×
18 April 2024
0

ഇൻ്റഗ്രേറ്റഡ് ബി.എഡ്: ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

നാലുവർഷ സംയോജിത ബി.എഡ് പ്രോഗ്രാം (ഇൻ്റഗ്രേറ്റഡ് ടീച്ചേഴ്സ് എജുക്കേഷൻ പ്രോഗ്രാം - ITEP
പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് പരീക്ഷയായ എൻ.സി.ഇ.ടി (നാഷണൽ  
കോമൺ എൻട്രൻസ് ടെസ്റ്റ് - NCET) യുടെ അപേക്ഷ ക്ഷണിച്ചു. ജൂൺ 12 നാണ് പരീക്ഷ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷക്ക് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഇത്തവണ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം നിബന്ധനകളുണ്ടെങ്കിൽ അവ പാലിക്കണം.

ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഡിഗ്രിയും ബി.എഡും  നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് ഈ പ്രോഗ്രാമിൻ്റെ പ്രത്യേകത. ബി.എ, ബി.എസ് സി, ബി.കോം  ബിരുദങ്ങളിലൊന്നും ബി.എഡും സംയോജിപ്പിച്ചുള്ള  പ്രോഗ്രാമുകൾ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അധ്യാപക ജോലിയിൽ പ്രവേശിക്കാം. കൂടാതെ ബിരുദതലത്തിലെ   മേജർ വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ എം.എ, എം.എസ് സി , എം.കോം അല്ലെങ്കിൽ എം.എഡിനോ ചേർന്ന് ഉപരി പഠനവും നടത്താവുന്നതാണ് .

സ്ഥാപനങ്ങൾ:

ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, കേന്ദ്ര / സംസ്ഥാന സർവ്വകലാശാലകൾ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (RIE) , ഗവൺമെൻ്റ് കോളേജുകൾ എന്നിവയടക്കം 64 സ്ഥാപനങ്ങളിൽ 6100 സീറ്റുകളുണ്ട്. എൻ.ഐ.ടി കോഴിക്കോട് ( ബി.എസ് സി - ബി.എഡ് - 50 സീറ്റ് ) ,കേന്ദ്ര സർവ്വകലാശാല കാസർഗോഡ് ( ബി.എസ് സി - ബി.എഡ് , ബി.എ- ബി.എഡ് , ബി.കോം - ബി.എഡ് - 50 സീറ്റുകൾ വീതം ),
കേന്ദ്ര സംസ്കൃത യൂണിവേഴ്സിറ്റി ഗുരുവായൂർ കാമ്പസ് (ബി.എ- ബി.എഡ് - 100 സീറ്റ് ) എന്നിവയാണ് കേരളത്തിലെ സ്ഥാപനങ്ങൾ. പ്രവേശന പരീക്ഷ എഴുതുന്നതോടൊപ്പം ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷ നൽകി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കേണ്ടതുണ്ട്.


പരീക്ഷ:

കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയാണ്. മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം. ഇംഗ്ലീഷ്,മലയാളമടക്കം 13 ഭാഷകളിൽ പരീക്ഷയെഴുതാം. പരീക്ഷക്ക് 4 സെക്ഷനുകളുണ്ട്.

സെക്ഷൻ 1: രണ്ട് ഭാഷകൾ (38 ഭാഷകളിൽ നിന്ന്) തിരഞ്ഞെടുക്കണം.
ഓരോന്നിലും 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരമെഴുതണം (ആകെ 40 ചോദ്യങ്ങൾ ).

സെക്ഷൻ 2: ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും മൂന്ന് ഡൊമൈൻ വിഷയങ്ങൾ ( 26 വിഷയങ്ങളിൽ നിന്ന്)  തിരഞ്ഞെടുക്കണം. 
ഓരോ വിഷയത്തിലും 28 ചോദ്യങ്ങളിൽ  25 എണ്ണത്തിന് ഉത്തരമെഴുതണം. (ആകെ 75 ചോദ്യങ്ങൾ ).

സെക്ഷൻ 3: ജനറൽ  ടെസ്റ്റ് , 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരമെഴുതണം.

സെക്ഷൻ 4: ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, 23 ചോദ്യങ്ങളിൽ  20 എണ്ണത്തിന് ഉത്തരമെഴുതണം.

ആകെ 160 ചോദ്യങ്ങൾക്ക് 180 മിനിറ്റാണ് സമയം. വിശദമായ സിലബസ് വെബ്സൈറ്റിലുണ്ട്.

അപേക്ഷ:

ncet.samarth.ac.in വഴി ഏപ്രിൽ 30 രാത്രി 11:30 നകം അപേക്ഷിക്കണം. മെയ് 2 മുതൽ 4 വരെ അപേക്ഷയിലെ പിശകുകൾ തിരുത്താം. 1200 രൂപയാണ് അപേക്ഷാഫീസ്. പിന്നാക്ക/ സാമ്പത്തിക പിന്നാക്ക വിദ്യാർത്ഥികൾക്ക് 1000 രൂപയും പട്ടിക/ ഭിന്നശേഷി/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 650 രൂപയും മതി. അപേക്ഷിക്കാൻ പ്രായപരിധിയില്ല. 178 പരീക്ഷാകേന്ദ്രങ്ങളിൽ രണ്ടെണ്ണം തിരഞ്ഞെടുക്കണം. കേരളത്തിൽ തിരുവനന്തപുരം കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷയെഴുതാം. വിശദവിവരങ്ങൾക്ക് ncet.samarth.ac.in സന്ദർശിക്കുക.

An Article By Anver Muttancheri
CIGI Career Team


 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017