
സാർ , EWS സംവരണത്തെ പറ്റി പറഞ്ഞു തരാമോ?
019 ജനുവരി 12 ന് 103-ാം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയമ പ്രകാരം സര്‍ക്കാര്‍ ജോലികള്‍, ഉന്നത വിദ്യാഭ്യാസ പ്രവേശനം എന്നിവ ലഭിക്കുന്നതിനും, മത്സര പരീക്ഷകളില്‍ മാര്‍ക്കിളവ് ലഭിക്കുന്നതിനും നിലവില്‍ യാതൊരുവിധ സംവരണാനുകൂല്യവും ലഭിക്കാത്ത ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 % സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് EWS Reservation.
ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് ഈ സംവരണം ലഭ്യമാകുക.
സീറോമലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബായ തുടങ്ങിയ 17 ക്രൈസ്തവ സമുദായങ്ങളില്‍ പെട്ടവര്‍ക്കും, നായര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയ 147 ഹൈന്ദവ സമുദായങ്ങളില്‍പെട്ടവര്‍ക്കും അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും നിലവില്‍ ജാതിയോ മതമോ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്താത്തവര്‍ക്കുമാണ് EWS Reservation ലഭിക്കുക.
മറ്റേതെങ്കിലും സംവരണാനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കുന്നവര്‍ അല്ലെങ്കില്‍ ആ വിഭാഗത്തില്‍പെട്ടവര്‍ ഈ സംവരണത്തിന് അര്‍ഹരല്ല.
ഓർക്കുക ഇത് കേന്ദ്ര സർക്കാരിൻെറ ജനറൽ കാറ്റഗറിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണമാണ്. മറ്റ് ഏതെങ്കിലും സംവരണ ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുന്നവർക്ക് ഇതിന് അർഹരല്ല എന്ന് ഓർക്കുമല്ലോ.
എന്താണ് ഈ സംവരണം ലഭിക്കാനുള്ള അർഹത
കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാറിന്റേതിൽ നിന്നു വ്യത്യസ്തമാണ്.
🗒കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ
കുടുംബ വരുമാനം എട്ടു ലക്ഷം രൂപ കവിയാത്തവരും പരമാവധി അഞ്ച് ഏക്കർ വരെ കൃഷിഭൂമി ഉള്ളവരും 1000 സ്ക്വയർ ഫീറ്റ് വരെ വീട്/ഫ്ലാറ്റ് ഉള്ളവരും മുൻസിപ്പൽ/കോർപ്പറേഷൻ ഏരിയകളിൽ 100 സ്ക്വയർ യാർഡ് അതായത് 2.05 സെന്റ് വരെ ഹൗസ് പ്ലോട്ട് ഉള്ളവരും ഗ്രാമപഞ്ചായത്ത് ഏരിയയിൽ 200 സ്ക്വയർയാർഡ് അതായത് 4.1 സെന്റ് വരെ ഹൗസ് പ്ലോട്ട് ഉള്ളവർക്കാണ് ഈ സംവരണം ലഭിക്കുന്നത്. മുകളിൽ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും ഒരുപോലെ പാലിക്കപ്പെടേണ്ടതുണ്ട്.
ഇവിടെ കുടുംബം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷകൻ, ജീവിതപങ്കാളി, അയാളുടെ മാതാപിതാക്കൾ, 18 വയസ് പൂർത്തിയാവാത്ത സഹോദരങ്ങളും, 18 വയസിന് താഴെയുള്ള മക്കളുമാണ്.
ഇനി കുടുംബവാർഷിക വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷ നൽകുന്ന വർഷത്തിന്റെ തൊട്ടു മുൻപിലത്തെ സാമ്പത്തിക വർഷത്തെ കുടുംബാംഗങ്ങളുടെ മൊത്തം വരുമാനമാണ്.
ഹൗസു് പ്ലോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീടുള്ളതും വീട് വക്കാവുന്നതുമായ ഭൂമി എന്നാകുന്നു.
അന്ത്യോദയ അന്നയോജന റേഷൻകാർഡ് ഉടമകൾക്കും (AAY) പ്രയോരിറ്റി ഹൗസ് ഹോൾഡ് (PHH) കാർഡ്‌ഉടമകൾക്കും മേൽപ്പറഞ്ഞ ഹൗസ്പ്ലോട്ട്, വാർഷിക വരുമാനം, ഭൂസ്വത്ത് മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെ തന്നെ EWS സംവരണത്തിനു അർഹരായിരിക്കും.
🗒സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ
കുടുംബ വരുമാനം നാല് ലക്ഷം രൂപ കവിയാത്തവരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി രണ്ടര ഏക്കറും മുൻസിപ്പാലിറ്റികളിൽ എഴുപത്തിയഞ്ച് സെന്റും കോർപ്പറേഷനുകളിൽ അമ്പത് സെന്റ് വരെ ഭൂസ്വത്ത് ഉള്ളവരും ഹൗസ്പ്ലോട്ടുകൾ പരമാവധി മുൻസിപ്പലിറ്റികളിൽ 20 സെന്റും കോർപ്പറേഷൻ പ്രദേശങ്ങളിൽ പതിനഞ്ച് സെന്റും ഉള്ളവർക്കാണ് ഈ സംവരണം ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഹൗസ്പ്ലോട്ടുകളിൽ നിബന്ധനകൾ ഇല്ല. ഇനി ഗ്രാമപഞ്ചായത്തിലും കോർപ്പറേഷനിലും മുൻസിപ്പലിറ്റിയിലും സ്ഥലമുണ്ടെങ്കിൽ നേരത്തെപ്പറഞ്ഞ പരിധിയിൽ കവിയാതെ പഞ്ചായത്തിലടക്കം ആകെ ഭൂസ്വത്ത് രണ്ടരയേക്കറിൽ കവിയാൻ പാടില്ല
🗒എങ്ങിനെയാണ് EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ?എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്
സംസ്ഥാനസർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് നൽകുന്നത് വില്ലേജ് ഓഫീസറും കേന്ദ്രസർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസ് വഴി തഹസിൽദാരുമാണ് നൽകുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഭൂസ്വത്തിന്റെയും കുടുംബവരുമാനത്തിന്റെയും മറ്റും വിവരങ്ങളടങ്ങിയ സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ അർഹമായ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകുന്നില്ലെങ്കിൽ തഹസിൽദാർക്കും അഥവാ തഹസിൽദാർ നൽകുന്നില്ലെങ്കിൽ ആർ ഡി ഒക്കും അപ്പീലുകൾ നൽകാവുന്നതാണ്.
വില്ലേജ് ഓഫിസിലേക്ക് അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🔹നിശ്ചിത പ്രൊഫോർമയിലുള്ള അപേക്ഷ . അപേക്ഷയുടെ ഒരു മാതൃക താഴെ കൊടുക്കുന്നു.
സർ,
വിഷയം : EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ
.........താലൂക്കിൽ........... വില്ലേജ് പരിധിയിൽ........ പഞ്ചായത്തിൽ......... വാർഡിൽ......... കെട്ടിടനമ്പർ............ വീട്ടിൽ.............. എന്ന (ഞാൻ / എൻെറ മകൻ / എൻെറ മകൾ) സംവരണേ തര സമുദായമായ .................... (സമുദായം രേഖപ്പെടുത്തുക ) വിഭാഗത്തിൽ പെടുന്ന വ്യക്തിയാണന്നും ഞങ്ങളുടെ കുടുംബത്തിൻെറ വാർഷിക വരുമാനം............ രുപയാണന്നും ഞങ്ങളുടെ ആകെ ഭൂപരിധി ....... സെൻറ്/ഏക്കർ ആണെന്നും സത്യമായി ബോധിപ്പിച്ചു കൊള്ളുന്നു. ആയതിനാൽ എനിക്ക് (എൻെറ മകന് / മകൾക്ക്) സാമ്പത്തിക സംവരണ (EWS) സർട്ടിഫിക്കറ്റ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
(പേര്)
ഗുണഭോക്താവ്/ രക്ഷകർത്താവ്
വിലാസം
ഫോൺ
🔹റേഷൻകാർഡിന്റെ കോപ്പി
🔹എസ് എസ് എൽ സി ബുക്കിന്റെ കോപ്പി ,CBSE ആണെങ്കിൽ പിതാവിൻ്റെ SSLC സർട്ടിഫിക്കറ്റ്(ജാതി തെളിയിക്കുവാൻ)
🔹വരുമാനം തെളിയിക്കുന്നതിന് താഴെ പറയുന്നവയിൽ ബാധകമായത് മാത്രം –
a. പേ സ്ലിപ് / ശമ്പളസർട്ടിഫിക്കറ്റ്
b. പെൻഷൻ ബുക്ക് / പെൻഷൻ വാങ്ങുന്ന ബാങ്ക് പാസ് ബുക്ക്
c. ബാങ്ക് സ്റ്റേറ്റ്മെൻറ്
d. IT റിട്ടേൺ സ്റ്റെയ്റ്റ്മെൻ്റ്
🔹ഭൂനികുതി അടച്ച രശീതി (കുടുംബാംഗങ്ങളുടെപേരിലുള്ള എല്ലാ സ്ഥലങ്ങളുടെയും )
എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
മേൽപറഞ്ഞ എല്ലാറ്റിന്റെയും കോപ്പി അപേക്ഷയോടൊപ്പവും ഒറിജിനൽ കയ്യിലും കരുതണം.
Note: സർക്കാർ ജോലിക്കോ , വിദ്യാർത്ഥി പ്രവേശനത്തിനോ അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊ’പ്പം തന്നെ EWS സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്ത് ആവശ്യത്തിന് വേണ്ടിയാണ് എന്നത് അപേക്ഷയോടൊപ്പം എഴുതിച്ചേർക്കേണ്ടതാണ് (ഉദാ: സംസ്ഥാനത്തിനകത്തെ ജോലിക്ക് /വിദ്യാഭ്യാസ ആവശ്യത്തിന്, സംസ്ഥാനത്തിന് പുറത്തെ ജോലിക്ക് /വിദ്യാഭ്യാസ ആവശ്യത്തിന്).
ഇങ്ങനെ ഒരു സാമ്പത്തികവർഷത്തിനകത്ത് എടുത്ത സർട്ടിഫിക്കറ്റ് ആ സാമ്പത്തിക വർഷത്തെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
EWS Central Purposes:
നിബന്ധനകൾ
1. കുടുംബ വാര്‍ഷിക വരുമാനം : 8 ലക്ഷം വരെ
o കുടുംബത്തിന്റെ നിര്‍വചനം : അപേക്ഷകന്‍, ജീവിത പങ്കാളി, അപേക്ഷകന്റെ മാതാപിതാക്കള്‍, അപേക്ഷകന്റെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങളും മക്കളും.
o ഉദാ: അപേക്ഷക വിവാഹിത ആണെങ്കില്‍ കുടുംബവരുമാനം/ഭൂസ്വത്ത് കണക്കാക്കുന്നത് അപേക്ഷക, ഭര്‍ത്താവ്, അപേക്ഷകയുടെ മാതാപിതാക്കള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള മക്കള്‍ ദത്തെടുത്ത മക്കള്‍ ഉള്‍പ്പെടെ എന്നിവരുടേതാണ്. അല്ലാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയോ സഹോദരങ്ങളുടേയോ വരുമാനമോ , സ്വത്തോ കണക്കാക്കാന്‍ പാടുള്ളതല്ല
o അപേക്ഷകന്റെ grand father, grand mother എന്നിവരുടെ സ്വത്തും കണക്കാക്കാന്‍ പാടില്ല.
2. അപേക്ഷ നല്‍കുന്ന വര്‍ഷത്തിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് കണക്കാക്കുക
3. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ കൃഷിയില്‍ നിന്നുള്ള വരുമാനം പരിഗണിക്കുന്നതാണ്. എന്നാൽ ചുവടെ ചേര്‍ക്കുന്ന വരുമാനം പരിഗണിക്കുന്നതല്ല
o സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍
o കുടുംബപെന്‍ഷന്‍
o തൊഴിലില്ലായ്മ വേതനം
o ഉത്സവബത്ത
o വിരമിക്കല്‍ ആനുകൂല്യങ്ങള്‍
o യാത്രാബത്ത
4. ഭൂസ്വത്ത് : സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിനു പുറത്തും ഉള്ള ആകെ ഭൂമി കണക്കാക്കണം
o പഞ്ചായത്ത് പ്രദേശങ്ങളില്‍: റെസിഡന്‍ഷ്യല്‍ പ്‌ളോട്ട് പരമാവധി 200 സ്‌ക്വയർ യാര്‍ഡ് ,അതായത് 4.1 സെന്റ്
o മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍: റെസിഡന്‍ഷ്യല്‍ പ്‌ളോട്ട് പരമാവധി 100 സ്‌ക്വയർ യാര്‍ഡ് അതായത് 2.05 സെന്റ്
o കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ : റെസിഡന്‍ഷ്യല്‍ പ്‌ളോട്ട് പരമാവധി 100 സ്‌ക്വയർ യാര്‍ഡ് അതായത് 2.05 സെന്റ്
o കുടുംബത്തിന് ഒന്നിലധികം ഹൗസ്പ്‌ളോട്ട് കൈവശം ഉണ്ടെങ്കില്‍ അവയെല്ലാം കൂട്ടിചേര്‍ത്തായിരിക്കും ഹൗസ്പ്‌ളോട്ടിന്റെ വിസൃതി കണക്കാക്കുക
5. ആകെ കൃഷിഭൂമി പരമാവധി അഞ്ച് ഏക്കറില്‍ കൂടാന്‍ പാടില്ല
6. വീടിന്റെ വിസ്തീര്‍ണ്ണം 1000 സ്‌ക്ക്വയര്‍ഫീറ്റില്‍ കൂടാന്‍ പാടില്ല.
ഹാജരാക്കേണ്ട രേഖകൾ
1. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ
o കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിശദാംശങ്ങള്‍ നിശ്ചിത അപേക്ഷാഫോറത്തില്‍ സത്യവാങ്മൂലമായി അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതാണ്
2. ജാതി തെളിയിക്കുന്ന രേഖ (എസ്.എസ്.എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി )
o സി.ബി.എസ്.ഇ കാര്‍ പിതാവിന്റെ എസ്.എസ്. എല്‍ സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക
3. അപേക്ഷയില്‍ കാണിച്ചിരിക്കുന്ന ഭൂമിയുടെ ഭൂനികുതി രശീത്
4. ആധാര്‍ കാര്‍ഡ് കോപ്പി
5. റേഷന്‍ കാര്‍ഡ് കോപ്പി
6. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
7. വരുമാനം തെളിയിക്കുന്ന രേഖ
o Pay slip/Salary certificate/, Pension book/Bank statement, IT return കോപ്പി ഇവയില്‍ ബാധകമായവ.
EWS State Purposes
നിബന്ധനകൾ
1. കുടുംബ വാര്‍ഷിക വരുമാനം: 4 ലക്ഷം വരെ
o കുടുംബത്തിന്റെ നിര്‍വചനം : അപേക്ഷകന്‍, ജീവിത പങ്കാളി, അപേക്ഷകന്റെ മാതാപിതാക്കള്‍, അപേക്ഷകന്റെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങളും മക്കളും.
o ഉദാ: അപേക്ഷക വിവാഹിത ആണെങ്കില്‍ കുടുംബവരുമാനം/ഭൂസ്വത്ത് കണക്കാക്കുന്നത് അപേക്ഷക, ഭര്‍ത്താവ്, അപേക്ഷകയുടെ മാതാപിതാക്കള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള സഹോദരങ്ങള്‍, അപേക്ഷകയുടെ 18 വയസ്സില്‍ താഴെയുള്ള മക്കള്‍ ദത്തെടുത്ത മക്കള്‍ ഉള്‍പ്പെടെ എന്നിവരുടേതാണ്. അല്ലാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടേയോ സഹോദരങ്ങളുടേയോ വരുമാനമോ , സ്വത്തോ കണക്കാക്കാന്‍ പാടുള്ളതല്ല
o അപേക്ഷകന്റെ grand father, grand mother എന്നിവരുടെ സ്വത്തും കണക്കാക്കാന്‍ പാടില്ല.
2. അപേക്ഷ നല്‍കുന്ന വര്‍ഷത്തിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് കണക്കാക്കുക
3. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ ചുവടെ ചേര്‍ക്കുന്ന വരുമാനം പരിഗണിക്കുന്നതല്ല
o മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഹൗസ്‌പ്ലോട്ടുകളിലെ കാര്‍ഷിക വരുമാനം
o സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍
o കുടുംബപെന്‍ഷന്‍
o തൊഴിലില്ലായ്മ വേതനം
o ഉത്സവബത്ത
o വിരമിക്കല്‍ ആനുകൂല്യങ്ങള്‍
o യാത്രാബത്ത
4. ഭൂസ്വത്ത് : സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിനു പുറത്തും ഉള്ള ആകെ ഭൂമി കണക്കാക്കണം
o പഞ്ചായത്ത് പ്രദേശങ്ങളില്‍: ഏതുതരം ഭൂമിയായാലും പരമാവധി രണ്ടര ഏക്കര്‍ വരെ
o മുനിസിപ്പാലിറ്റിപ്രദേശങ്ങളില്‍: ഹൗസ് പ്‌ളോട്ട് പരമാവധി 20 സെന്റ് ഉള്‍പ്പെടെ ആകെ 75 സെന്റ് വരെ
o കോര്‍പ്പറേഷന്‍പ്രദേശങ്ങളില്‍ : ഹൗസ് പ്‌ളോട്ട് പരമാവധി 15 സെന്റ് ഉള്‍പ്പെടെ ആകെ 50 സെന്റ് വരെ
o പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലായി ഭൂമി ഉള്ളവര്‍ക്ക് ആകെ ഭൂമി പരമാവധി രണ്ടര ഏക്കറില്‍ കൂടാന്‍ പാടില്ല
o കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്‌ളോട്ട് കൈവശം ഉണ്ടെങ്കില്‍ അവയെല്ലാം കൂട്ടിചേര്‍ത്തായിരിക്കും ഹൗസ്പ്‌ളോട്ടിന്റെ വിസൃതി കണക്കാക്കുക
o കുടുംബത്തിന് മുനിസിപ്പല്‍ പ്രദേശങ്ങളിലും , മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും ഹൗസ്പ്‌ളോട്ടുകള്‍ ഉണ്ടെങ്കില്‍ അവ കൂട്ടിച്ചേര്‍ത്ത് കണക്കാക്കിയാല്‍ വിസൃതി 20 സെന്റില്‍ കൂടാന്‍ പാടില്ല.
5. വീടിന്റെ വിസ്തീര്‍ണ്ണം: സംസ്ഥാനത്ത് വീടിന്റെ വിസ്തീര്‍ണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല
6. അന്ത്യോദയ അന്നയോജന (AAY) റേഷന്‍ കാര്‍ഡുള്ളവര്‍ക്കും , പ്രിയോറിറ്റി ഹൗസ്‌ഹോള്‍ഡ് (PHH ) എന്ന കാറ്റഗറിയില്‍പെട്ട റേഷന്‍കാര്‍ഡുള്ളവര്‍ക്കും , ഈ റേഷന്‍കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ട് എന്ന നിലക്കുതന്നെ മേല്‍പറഞ്ഞ മാനദണ്ഢങ്ങളൊന്നും നോക്കാതെ EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്
o ഇവർ റേഷന്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതി. (മറ്റു രേഖകളൊന്നും ആവശ്യമില്ല)
o ഇവര്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന Annexure I പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ഹാജരാക്കേണ്ട രേഖകൾ
1. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ
o കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിശദാംശങ്ങള്‍ നിശ്ചിത അപേക്ഷാഫോറത്തില്‍ സത്യവാങ്മൂലമായി അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതാണ്
2. എസ്.എസ്.എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
o സി.ബി.എസ്.ഇ കാര്‍ പിതാവിന്റെ എസ്.എസ്. എല്‍ സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക
3. അപേക്ഷയില്‍ കാണിച്ചിരിക്കുന്ന ഭൂമിയുടെ ഭൂനികുതി രശീത്
4. ആധാര്‍ കാര്‍ഡ് കോപ്പി
5. റേഷന്‍ കാര്‍ഡ് കോപ്പി
6. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
7. വരുമാനം തെളിയിക്കുന്ന രേഖ
o Pay slip/Salary certificate/, Pension book/Bank statement,IT returnകോപ്പി ഇവയില്‍ ബാധകമായവ
8. അന്ത്യോദയ അന്നയോജന (AAY) , പ്രിയോറിറ്റി ഹൗസ്‌ഹോള്‍ഡ് (PHH ) എന്ന കാറ്റഗറിയില്‍പെട്ട റേഷന്‍കാര്‍ഡുള്ളവർ Annexture-1 ഫോമാണ് വില്ലേജ് ഓഫീസിൽ സർപ്പിക്കേണ്ടത്. അല്ലാത്തവർ Annexture-2 ഫോമാണ് വില്ലേജ് ഓഫീസിൽ സർപ്പിക്കേണ്ടത്.