×
01 July 2024
0

ഐഐടി മദ്രാസിൽ മാരിടൈം ആൻഡ് ഡിജിറ്റൽ സപ്ലൈ ചെയിൻ മാനേജ്‍മെന്റ് കോഴ്‌സിൽ എംബിഎ

ലോകത്ത് തന്നെ ആദ്യത്തെ പ്രോഗ്രാം. ഐ മാരിടൈം കൺസൾട്ടൻസിയുമായി ചേർന്നാണ് ഇൻഡസ്ട്രി പാർട്ണർഷിപ്പിലൂടെ ഈ കോഴ്‌സ് നടത്തുന്നത്. ജോലിസാധ്യത അധികരിച്ചിട്ടുള്ള ഒരു കോഴ്സാണിത്.
ക്യാറ്റ് മാറ്റ് IAT സ്‌കോർ പരിഗണിച്ചു ഇന്റർവ്യൂ നടത്തി പ്രവേശനം. IAT പരീക്ഷ നടത്തുന്നത് മദ്രാസ് ഐഐടി തന്നെയാണ്. 90 മിനുട്ട് പരീക്ഷ. 45 ചോദ്യങ്ങൾ, ഓൺലൈൻ മോഡിൽ ആണ് പരീക്ഷ. പരീക്ഷ ആഗസ്‌ത്‌ 18 നാണു നടക്കുക. 

കോഴ്‌സിനുള്ള അപേക്ഷ ആഗസ്റ്റ് 15 വരെ സമർപ്പിക്കാം. ആഗസ്ത് 20ന് ഷോർട് ലിസ്റ്റിടും. ആഗസ്ത് 24 മുതൽ 30 വരെ ഇന്റർവ്യൂ, സെപ്റ്റംബർ 15ന് ക്‌ളാസുകൾക്ക് തുടക്കം കുറിക്കും. 

ഒമ്പതു ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. അപേക്ഷ സമർപ്പിക്കാൻ രണ്ടായിരം രൂപ നൽകേണ്ടതുണ്ട്. എട്ടു ഇൻസ്റ്റാൾമെന്റായി കോഴ്സ് ഫീസ് അടക്കാവുന്നതാണ്. അര്ഹതയുള്ളവർക്ക് സ്‌കോളർഷിപ്പും ലഭിക്കുന്നതാണ്. 
രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ള അറുപത് ശതമാനം മാർക്ക് നേടിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം 

 ഓൺലൈൻ മോഡിൽ ക്‌ളാസ്, ഓഫ്‌ലൈൻ മോഡിലും ക്‌ളാസുകൾ ഉണ്ടാവും. പന്ത്രണ്ട് ആഴ്ച വീതമുള്ള എട്ടു ക്വാർട്ടറുകൾ ആയാണ്  കോഴ്‌സ്. ആകെ 192 ക്രെഡിറ്റുകൾ. (20 core courses and 12 electives out of 31 electives courses including 7 Projects Digital Transformational – overall 32 courses (6 credits each with total of 192 credits))

വിശദമായ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും https://ntcpwc.iitm.ac.in/dmscmba/

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017