×
23 January 2023
0

❓ സർ, IFRS എന്നാൽ എന്ത്? എങ്ങിനെ പഠിക്കാം?

✅ ഇന്റർനാഷനൽ ഫിനാൻസ് റിപ്പോർട്ടിങ് സ്റ്റാൻഡേഡ്സ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎഫ്ആർഎസ്.
രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുന്ന അക്കൗണ്ടിങ് സ്റ്റാൻഡേഡ് ആണിത്.
ഇന്ത്യയിലെ പല കമ്പനികളും ഇന്ത്യൻ സ്റ്റാൻഡേഡ്സാണു പിന്തുടരുന്നതെങ്കിലും ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ലഭിക്കാൻ ഐഎഫ്ആർഎസ് യോഗ്യത കൂടി ആവശ്യമായി വരുന്നുണ്ട്.

📍എങ്ങനെപഠിക്കും ?

നമ്മുടെ സർവകലാശാലകളിൽ ബികോമിനു പഠിക്കാനുള്ളത് ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേഡ്സ് ആണ്. എന്നാൽ ലണ്ടൻ ആസ്ഥാനമായുള്ള എസിസിഎ (അസോസിയേഷൻ ഓഫ് ചാർട്ടേ‍‍‍ഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ്) പോലെയുള്ള രാജ്യാന്തര സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ സ്വകാര്യ സ്ഥാപനങ്ങൾ വഴി പഠിക്കാൻ പറ്റുന്നുണ്ട്. എസിസിഎയുടെ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിന്റെ ഭാഗമായും ഐഎഫ്ആർഎസ് പഠിക്കാനുണ്ട്.

📍ആർക്കൊക്കെ പഠിക്കാം ?

പ്ലസ് ടു കഴിഞ്ഞ ആർക്കും പഠിക്കാമെങ്കിലും അക്കൗണ്ടിങ്, ഫിനാൻസ് പശ്ചാത്തലം ഉള്ളവർക്കാകും അനുയോജ്യം. അക്കൗണ്ടിങ്, ഫിനാൻസ് എന്നിവയിൽ ഡിഗ്രി, പിജി പഠനം കഴിഞ്ഞവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ധൈര്യമായി ഐഎഫ്ആർഎസ് പഠിക്കാം. 
ക്ലാസുകൾ ഓൺലൈനായും ലഭ്യമാണ്. പരീക്ഷകൾ നടത്തുന്നത് എസിസിഎ പോലുള്ള അക്കൗണ്ടിങ് സംഘടനകളാണ്. ഇവ ഓൺലൈനായും എഴുതാവുന്നതാണ്.

📍അവസരങ്ങൾ എങ്ങനെ ?

വിദേശ കമ്പനികളിലോ അവരുടെ ഇന്ത്യയിലെ ശാഖകളിലോ ജോലി ലഭിക്കാനാണ് ഐഎഫ്ആർഎസ് ആവശ്യമായി വരിക. നിലവിൽ ജോലി ചെയ്യുന്നവർക്കു സ്ഥാനക്കയറ്റത്തിനും ഇത് ഉപകരിക്കും. 

വെബ് സൈറ്റ്:
https://www.ifrs.org

ഓൺലൈനായി കോഴ്സ് പഠിക്കാൻ

https://www.ey.com/en_in/ey-faas-learning-solutions/e-learning-certificate-in-ifrs

https://www.accaglobal.com/vn/en/qualifications/glance/Diploma-and-Certificate-in-IFRS.html

https://www.iaseminars.com/search?rvdsfpfr=9%3D58%257C%261%3D65%257C%2612%3D44%257C&gclid=Cj0KCQiAt66eBhCnARIsAKf3ZNFtrYUK8owlS_kdmQqfUWwq_0Lltzgj30tyYlITKXXnYxaEKxHnUpoaAuipEALw_wcB

മുജീബുല്ല KM
സിജി കരിയർ ടീം

 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017