ആ വെളിച്ചത്തെ ഓർക്കുമ്പോൾ...
കോഴിക്കോട് ചേവായൂരിലെ വഴിയോരത്ത് ശാന്തമായി നിൽക്കുന്ന ആ കെട്ടിടമുണ്ടല്ലോ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ജീവിതത്തിന് വഴികാട്ടിയ 'സിജി'യുടെ (CIGI) ആസ്ഥാനം!
ഒരു ചെറിയ വാടകമുറിയിൽ നിന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതീക്ഷാകേന്ദ്രമായി സിജി വളർന്നതിന് പിന്നിൽ ഒരു വലിയ മനുഷ്യന്റെ സ്വപ്നവും വിയർപ്പുമുണ്ട്—നമ്മുടെയെല്ലാം സ്വന്തം ഡോ. കെ.എം. അബൂബക്കർ (KMA സർ).
ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ (BARC) സീനിയർ ശാസ്ത്രജ്ഞനായിരുന്നിട്ടും, വിരമിച്ച ശേഷം ശിഷ്ടകാലം മുഴുവൻ പാവപ്പെട്ട കുട്ടികൾക്ക് ദിശാബോധം നൽകാൻ മാറ്റിവെച്ച മഹാപ്രതിഭ. ഒരു കലാലയ മുറ്റത്ത് കേരളത്തിലാദ്യമായി "Department of Career Guidance and Counselling" എന്ന ബോർഡ് വെച്ച്, കേരളത്തിലെ കരിയർ ഗൈഡൻസ് വിപ്ലവത്തിന് തുടക്കമിട്ട ദീർഘദർശി.
Dr KMA യെ പരിചയപ്പെടുത്തുന്ന ഒരു ലേഖനമാണ് ഒന്നിച്ചുള്ള PDF, വായിക്കുക....
Article By: Mujeebulla K.M
CIGI Career Team