×
08 May 2024
0

എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിംഗ്

വിമാനത്തിന്‍റെ പരിശോധന, സര്‍ട്ടിഫിക്കേഷന്‍, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് പഠനശാഖയാണ് എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ്. ഒരു വിമാനം പറക്കുന്നതിന് മുന്‍പ് അവ പരിശോധിച്ച് അതിന്‍റെ കാര്യക്ഷമത വിലയിരുത്തി അതിന് പറക്കാന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയര്‍മാര്‍ പ്രഫഷണല്‍ ലോകത്ത് വളരെയധികം ആദരിക്കപ്പെടുന്നു. വിമാനത്തിന്‍റെ ഓരോ പറക്കലിനും മുന്‍പും ശേഷവുമുള്ള പരിശോധനകള്‍, സര്‍വീസും അറ്റകുറ്റപണികളും, യന്ത്രഭാഗങ്ങള്‍ മാറ്റിവയ്ക്കല്‍, തകരാറുകള്‍ പരിഹരിക്കല്‍, നിര്‍മ്മിതിയില്‍ മാറ്റങ്ങള്‍, നിര്‍മ്മാതാക്കളും നിയന്ത്രണ അതോറിറ്റികളും നിര്‍ദ്ദേശിക്കുന്ന കൃത്യ സമയങ്ങളിലെ സര്‍വീസിങ് എന്നിങ്ങനെ അതിസൂക്ഷ്മവും സാങ്കേതികവുമായ നിരവധി ഉത്തരവാദിത്തങ്ങള്‍ എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയര്‍മാര്‍ നിര്‍വഹിക്കുന്നു. 

എയർക്രാഫ്റ്റ് മെയ്ന്റനൻസുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അറിവും പരിശീലനവും നൽകുന്ന തൊഴിൽ നൈപുണ്യ കോഴ്സാണ് എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ്(എഎംഇ). കോഴ്സ് പൂർത്തിയാക്കിയിതിനുശേഷം ആവശ്യമായ സർട്ടിഫിക്കേഷനുകളും ലൈസൻസും നേടിയാൽ എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറായി ജോലി ചെയ്യാം. കൊമേഴ്സ്യൽ എയർലൈനുകൾ, സ്വകാര്യ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, എയർക്രാഫ്റ്റ് നിർമാണ കമ്പനികൾ, മെയ്ന്റനൻസ് ആൻഡ് റിപ്പയർ ഓർഗനൈസേഷനുകൾ, റെഗുലേറ്റി അതോറിറ്റികൾ തുടങ്ങി ഏവിയേഷൻ രംഗത്തെ വിവിധ മേഖലകളിൽ അവസരങ്ങൾ ലഭിക്കുന്നതാണ്.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ പ്ലസ് ടു പാസായവർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും ഈ കോഴ്സിന് അപേക്ഷിക്കാം.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017