
What to do if SSLC certificate is lost?
ആദ്യം പ്രദേശത്തെ നോട്ടറിയെ കാണുക. നോട്ടറി വക്കീലിൽനിന്ന് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി കാണിച്ചുള്ള സത്യവാങ്മൂലം എടുക്കണം. അതിൻ്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി പത്രത്തിൽ പരസ്യം നൽകണം.
തുടർന്ന് ട്രഷറിയിൽ എത്തി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനാണെങ്കിൽ 350 രൂപയും ട്രിപ്ലിക്കേറ്റിനാണെങ്കിൽ 750 രൂപയും "0202-01-102-92 Other Receipts" എന്ന ചലാൻ ഹെഡിൽ ചലാൻ അടയ്ക്കണം.
പരസ്യം നൽകി 15-ാം ദിവസം പത്ര പരസ്യത്തിൻ്റെ സർട്ടിഫിക്കറ്റ്, അസൽ സത്യവാങ്മൂലം, ചലാൻ രസീത്, ഡ്യൂപ്ലിക്കേറ്റ് യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം എസ്എസ്എൽസി പൂർത്തിയാക്കിയ സ്കൂളിൽ നൽകണം
അപേക്ഷ ഫോറം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ കിട്ടും.
ശേഷം സ്കൂളിലെ പ്രധാനാധ്യാപകൻ്റെ കവറിങ് ലെറ്ററോടുകൂടിയുള്ള അപേക്ഷ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പരീക്ഷാ ഭവനിലേക്ക് നൽകും.
ശേഷം മൂന്ന് മാസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കും.
കടപ്പാട് : വിദ്യാഭ്യാസ വകുപ്, കേരള
Article By: Mujeebulla K.M
CIGI Career Team