
ഗെയിം ഡിസൈനിംഗ്
ഗെയിം ഡിസൈനിങ് സാങ്കേതിക യുഗത്തിലെ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖല ആയതിനാൽ തൊഴിൽ സാദ്ധ്യതയും ഈ വിഭാഗത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത് . ഗെയിം കളിക്കാൻ മാത്രമല്ല ഡിസൈൻ ചെയ്യാനും നിങ്ങൾക്ക് താല്പര്യവും കഴിവും ഉണ്ടെങ്കിൽ , സാധ്യതകളുടെ ഒരു നിര തന്നെയാണ് നിങ്ങൾക്ക് മുന്നിൽ തുറന്ന് കിടക്കുന്നത് .
ഭാരതത്തിലെ ഓൺലൈൻ ഗെയിമിംഗിന്റെ തീവ്രവും ക്രമാതീതവുമായ വളർച്ചക്കു കാരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ വിപ്ലവം തന്നെയാണ് . വലിയ സ്ക്രീനും , മെച്ചപ്പെട്ട ഡിസ്‌പ്ലേയുമുള്ള സ്മാർട്ട് ഫോണുകളുടെ ലഭ്യത , കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യത , മൈക്രോ പേയ്മെന്റ് സാധ്യത എന്നിവ ഓൺലൈനിൽ ഗെയിം കളിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വ്യത്യസ്തമായ ഓൺലൈൻ ഗെയിമുകളുടെ ആവശ്യകത വർദ്ധിപ്പിക്കുകയും അതിനാൽ തന്നെ ഗെയിം ഡിസൈനര്മാരുടെ ആവശ്യകതയും വർദ്ധിപ്പിച്ചിരിക്കുന്നു .
ഗെയിം ഡിസൈനിങ് വെറുമൊരു ജോലിയല്ല മറിച്ചു ക്രിയാത്മകതയും ഭാവനയും ഒട്ടധികം വേണ്ടുന്ന ഒരു കാര്യമാണ് . ഒരു ഗെയിം ഡിസൈൻ ചെയ്യുമ്പോൾ ആളുകളെ ആകർഷിക്കേണ്ട ഒരുപാട് ഘടകങ്ങൾ അതിൽ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ് . കളിക്കുന്ന വ്യക്തിക്ക് തന്റെ ബുദ്ധിശക്തിയും , അറിവും പ്രയോഗിക്കാൻ പറ്റുന്നവയും , ആകാംഷയും ആവേശവും തോന്നിപ്പിക്കുന്ന ഒന്ന് കൂടിയാവണം ഗെയിമുകൾ .
ഒരാൾ ഗെയിം ഡിസൈനിങ് മേഖലയിലേക്ക് കടക്കുമ്പോൾ അയാൾക്ക് സാങ്കേതിക വിജ്ഞാനം , ക്രിയാത്മകത , ആശയവിനിമയം നടത്താനുള്ള കഴിവ് തുടങ്ങിയവ അത്യാവശ്യമായി വേണ്ടുന്ന കാര്യങ്ങൾ ആണ് . അതിനാൽ തന്നെ പലപ്പോഴും ഒരു ഗെയിം വികസിപ്പിച്ചെടുക്കുന്നത് ഒരുപാട് പേരുടെ കഴിവുകളുടെയും , ആശയങ്ങളുടെയും , പ്രവർത്തനപരിചയത്തിന്റെയും കൂട്ടായ്മയുടെയും ഫലമായിട്ടാണ് .
ഗെയിം ഡിസൈനർമാരാണ് ഇത്തരത്തിൽ ഉള്ള ടീമിന്റെ നെടുംതൂണ് . കാരണം ഇവരാണ് ഗെയിമിന്റെ കഥ വികസിപ്പിക്കുന്നതും , കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും , ആനിമേഷൻ ചെയ്യുന്നതും , നിലവിലുള്ള ഗെയിമുകളിൽ വ്യത്യാസങ്ങൾ കൊണ്ട് വരുന്നതും മറ്റൊരു തലത്തിലേക്ക് അവയെ വികസിപ്പിക്കുന്നതും എല്ലാം .
നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ മൊബൈൽ ഗെയിമിങ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഭാരതം അഞ്ചാം സ്ഥാനത്താണ് . അതിനാൽ തന്നെ ഇനിയും ഇത് വർദ്ധിക്കുകയും കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാവുന്നതുമാണ് എന്നുള്ള കാര്യത്തിൽ തർക്കമില്ല .
ഗെയിം ഡിസൈനിംഗ് കോഴ്സുകൾ ഉള്ള ഭാരതത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ പേൾ അക്കാദമി , എം ഐ ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവയാണ് . മൊബൈലിലും കമ്പ്യൂട്ടറിലും കളിക്കാൻ സാധിക്കുന്ന ഗെയിമുകൾ വികസിപ്പിക്കാൻ വേണ്ടിയുള്ള ചില അറിവുകളായ ഒരു കഥപറയുന്നതിന്റെ അടിസ്ഥാന തത്വം , ഒരു കഥാപാത്രത്തെ എങ്ങിനെ വികസിപ്പിക്കണം , അതുപോലെ കളിക്കുന്നവരുടെ മനഃശാസ്ത്രം എന്നിവയൊക്കെയാണ് ഗെയിം ഡിസൈനിംഗ് കോഴ്സുകളുടെ മുഖ്യമായ പാഠ്യ വിഷയങ്ങൾ .
ഗെയിം മാർക്കറ്റിനെക്കുറിച്ചും വിഭാഗത്തിലെ പ്രധാന ജനസംഖ്യാശാസ്‌ത്രത്തെക്കുറിച്ചും പഠിപ്പിച്ചുകൊണ്ട് ഈ കോഴ്‌സുകൾ വിദ്യാർത്ഥികളെ ഗെയിമിംഗ് ബിസിനസ്സിനായി സജ്ജമാക്കുന്നു.പ്രൊഫഷണൽ ഗെയിമിംഗ് കോഴ്‌സ് ഗെയിമിംഗിൽ താല്പര്യമുള്ളവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ അവരെ സഹായിക്കുകയാണ് ചെയ്യുന്നത് .
ക്രിയാത്മകതയും , കഥ പറയാനുള്ള കഴിവും ഉണ്ടെങ്കിൽ മികച്ച കരിയർ സ്വപ്നം കാണുന്ന ഒരു വ്യക്തിക്ക് തീർച്ചയായും അനുയോജ്യമായ മേഖല ആണ് ഗെയിം ഡിസൈനിംഗ് .
ഗെയിമിംഗ് വ്യവസായത്തിൽ ഒരു കരിയർ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പൂർണ്ണ വിശ്വാസത്തോടെ നിങ്ങൾക്കത് തിരഞ്ഞെടുക്കാവുന്നതാണ്. കാരണം സാധ്യതകളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള ആശങ്കയും ഈ മേഖലയിൽ ആവശ്യമില്ല.
ഡിപ്ലോമയായും ബിരുദമായും ബിരുദാനന്തര ബിരുദമായുമെല്ലാം ഗെയിം മേഖലയിലേക്കുള്ള പഠനത്തിന്റെ ഭാഗമാവാം.
ഡിപ്ലോമ കോഴ്സുകൾ
Game Art and Design (1 Year)
Advanced Diploma in Game Art & 3D Game Content Creation (1-2 Years)
Diploma-Professional-Certification Courses in Animation (1 Year)
Diploma in Game Design and Integration (12 Months- 1 Year)
Professional Diploma in Game Art (1 Year)
Diploma in Production Gaming (1 Year)
ബിരുദ കോഴ്സുകൾ
Bachelor of Fine Arts (Design Arts) (3 to 4 years)
B.Sc in Animation Game Design and Development (2 to 3 years)
Bachelor of Science in Gaming (2 to 4 years)
Bachelors in Media Animation & Design (BMAD) (2 – 3 Years)
ബിരുദാനന്തര ബിരുദമായി Master of Design (Communication Design) എന്നിങ്ങനെ പഠിക്കാം.
10,+2 ന് ശേഷം എല്ലാ സ്ട്രീമുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷ ആവശ്യമില്ലാതെ തന്നെ ഗെയിമിംഗ് കോഴ്സുകൾ പിന്തുടരാവുന്നതാണ്. താല്പര്യത്തിനനുസരിച്ച് ഡിപ്ലോമയോ ബിരുദ കോഴ്സുകളോ പഠിക്കാവുന്നതാണ്.
ഇന്ത്യയിലെ പ്രമുഖ കോളേജുകൾ (ലിസ്റ്റ് അപൂർണ്ണം)
The Indian Institute of Digital Art & Animation (IIDAA), Kolkata
MIT Institute of Design, Pune
Asian Institute of Gaming and Animation (AIGM), Bangalore
Haldia Institute of Management (HIM), Haldia
IPIXIO Design College (IDC), Bangalore
Zee Institute of Creative Art (ZICA), Mumbai
Global Institute of Gaming & Animation (GIGA), Chennai
ANITECH College of Technology and Management (ANITECH), Bangalore
Seamedu School of Pro-Expressionism (SSPE), Pune
Anibrain School of Media Design (ASMD), Pune
Backstage Pass Institute of Gaming and Technology (BPIGT), Hyderabad
Creative Mentors Animation College (CMAC), Hyderabad
Image Institute of Multimedia Animation and Graphic Effects (IIMAGE), Himayat Nagar
ഭാവി ഗെയിം മേഖലക്കായി ജീവിതം മാറ്റി വെക്കാൻ തീരുമാനിച്ച ഒരാൾക്ക് പഠനത്തിന് ശേഷം താഴെ പറയുന്ന തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കാനാകും
Game Designer
Game programmer
Audio Engineer; Artist, including Concept Artist, Animator, and 3D Modeler
Special 3D Effects Artist
Software Engineer, Games
Software Developer, Games
Video Game Programmer
Video Game Designer
Game Quality Assurance Tester
മുജീബുല്ല KM
സിജി കരിയർ ടീം