൂഷ, രക്ഷാപ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം ലഭിക്കുന്നു.
* വ്യക്തിത്വ വികസനത്തിനും നേതൃത്വപാടവം വളർത്തുന്നതിനും സഹായകരമാണ്.*
*ചുരുക്കത്തിൽ, ദുരന്തങ്ങളെ നേരിടാൻ സമൂഹത്തെ സജ്ജമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയാണ് കേരള ഫയർ & റെസ്ക്യൂ സർവീസസിന്റെ സിവിൽ ഡിഫൻസ്. ദുരന്ത പ്രതികരണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമായി സമൂഹത്തിന് വിലപ്പെട്ട സംഭാവന നൽകാൻ സാധിക്കും.
Article By: Mujeebulla K.M
CIGI Career Team