×
14 September 2026
0

വിജയത്തിലേക്ക് ഒരു ഷോർട്ട്കട്ട് ഇല്ല, പക്ഷേ കൃത്യമായ ഒരു വഴികാട്ടിയുണ്ട്!

കരിയർ ക്ലാസുകളിലും മോട്ടിവേഷൻ വേദികളിലും ആയിരങ്ങളെ ചിന്തിപ്പിച്ച, ചിന്താഗതികളെ മാറ്റിയെഴുതിയ അനുഭവങ്ങളുടെ കഥാസഞ്ചയം. നമ്മുടെ ഉള്ളിലെ കഴിവിനെ മിനുക്കിയെടുക്കാൻ, ക്ഷമയുടെയും അച്ചടക്കത്തിന്റെയും വില മനസ്സിലാക്കാൻ, കംഫർട്ട് സോൺ എന്ന തടവറയിൽ നിന്ന് പുറത്തുചാടാൻ...

മുജീബുല്ല കെ.എം. (കരിയർ മെൻ്റർ) ഒരുക്കുന്ന പുതിയ പുസ്തകം
'ഒരു തുള്ളി വെളിച്ചം'

നിങ്ങളുടെ കരിയർ ഉയരങ്ങളിലേക്ക് പറന്നുയരാൻ ആഗ്രഹിക്കുന്നുണ്ടോ? 
ഈ പുസ്തകം നിങ്ങളുടെ കൈവിടാത്ത ഒരു വഴികാട്ടിയാകട്ടെ.

ജീവിതം മാറ്റിമറിക്കാൻ ഒരു പുസ്തകം! 

📖 ഒരു തുള്ളി വെളിച്ചം
(നിങ്ങളെ തൊട്ടുണർത്തുന്ന കഥകളിലൂടെ ഒരു യാത്ര)

ജീവിതത്തിലും കരിയറിലും വലിയ വിജയങ്ങൾ ആഗ്രഹിക്കുന്നവർക്കായി, അവരെ തൊട്ടുണർത്തുന്ന, ഉള്ളിലെ കരുത്തിനെ സ്വയം പോളിഷ് ചെയ്യാൻ പ്രാപ്തമാക്കുന്ന 15 കിടിലൻ കഥകൾ! ഈ കഥകൾ നേരത്തെ വായിച്ചിട്ടുണ്ടാവും. എന്നാൽ ഇതിൽ ഓരോ കഥയും അവസാനിക്കുന്നത്, വലിയൊരു ഉൾക്കാഴ്ചയിലേക്കും ആത്മപരിശോധനയിലേക്കും വഴി കാണിച്ചു കൊണ്ടുമാണ്.

🔹 മടിയും വിപരീത ചിന്തകളും അതിജീവിക്കാൻ
🔹 കംഫർട്ട് സോണിൽ നിന്ന് ധൈര്യത്തോടെ പുറത്തുകടക്കാൻ
🔹 കരിയർ ലക്ഷ്യങ്ങൾ കൃത്യമായി നിശ്ചയിക്കാൻ
🔹 ക്ഷമ, വിനയം, സ്ഥിരത എന്നിവ ജീവിതത്തിൽ പകർത്താൻ

ന്യൂജെൻ തലമുറയ്ക്കും മുതിർന്നവർക്കും ഒരുപോലെ വഴിവിളക്കാകുന്ന ഈ പുസ്തകം ഒന്ന് വായിക്കുക. മറ്റുള്ളവർക്കും ഷെയർ ചെയ്യുക



ഒരു തുള്ളി വെളിച്ചം.pdf

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query