×
02 April 2024
0

കൈപ്പിടിയിലൊതുക്കാം ACCAയെ

അക്കൗണ്ടൻസി മേഖലയിൽ തന്നെ ആകർഷകമായ കോഴ്‌സുകളിലൊന്നാണ് എ സി സി എ. ആഗോളമായി അംഗീകരിക്കപ്പെടുന്ന അസോസിയേഷൻ ഓഫ് ചാറ്റേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സിൽ (എ സി സി എ ) അംഗമാകാൻ, 15 പരീക്ഷകളുള്ളതിൽ 13 എണ്ണത്തിൽ യോഗ്യത നേടണം. പാഠ്യപദ്ധതിയിലൂടെ  അത്യധികം ആദരിക്കപ്പെടുന്ന സ്ഥാനത്തേക്ക് യാത്ര തിരിയ്ക്കുമ്പോൾ നിങ്ങൾക്ക് അനുഗ്രഹങ്ങളാകുന്ന കാര്യങ്ങളേറെയാണ്.

പൂർണമായ ധാരണകൾ:

അക്കൗണ്ടൻസിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി ഒരു സമ്പൂർണ ധാരണ ഈ ഒരു പാഠ്യപദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. പ്രധാനമായും ഓഡിറ്റിംഗ്, ടാക്സേഷൻ, ബിസിനസ് മാനേജ്‌മെന്റ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ് തുടങ്ങിയ മേഖലകളെപറ്റി വ്യക്തമായ ധാരണ നേടാൻ കുട്ടികൾക്ക് കഴിയുന്നു. പരീക്ഷ എന്ന ലക്ഷ്യത്തിലുപരി അനുബന്ധ വിഷയങ്ങളെ കുറിച്ചുള്ള അറിവ്, തുടർന്നുള്ള പഠനത്തിലും ഉദ്യോഗത്തിലും വിദ്യാർത്ഥികൾക്ക് സഹായകരമാകുന്നു. ഒപ്പം സാങ്കേതികമായ പരിജ്ഞാനവും പ്രധാനം ചെയ്യുന്നു.

ലോകോത്തര അംഗീകാരം:

ലോകമെമ്പാടുമുള്ള സംഘടനകൾ, ബഹുരാഷ്ട്ര കമ്പനികൾ തുടങ്ങിയവയുമായുള്ള ബന്ധങ്ങൾ എ സി സി എയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നു. എ സി സി എ യോഗ്യത നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ലോകത്തിന്റെ ഏതു കോണിലും ജോലി ചെയ്യാൻ സാധിക്കുന്നു. കൂടാതെ കോർപ്പറേറ്റ് മേഖലയും എ സി സി എ പ്രൊഫഷണൽസിനെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. 1930 മുതൽ എ സി സി എ ഓഡിറ്റിംഗിന് യു കെയിൽ അംഗീകൃതമാണ്. കൂടാതെ അക്കൗണ്ടിങ്, ടാക്സ് കൗൺസിലിങ്, ഓഡിറ്റിംഗ്, ട്രഷറി മാനേജ്‌മെന്റ്റ് തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നു.

പങ്കാളിത്തം:

ലോകമെമ്പാടുമുള്ള തൊഴിലുടമകളുമായി എ സി സി എ, പങ്കാളിത്തം പുലർത്തുന്നു. ഇതിലൂടെ എ സി സി എയിലെ  എല്ലാ അംഗങ്ങൾക്കും അനന്തസാധ്യതകളോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് നേടുന്നതിലൂടെ കാലത്തിനൊപ്പം വളരാനും സാധിക്കുന്നു.

സൗകര്യപ്രദം:

വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പാഠ്യരീതിയാണ് എ സി സി എ മുന്നോട്ട് വയ്ക്കുന്നത്. എ സി സി എയിലേക്കുള്ള പ്രവേശനപരീക്ഷ പോലും വിദ്യാർത്ഥികളുടെ സൗകര്യപ്രദം രൂപകൽപന ചെയ്തിരിക്കുന്നു. ജോലിയോടൊപ്പം തന്നെ പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. കൂടാതെ ഓൺലൈൻ ക്ലാസ്സുകളുടെ സഹായത്തോടെ വീട്ടിലിരുന്ന് വേണമെങ്കിലും പഠിക്കാം. ഒരു ശ്രമത്തിൽ 4 പേപ്പറുകളെ എഴുതാൻ കഴിയുള്ളു എന്നുണ്ടെങ്കിലും, 10 വർഷത്തിനുള്ളിൽ   കോഴ്സ് പൂർത്തിയാക്കിയാൽ മതിയെന്ന സ്വാതന്ത്ര്യം കുട്ടികൾക്ക് അനുഗ്രഹമാകുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ:

അക്കൗണ്ടിംഗ് മേഖലയിലെ ലോകത്തര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എ സി സി എ  പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അംഗീകരിച്ചിരിക്കുന്നതിനാൽ, പഠനത്തിന് ശേഷം ഉയർന്ന ശമ്പളത്തോടുകൂടി തന്നെ ഏതു രാജ്യത്തും ജോലി ഉറപ്പാക്കുന്നു.

ACCAയിലേക്കുള്ള വഴി:

ഈ ഒരു കോഴ്‌സ് പൂർത്തീകരിക്കുവാൻ 15 പേപ്പറുകളിൽ  13 പേപ്പറുകൾ പരീക്ഷ എഴുതി വിജയിക്കണം. പരീക്ഷകൾ വർഷത്തിൽ 4 തവണ ഉണ്ടായിരിക്കും. മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ എന്നീ മാസങ്ങളിൽ എസിസിഎ പരീക്ഷകൾ എഴുതാവുന്നതാണ്. 
ഇതിൽ ആദ്യത്തെ 4 പേപ്പറുകൾ ഈ പരീക്ഷ ജാലകം ബാധകമല്ല. എപ്പോൾ വേണമെങ്കിലും എഴുതാവുന്നതാണ്.

എസിസിഎ പേപ്പറുകൾ 3 ലെവലുകൾ ആയി തിരിച്ചിരിക്കുന്നു.

ACCA Syllabus

Applied Knowledge Module

Business and Technology(BT)
Management Accounting(MA)
Financial Accounting (FA)

Applied Skill Module

Corporate and Business Law(Law)
Performance Management (PM)
Taxation (TX)
Financial Reporting (FR)
Audit and Assurance (AA)
Financial Management (FM)

Strategic Professional Level

Mandatory
Strategic Business Leader (SBL
Strategic Business Report (SBR)

Optional(Choose any two)
Advanced Financial Management (AFM)
Advanced Performance Management (APM)
Advanced Taxation(ATX)
Advanced Audit and Assurance (AAA)

Ethics and Professional Skill Module എന്ന ഒരു പരീക്ഷ കൂടെ ഉണ്ടായിരിക്കും. അത് കോഴ്‌സിന് ഇടയിൽ എപ്പോൾ വേണമെങ്കിലും ചെയ്യാം.

എസിസിഎ പരീക്ഷ പൂർത്തീകരിച്ച് കഴിഞ്ഞാൽ എസിസിഎ എഫിലിയേറ്റ് എന്നാണ് അറിയപ്പെടുന്നത്. 
3 വർഷത്തെ പ്രവൃത്തിപരിചയം പൂർത്തിയാക്കി എതിക് മൊഡ്യൂൾ പരീക്ഷ കൂടെ പൂർത്തിയായി കഴിഞ്ഞാൽ എസിസിസഎ ബോർഡ് മെമ്പർ ആയി മാറുന്നതാണ്.

യോഗ്യത:

കോഴ്‌സ് ചെയ്യാൻ ഇന്ത്യയിലെ കുറഞ്ഞ  യോഗ്യത  +2 ആണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവർക്കും ഈ കോഴ്‌സ് ചെയ്യാവുന്നതാണ്. കുറഞ്ഞ യോഗ്യത +2 ആണെങ്കിലും പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഈ കോഴ്‌സിലേക്ക് പ്രവേശിക്കാവുന്നതാണ്. അതിന് കുറച്ച് മാനദണ്ഡങ്ങൾ കൂടി ഉണ്ടായിരിക്കും. 
ഡിഗ്രി കഴിഞ്ഞവർ ഈ കോഴ്‌സിലേക്ക് കടക്കുമ്പോൾ ചില പേപ്പറുകളുടെ പരീക്ഷകൾ ഇല്ലാതെ തന്നെ എസിസിഎ പൂർത്തിയാക്കാം. അത് കൂടാതെ മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ (CA,CMA IND) പൂർത്തിയാക്കിയവർക്ക് ഇത് പോലെ ചില പേപ്പറുകൾ ഉണ്ടായിരിക്കില്ല. വിശദവിവരങ്ങൾക്ക് ACCAGLOBAL വെബ്‌സൈറ്റിലെ യോഗ്യത മെനു സന്ദർശിക്കുക.

പഠനത്തിന് ACCA ഗ്ലോബലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാന് വഴിയുണ്ട്. 
താഴെ ലിങ്കുകൾ നിങ്ങൾക്ക് അതിനായി ഉപയോഗിക്കാം.

https://www.accaglobal.com/in/en/qualifications/why-acca/university-partnerships.html

https://www.accaglobal.com/gb/en/student/tuition-study-options/approved-learning-partners.html

https://yourfuture.accaglobal.com/global/en/getting-started/find-a-tuition-provider.html

Article By: Mujeebulla K.M
CIGI Career TeamComments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017