×
12 September 2023
0

ഡിമാന്റിന്റെ ലോകം ഡിജിറ്റൽ മാർക്കറ്റിംഗ്., പഠിക്കാൻ ശ്രമിച്ചാലോ

പുതിയ കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. പ്രത്യേകിച്ച് കൊവിഡിന് ശേഷം ബിസിനസുകൾ പൂർണമായി ഡിജിറ്റൽ ലോകത്തേക്ക് മാറിയതോടെ ഈ മേഖലയിൽ വൈദഗ്ദ്യമുള്ള ആളുകൾക്കുള്ള ഡിമാന്റ് കൂടി വരികയാണ്. നാട്ടിലും വിദേശങ്ങളിലും  മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ മേഖലകളിലെ പ്രൊഫഷണലുകൾക്ക് സാധ്യത ഏറുകയാണ്. വർക്ക് അറ്റ് ഹോമായും എടുക്കാവുന്ന പ്രൊഫെഷനായി ഇത് മാറിയിരിക്കുന്നു. 

എന്താണ് ഡിജിറ്റൽ മാർക്കറ്റിങിന്റെ പ്രസക്തി:
ഇന്റർനെറ്റിൽ പരസ്യം ചെയ്യുന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്. ഇന്ന് ഏറ്റവും കൂടുതൽ പേർ വന്നു പോകുന്നത് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലാണ്. എല്ലാവർക്കും ഒരേ പോലെ സാന്നിധ്യം കിട്ടുന്നു ഇന്റർനെറ്റിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വഴി. 100 രൂപ മുടക്കുന്നവനും ഒരു ലക്ഷം രൂപ മുടക്കുന്നവനും തുല്യമായ അവസരങ്ങളാണ് ലഭിക്കുക. യൂസറിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഉൽപന്നം തെരഞ്ഞെടുക്കാം. ചെറുകിടക്കാർക്കും വൻകിട ബ്രാന്റുകളോട് മൽസരിക്കാൻ പറ്റുന്ന അവസരമാണിവിടെ ലഭിക്കുന്നത്.

പാഷനുണ്ടോ? പണമാക്കി മാറ്റാം ഡിജിറ്റൽ മാർക്കറ്റിങ് വഴി:
യുട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലൂടെ സെലിബ്രിറ്റികളായി ലക്ഷക്കണക്കിനു രൂപ വരുമാനം ഉണ്ടാക്കുന്നവരുണ്ട്. സ്വന്തമായി പാഷനോ സ്കിൽ സെറ്റോ ഉള്ളവർക്ക് ഇന്റർനെറ്റിൽ കണ്ടന്റുകൾ പ്ലാൻ ചെയ്തു തുടങ്ങിയാൽ അത് പണം വാരാനുളള മികച്ച വഴിയാക്കി മാറ്റാം.

ഡിജിറ്റൽ മാർക്കറ്റിങ്  കരിയർ ആക്കാം:
ഡിജിറ്റൽ മാർക്കറ്റിങ് ഒരു കരിയർ ആക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ വലിയ അവസരങ്ങൾ ഈ രംഗത്തുണ്ട്. ആർക്കുവേണമെങ്കിലും പഠിക്കാം. ബിസിനസ്സുകാർ ഇത് പഠിച്ചിരുന്നാൽ എങ്ങനെ ഡിജിറ്റൽ പ്രൊമോഷൻ പ്ലാൻ ചെയ്യം. ഇത് ഒരു ജോലി ആക്കാൻ ഉദ്ദേശിക്കുന്നവർക്ക് താൽപര്യമുള്ള മേഖല തിരഞ്ഞെടുത്ത് ജോലി ചെയ്യാം. ഉദാഹരണമായി സിനിമയാണ് താൽപര്യമെങ്കിൽ ആ മേഖലയുടെ ഡിജിറ്റൽ മാർക്കറ്റിങ് തെരഞ്ഞെടുക്കാം. യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ അങ്ങനെ. 

ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

⚓ഏത് സ്ഥാപനം തിരഞ്ഞെടുക്കണം?

ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുന്നത് നിസ്സരമാണ് എന്ന് പറഞ്ഞു വരുന്നവന്റെ മണ്ടക്ക് ആദ്യം അടിക്കണം. ഈ ഫീൽഡിൽ ഒരുപാടു നാളായി വർക്ക് ചെയ്യുന്നവർക്കറിയാം ഇതിൽ അനുഭവിക്കുന്ന സ്‌ട്രെസും മറ്റ് കാര്യങ്ങളും. ഒരാഴ്ച, ഒരു മാസം ഇത്രയും സമയം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കും എന്ന് പറഞ്ഞു പരസ്യം കാണിക്കുന്ന സ്ഥാപനങ്ങളിൽ ചെല്ലുന്നവർ ഒന്ന് സൂക്ഷിക്കുക. ഒരു വർഷം എടുത്തലും ഇത് മുഴുവൻ പഠിക്കാൻ പറ്റില്ല, അത്രയും വലിയ ഒരു ഫീൽഡ് തന്നെയാണ്.

⚓ഇൻസ്റ്റിറ്റ്യൂട്ട് എത്ര നാളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുക

ഠപ്പേ എന്ന് പറഞ്ഞു ദിവസവും ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കും എന്നും പറഞ്ഞു നിരവധി സ്ഥാപനങ്ങളാണ് പൊങ്ങി വരുന്നത്. ഇതിലെ സാദ്ധ്യതകളെ കണ്ടുകൊണ്ടു ഒരുപാടു പേർ നിരവധി ആളുകളെ പറ്റിക്കുന്നുണ്ട്. സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ ഒരു കാര്യം നന്നായി ശ്രദ്ധിക്കുക. അവരുടെ ഡിജിറ്റൽ ആക്ടിവിറ്റികൾ നിരീക്ഷിക്കുക.

⚓സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കുക.

ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കുവാൻ എളുപ്പമാണ്, പക്ഷെ പഠിക്കാൻ നല്ല പാടാണ്. സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് നല്ല ശ്രദ്ധ കൊടുത്ത് പഠിപ്പിച്ചാൽ മാത്രമേ പല കാര്യങ്ങളും പഠിക്കുകയൊള്ളു. പഠന ശേഷം മറ്റൊരു കമ്പനിയിൽ കേറുമ്പോൾ ഇന്റർവ്യൂ സമയത്ത് ബ ബ ബ അടിക്കാതെ എല്ലാ കാര്യങ്ങളിലും വ്യക്തമായ അറിവ് വേണമെങ്കിൽ ആ വിദ്യാർത്ഥി ഒരു നല്ല സ്ഥാപനത്തിൽ നിന്നായിരിക്കണം ഇത് പഠിക്കേണ്ടത്. (നല്ല സ്ഥാപനം ആണെങ്കിൽ കൂടി പഠിക്കുന്ന ആൾക്ക് താല്പര്യം ഇല്ലെങ്കിൽ സ്ഥാപനത്തെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല)

⚓ഗൂഗിൾ പാർട്ണർഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടിയ സ്ഥാപനം ആയിരിക്കണം.

ഒരു പ്രൊഫഷണൽ ഡിജിറ്റൽ മാർക്കറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടുന്ന ഒരു പ്രധാന അംഗീകാരമാണ് ഇത്. ഒരു നിശ്ചിത തുക കൊടുത്താൽ മാത്രമേ ഈ സർട്ടിഫിക്കറ്റ് ലഭ്യമാവുകയൊള്ളു. ഈ സർട്ടിഫിക്കറ്റ് ലഭ്യമാണ് എന്ന് കരുതി പഠനം മികച്ചതാവണം എന്നില്ല. ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കുന്ന അധ്യാപകന്റെ മികവാണ് പ്രധാനം.

⚓അധ്യാപകരുടെ യോഗ്യത എന്താണ് എന്ന് അന്വേഷിക്കുക.

ഒരു ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുന്ന വിദ്യാർത്ഥിക്ക് ഏറ്റവും അനുഗ്രഹമാകുന്നത് ഒരു നല്ല അധ്യാപകനെ കിട്ടുക എന്നതാണ്. ഒരു എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരാൾക്ക് മാത്രമേ നല്ല ഒരു അധ്യാപകൻ ആകുവാൻ സാധിക്കു. അധ്യാപന സമയത്ത് ഈ അധ്യാപകൻ ഏതെങ്കിലും ബ്രാൻഡുകൾക്ക് വേണ്ടി വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കാരണം സ്ഥിരമായി ഇത് ചെയ്താൽ മാത്രമേ ഈ ഫീൽഡിൽ അപ്‌ഡേറ്റ് ആകാൻ സാധിക്കു. ദിവസവും പുതിയ അപ്‌ഡേറ്റുകളുടെ ഒരു കൂമ്പാരം തന്നെയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വരുന്നത്.

⚓ലൈവ് പ്രോജക്റ്റുകൾ നൽകുന്ന സ്ഥാപനം ആവണം.

പഠിപ്പിച്ച ശേഷം ഇതൊക്കെ പരീക്ഷിക്കാൻ ഒരു ലൈവ് പ്രോജക്റ്റ് വേണ്ടിവരും അല്ലാതെ ചെയ്ത കാര്യങ്ങൾ പരീക്ഷിച്ച് നോക്കുവാൻ മറ്റൊരു മാർഗവുമില്ല. ചെറിയ വിലയിൽ ഒരു ഡൊമൈനും ഹോസ്റ്റിങ്ങും പർച്ചേസ് ചെയ്ത് പഠിക്കുന്നതാവും നല്ലത്. സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയാൽ ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. ഫേസ്ബുക്ക് ആഡ്‌സിലും ഗൂഗിൾ ആഡ്‌സിലും ചെറിയ അമൗണ്ടിൽ മിനിമം 5 ക്യാമ്പയിൻ എങ്കിലും ചെയ്ത് പരീക്ഷിക്കുക. ചെറിയ കടകളുടെ പരസ്യങ്ങൾ മുടക്കുമുതൽ മാത്രം മേടിച്ച് അവർക്ക് ഡിജിറ്റൽ ക്യാമ്പയിൻ ചെയ്ത് കൊടുത്ത് പഠിക്കുന്നതും നല്ലതാണ്.

⚓പെയ്ഡ് ടൂളുകളുടെ ഉപയോഗം

ഡിജിറ്റൽ മാർക്കറ്റിങ് ജോലിക്ക് കയറുമ്പോൾ ഒരുപാട് പെയ്ഡ് ടൂളുകൾ ഉപയോഗിക്കേണ്ടി വരും. പഠിപ്പിക്കുന്ന സ്ഥാപനം ഇത്തരം ടൂളുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി പർച്ചേസ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച് അറിയുക. ടൂളുകളുടെ ഉപയോഗവും അത് കൊണ്ട് നമ്മൾ സൃഷ്ടിച്ചെടുക്കുന്ന റിസൾട്ടും വളരെ പ്രധാനപ്പെട്ടതാണ്.

⚓ഒരു ട്രയൽ ക്ലാസ്സിൽ പങ്കെടുക്കുക

പഠിക്കാൻ കയറുന്നതിന് മുമ്പ് സ്ഥാപനം നൽകുന്ന ഒരു ട്രയൽ ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ചോദിക്കുക. പഠിപ്പിക്കുന്ന അധ്യാപകൻ തന്നെയാണോ ട്രയൽ ക്ലാസ്സ് എടുക്കുന്നത് എന്ന് ഉറപ്പിക്കുക. പഠിപ്പിക്കാൻ പോകുന്ന സിലബസ് ചോദിച്ചറിയുക. അധ്യാപകരിൽ നിന്ന് കോഴ്‌സിനെ പറ്റിയുള്ള എല്ലാ വിവരവും തേടിയതിനു ശേഷം മാത്രമേ അവസാന തീരുമാനം എടുക്കാവൂ 

🎞🎞ഡിജിറ്റൽ മാർക്കറ്റിംഗ് എവിടെയൊക്കെ പഠിക്കാനാവും.🎞🎞

യൂണിവേഴ്സിറ്റി അല്ലെങ്കിൽ  കോളജ് തലത്തിൽ പഠിക്കാൻ പറ്റുന്ന ഇടങ്ങൾ:

▪ മൈക (MICA) അഹമ്മദാബാദ്: പിജിഡിഎം (ഡിജിറ്റൽ കമ്യൂണിക്കേഷൻ & മാനേജ്മെന്റ്)

▪ ഐഐഎം ബോധ്ഗയ: എംബിഎ (ഡിജിറ്റൽ ബിസിനസ് മാനേജ്മെന്റ്)

▪മണിപ്പാൽ സർവകലാശാല, മണിപ്പാൽ: എംഎ ഡിജിറ്റൽ & ക്രിയേറ്റീവ് മാർക്കറ്റിങ്

▪ഡി.വൈ.പാട്ടീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & റിസർച്, പുണെ: എംബിഎ (ഡിജിറ്റൽ മാർക്കറ്റിങ്)

▪ഐഐഐടി ഭാഗൽപുർ: പിജി ഡിപ്ലോമ ഡിജിറ്റൽ ബിസിനസ് മാനേജ്മെന്റ്

▪ചണ്ഡിഗഡ് സർവകലാശാല: എംബിഎ / ബിബിഎ ഡിജിറ്റൽ മാർക്കറ്റിങ്
ഐഐഎം കൽക്കത്ത നടത്തുന്ന എക്സിക്യൂട്ടീവ് പ്രോഗ്രാം https://www.iimcal.ac.in/ldp/EPDSMMS

▪ഐഐഎം വിശാഖപട്ടണം, മൈക അഹമ്മദാബാദ്, ഐഎസ്ബി ഹൈദരാബാദ്, ജെയിൻ ഓൺലൈൻ, ഐടിഎം നവിമുംബൈ, ഡി.വൈ. പാട്ടീൽ വിദ്യാപീഠ് പുണെ എന്നിവിടങ്ങളിൽ ഓൺലൈനിൽ പഠിക്കാവുന്ന പിജി തല സർട്ടിഫിക്കറ്റ് / ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

ഗൂഗിൾ വഴിയും നമുക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് വിദ്യ പഠിക്കാം 

https://learndigital-staging.withgoogle.com/digitalgarage/courses?category=digital_marketing
https://skillshop.exceedlms.com/student/collection/654330-digital-marketing?locale=en-GB

⚓🎞വിവിധ ഹ്രസ്വകാല കോഴ്സുകൾ (ഓൺലൈൻ / ക്ലാസ്റൂം) നടത്തുന്ന ചില സ്ഥാപനങ്ങൾ: 

ന്യൂഡല്‍ഹിയിലെ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇൻറര്‍നെറ്റ് മാര്‍ക്കറ്റിങ്ങില്‍ അഡ്വാൻസ്​ഡ്​ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ട്രെയിനിങ് പ്രോഗ്രാം ഉണ്ട്. പ്ലസ്​ടു അടിസ്ഥാന യോഗ്യത.
ന്യൂഡൽഹി​യിലെ എജൂകാർട്ട്​ എന്ന സ്വകാര്യ സ്ഥാപനം ഡിജിറ്റൽ മാർക്കറ്റിങ്ങിൽ സർട്ടിഫിക്കറ്റ്​ കോഴ്​സ്​ നടത്തുന്നുണ്ട്​. ഇൻറർനെറ്റ് ആൻഡ്​ മൊബൈൽ അസോസിയേഷൻ ഓഫ്​ ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സാണിത്​.

കേരള സർക്കാറിനുകീഴിലുള്ള  കെല്‍ട്രോണ്‍ രൂപകല്‍പന ചെയ്ത  ‘പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്​ & എസ്.ഇ.ഒ’കോഴ്​സ്​ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കെല്‍ട്രോണ്‍ നോളജ് സ​​െൻററുകള്‍ കേന്ദ്രീകരിച്ചാണ്​ പഠിപ്പിക്കുന്നത്​. റെഗുലറായും  ഹോളിഡേ ബാച്ചുകളായും ഈ കോഴ്​സ്​ പൂർത്തിയാക്കാം. 

ഐഐഡിഇ ഡിജിറ്റൽ സ്കൂൾ മുംബൈ, 

അസാപ് കേരളം https://asapkerala.gov.in/course/digital-marketing/

🎞Online Platforms:

Manipal Prolearn, 
Coursera, 
Udemy, 
Imarticus, 
Upgrad.
Simplilearn

മലയാളത്തിൽ പഠിക്കാനുള്ള ഒരു ലിങ്ക് https://dailyskills.co.in/courses/Digital-Marketing-Secrets-Truths-5f9090680cf2c079ec130cbb?redirectToMicroFE=false

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query