×
23 January 2023
0

സോഷ്യൽ വർക്ക്: കരിയർ രംഗത്തെ വ്യത്യസ്‍ത പാത

സാമൂഹ്യ സേവന രംഗത്ത് ഇടപെടാനും  സഹജീവികൾക്ക് സാന്ത്വനം പകരാനും താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ശ്രദ്ധേയമായ കരിയർ മേഖലയാണ് സോഷ്യൽ വർക്ക്. സാമ്പത്തിക ലക്ഷ്യത്തിനപ്പുറം മറ്റുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇടപെടൽ നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കാണ് ഈ കരിയർ കൂടുതലിണങ്ങുക. ദാരിദ്യം, തൊഴിലില്ലായ്മ, വൈകല്യം, മാനസിക ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷിതത്വം,  ദുരന്ത ബാധിതരുടെ പുനരധിവാസം ഉൾപ്പടെയുള്ള മേഖലകളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനവസരമുണ്ടാവും.

കേവലമായ  സഹായങ്ങൾ  നൽകി കടന്നു പോവുക എന്നതിനപ്പുറം വ്യക്തികളുടെയും സംഘങ്ങളുടെയും പരിപൂർണമായ വികാസവും മുന്നേറ്റവും മുന്നിൽ കണ്ട് ആസൂത്രണത്തോടെ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന  ഒരു സവിശേഷ പ്രൊഫഷനാണ് സോഷ്യൽ വർക്ക് എന്നത്. ഈ മേഖലയിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, ഫാമിലി ആൻഡ് ചൈൽഡ് വെൽഫെയർ, മെഡിക്കൽ ആൻഡ് സൈക്യാട്രി, കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി,  റിഹാബിലിറ്റേഷൻ, കമ്യൂണിറ്റി ആൻഡ് പബ്ളിക് ഹെൽത്ത്, ലീഗൽ വർക്ക്, ഡിസാസ്റ്റർ മാനേജ്മെന്റ്, കമ്യൂണിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ്, റൂറൽ ഡെവലപ്മെന്റ്, വൊക്കേഷണൽ ഗൈഡൻസ് ആൻഡ് കൗൺസെലിംഗ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളുണ്ട്.

ബിരുദ, ബിരുദാന്തര തലങ്ങളിൽ പഠനാവസരമുണ്ടെങ്കിലും സോഷ്യൽ വർക്ക് രംഗത്തെ കരിയർ സാധ്യതകൾ ഉപയോഗപ്പെടുത്തത്തണമെങ്കിൽ ബിരുദാനന്തരബിരുദ യോഗ്യത നേടണം.  ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് സോഷ്യൽ വർക്കിൽ ബിരുദാന്തരബിരുദ കോഴ്സിന് പ്രവേശനം നേടാനാവും. 

പഠനത്തിന് ശേഷം ആവശ്യമായ ശേഷിയും വൈഭവവും  ആർജ്ജിക്കാനായാൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫിസർ, പ്രൊജക്ട് ഓഫീസർ, മെഡിക്കൽ/സൈക്യാട്രിക്/സ്കൂൾ  സോഷ്യൽ വർക്കർ, ചാരിറ്റി ഓഫീസർ, വളണ്ടിയർ കോർഡിനേറ്റർ, സോഷ്യൽ പോളിസി അനാലിസ്റ്റ്, കൗൺസിലർ, ഫീൽഡ് ഇൻവെസ്റിഗേറ്റർ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഓഫീസർ  തുടങ്ങിയ ഒട്ടേറെ തസ്തികകളിൽ പ്രവർത്തിക്കാനാവസരമുണ്ടാവും. അന്താരാഷ്‌ട്ര സംഘടനകളിലടക്കം അവസങ്ങൾ ലഭിക്കാനിടയുണ്ട്.

ബിരുദാനന്തര ബിരുദ മേഖലകളിൽ പഠനവസരമൊരുക്കുന്ന ദേശീയ തലത്തിലെ പ്രധാന സ്ഥാപനങ്ങളെ പരിചയപ്പെടാം.  ചില സ്ഥാപനങ്ങളിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്. ഡബ്ള്യു), മറ്റു ചിലയിടത്ത് മാസ്റ്റർ ഓഫ് ആർട്സ് ഇൻ സോഷ്യൽവർക്ക് എന്നീ കോഴ്‌സുകളുമാണുള്ളത്

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ, ഗുവാഹത്തി ക്യാമ്പസുകൾ

·        ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ഡൽഹി 

·        ഡൽഹി യൂണിവേഴ്സിറ്റി

·        ബനാറസ് ഹിന്ദു സർവകലാശാല, വാരാണസി

·        അലിഗഡ് മുസ്ലിം സർവകലാശാല

·        പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല

·        കേരള, കർണാടക, തമിഴ്നാട്, രാജസ്ഥാൻ, ജാർഖണ്ഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്ശ്, ജമ്മു, ബീഹാർ,                           തേജ്‌പൂർ,,അമർകന്തിലുള്ള  ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ, ആന്ധ്രാപ്രദേശിലുള്ള സെൻട്രൽ                         ട്രൈബൽ   കേന്ദ്ര സർവകലാശാലകൾ

·        മദ്രാസ് ക്രിസ്ത്യൻ കോളേജ്, ചെന്നൈ

·        മദ്രാസ്  സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക്, ചെന്നൈ

·        ലയോള കോളേജ്, ചെന്നൈ

·        സ്റ്റെല്ല മേരീസ് കോളേജ്‌, ചെന്നൈ

കേരളത്തിലെ സർവകലാശാലകളിൽ  അഫിലിയേറ്റ് ചെയ്ത ഒട്ടേറെ സ്ഥാപങ്ങളിൽ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിക്കാനാവസരമുണ്ട്. നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Firos P T



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017