
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഏജൻസികളിൽ ഒഴിവുള്ള വിവിധ തസ്തികളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തസ്തികകളും യോഗ്യതയും:
1. എൻ 4( ടി ഒ എസ്) അഡ്മിൻ-ബി ടെക് കംപ്യൂട്ടർ സയൻസ്, 5 വർഷം ജോലി പരിചയം.
2. ഡെക്ക് ചെക്കർ-ബി ടെക്, 3 വർഷം ജോലി പരിചയം.
3. സിസിടിവി സപ്പോർട്ട് എൻജിനീയർ- ബി ടെക് കംപ്യൂട്ടർ സയൻസ്, 4 വർഷം ജോലി പരിചയം.
4. ആപ്ലിക്കേഷൻ അഡ്മിൻ(ഓട്ടോമേഷൻ സിസ്റ്റം)-ബി ടെക് കംപ്യൂട്ടർ സയൻസ്, 4 വർഷം ജോലി പരിചയം.
5. യാർഡ് പ്ലാനർ- ബി ടെക് കംപ്യൂട്ടർ സയൻസും എംബിഎയും, 5 വർഷം ജോലി പരിചയവും.
6. റേഡിയോ ഓഫീസർ - ജി. എം. ഡി. എസ്. എസ്, ജി. ഓ. സി, 2 വർഷം ജോലി പരിചയം.
7. മാനേജർ - മറൈൻ സർവീസസ് - 10 വർഷം മറൈൻ റേഡിയോ ഓഫീസറായി ജോലി പരിചയം.
8. ജെട്ടി സൂപ്പർവൈസർ - ജെട്ടി ഓപ്പറേഷൻസിൽ പ്രവർത്തി പരിചയം, സീമെൻഷിപ്പ്, റോപ്പ് വർക്ക്, റേഡിയോ കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ജോലി പരിചയം.
9. മറൈൻ മെയിന്റനൻസ് ഓഫീസർ - ഐ. ടി. ഐ ഡിപ്ലോമ, (ടെക്നിക്കൽ)ഡിഗ്രി, 2 മുതൽ 5 വർഷം ജോലി പരിചയം.
അപേക്ഷകൾ അയക്കേണ്ട വിലാസം: [email protected].
അവസാന തീയതി: ഡിസംബർ 10
Article By: Mujeebulla K.M
CIGI Career Team