
മെർച്ചൻഡൈസർ കരിയർ
എന്താണ് മെർച്ചൻഡൈസിംഗ്?
ഉത്പാദകരും റീട്ടെയിലർമാരും തമ്മിലുള്ള ഒരു കണ്ണിയാണ് മെർച്ചൻഡൈസർ. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും, വിപണനം മെച്ചപ്പെടുത്തുകയുമാണ് ഇവരുടെ പ്രധാന ജോലി. ഒരു ഉത്പന്നം രൂപകൽപ്പന ചെയ്യുന്നത് മുതൽ അത് ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും മെർച്ചൻഡൈസർക്ക് പങ്കുണ്ട്.
മെർച്ചൻഡൈസറുടെ പ്രധാന ജോലികൾ:
* വിപണി ഗവേഷണം നടത്തി ഉപഭോക്താക്കളുടെ താല്പര്യങ്ങൾ കണ്ടെത്തുക.
* ഏത് ഉത്പന്നമാണ് വിപണിയിൽ ഇറക്കേണ്ടതെന്നും, എപ്പോൾ ഇറക്കണം എന്നും തീരുമാനിക്കുക.
* ഓരോ ഉത്പന്നത്തിന്റെയും വില, ഗുണമേന്മ, അളവ് എന്നിവ തീരുമാനിക്കുക.
* വിതരണക്കാരെയും, ഉത്പാദകരെയും കണ്ടെത്തുക.
* വിൽപ്പന പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുക.
* ഓരോ ഉത്പന്നത്തിന്റെയും സ്റ്റോക്ക് നിലനിർത്തുക.
* വിൽപ്പനയുടെ കണക്കുകൾ സൂക്ഷിക്കുകയും, റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുക.
മെർച്ചൻഡൈസിംഗിൽ പ്രധാനമായും രണ്ട് തരം ഉണ്ട്:
* റീട്ടെയിൽ മെർച്ചൻഡൈസിംഗ്: കടകളിലും, സൂപ്പർമാർക്കറ്റുകളിലും, മാളുകളിലും ഉത്പന്നങ്ങൾ എങ്ങനെ പ്രദർശിപ്പിക്കണം, വിൽക്കണം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
* വിഷ്വൽ മെർച്ചൻഡൈസിംഗ്: കടയുടെ അകം, പുറം കാഴ്ചയിൽ എങ്ങനെ ആകർഷകമാക്കാം എന്ന് നോക്കുന്നു.
മെർച്ചൻഡൈസർ ആകാൻ വേണ്ട കഴിവുകൾ:
* വിപണിയെക്കുറിച്ചും ഉപഭോക്താക്കളെക്കുറിച്ചും നല്ല അറിവ്.
* വിശകലന ശേഷി.
* ആശയവിനിമയ ശേഷി.
* ടീം വർക്ക് ചെയ്യാനുള്ള കഴിവ്.
* ഡിസ്പ്ലേ മാനേജ്മെൻ്റ്
* സമയനിഷ്ഠ.
മെർച്ചൻഡൈസിംഗ് കോഴ്സുകൾ:
പല സ്ഥാപനങ്ങളിലും മെർച്ചൻഡൈസിംഗ് കോഴ്സുകൾ ലഭ്യമാണ്. ചില പ്രധാന കോഴ്സുകൾ താഴെ കൊടുക്കുന്നു:
* ബിബിഎ/ബിവോക്. ഇൻ റീട്ടെയിൽ മാനേജ്മെൻ്റ്.
* ബി.എസ്സി. ഫാഷൻ ആൻഡ് അപ്പാരൽ മെർച്ചൻഡൈസിംഗ്.
* എം.ബി.എ. ഇൻ റീട്ടെയിൽ മാനേജ്മെൻ്റ്.
* പിജി ഡിപ്ലോമ ഇൻ മെർച്ചൻഡൈസിംഗ്.
ഇവ കൂടാതെ, ഫാഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ പഠിക്കുന്നവർക്കും മെർച്ചൻഡൈസിംഗിൽ കരിയർ കണ്ടെത്താൻ സാധിക്കും.
*കരിയർ സാധ്യതകൾ:*
മെർച്ചൻഡൈസിംഗ് പഠിച്ചിറങ്ങിയവർക്ക് താഴെ പറയുന്ന മേഖലകളിൽ ജോലി ലഭിക്കാം:
* റീട്ടെയിൽ സ്റ്റോറുകൾ. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ
* വസ്ത്ര നിർമ്മാണ കമ്പനികൾ.
* ഇ-കൊമേഴ്സ് കമ്പനികൾ.
* ഫാഷൻ ബ്രാൻഡുകൾ.
* എക്സ്പോർട്ട് ഹൗസുകൾ.
Article By: Mujeebulla K.M
CIGI Career Team