
ജനസർട്ടിഫിക്കറ്റ് ലഭിക്കാൻ
വളരെ എളുപ്പത്തിൽ കേരളത്തിൽ (Kerala) നിന്നും നമ്മുടെ ജനന സർട്ടിഫിക്കറ്റ് (Birth Certificate ) ഓൺലൈനായി എടുക്കാവുന്നതാണ്.
ഇതിനായി യാതൊരുവിധ ഫീസോ (fee) മറ്റു കാര്യങ്ങളോ ഇല്ല. നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തേണ്ടതില്ല.
മുൻപ് സേവന (Sevana) വഴിയായിരുന്നു ജനന സർട്ടിഫിക്കറ്റ് ഓൺലൈനിൽ ( Birth Certificate Online) ലഭിച്ചിരുന്നതെങ്കിലും ഇപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ (Gram Panchayat ) രജിസ്റ്റർ ചെയ്തിരിക്കുന്ന ജനന സർട്ടിഫിക്കറ്റ്കൾ സേവനയിൽ (Birth Certificate Sevana) നിന്നും ലഭ്യമല്ല.
ഇതിനായി പുതിയ ഓൺലൈൻ പോർട്ടലായ സിറ്റിസൺ സർവീസ് പോർട്ടൽ (Citizen Service Portal )വഴിയാണ് ലഭ്യമാകുന്നത്.
വളരെ എളുപ്പത്തിൽ ഇവിടെനിന്നും നമ്മുടെ ജനന സർട്ടിഫിക്കറ്റ് ഡൌൺലോഡ് (Download Birth Certificate ) ചെയ്ത് എടുക്കാവുന്നതാണ്.
🔹ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഫീസ് എത്രയാണ് ?
പൂർണ്ണമായും സൗജന്യമായി ജനന സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി ഒരുവിധ തുകയും ചിലവാക്കേണ്ടതില്ല.
🔹ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റിൽ REGISTER / SIGNUP ചെയ്യേണ്ട ആവശ്യം ഉണ്ടോ?
ഒരു രീതിയിലും ജനന സർട്ടിഫിക്കറ്റ് (Birth Certificate ) എടുക്കുന്നതിനായി 3rd പാർട്ടി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല.
ജനന സർട്ടിഫിക്കറ്റ് ഡൌൺലോഡ് ( Download Birth Certificate ) ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ്ന്റെ ലിങ്ക്.
https://citizen.lsgkerala.gov.in/
മുനിസിപ്പാലിറ്റി കോർപ്പറേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത ജനനങ്ങളുടെ സർട്ടിഫിക്കറ്റിന്
https://cr.lsgkerala.gov.in/Pages/sevanaQckSrch.php
സന്ദർശിക്കുക.
മുജീബുല്ല KM
സിജി കരിയർ ടീം