×
08 December 2022
1

ഗണിത ബിരുദം കഴിഞ്ഞാൽ മാർഗങ്ങൾ പലത്

ഗണിതശാസ്ത്ര ബിരുദത്തിന് ശേഷമുള്ള ഉപരിപഠന, തൊഴിൽ സാധ്യതകളെക്കുറിച്ച് ചില വിവരങ്ങൾ മനസ്സിലാക്കാം. കേരളത്തിലെ വിവിധ സർകലാശാലകൾക്ക് കീഴിലെ കോളേജുകൾ, യൂണിവേഴ്സ്റ്റിറ്റി ഡിപ്പാർട്മെന്റുകൾ, സ്വയംഭരണ കോളേജുകൾ എന്നിവിടങ്ങളിൽ ഗണിതശാസ്ത്ര/അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പഠനാവസരങ്ങളുണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റി, സർവകലാശാലകളുടെ പഠനവകുപ്പുകൾ  എന്നിവിടങ്ങളിലെ പ്രവേശനത്തിന്  എൻട്രൻസ് ബാധകമായിരിക്കും. 

‘സിയുഇടി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴി നിരവധി കേന്ദ്ര സർകലാശാലകളിലെ കോഴ്സുകളിൽ  പ്രവേശനം നേടാവുന്നതാണ്. കേരള, കർണാടക, പോണ്ടിച്ചേരി, ഹൈദ്രബാദ്, ബനാറസ് ഹിന്ദു, അലീഗഢ് ജവഹർലാൽ നെഹ്റു, ആന്ധ്രാപ്രദേശ്, ഹരിയാന, ജമ്മു, ജാർഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, സൗത്ത്ബിഹാർ, തേസ്പൂർ, ത്രിപുര, സിക്കിം, മണിപ്പൂർ, സാഗർ തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ തലത്തിൽ മാത്തമാറ്റിക്സ് പഠിക്കാൻ അവസരമുണ്ട്.

ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (‘ജാം’) വഴി വിവിധ ഐ.ഐ.ടികളിൽ ഗണിതശാസ്ത്ര അനുബന്ധ വിഷയങ്ങളിലെ എം.എസ്‌സി, ജോയന്റ് എം.എസ്‌സി-പി.എച്ച്ഡി, എം.എസ്‌സി-പി.എച്ച്ഡി ഡ്യുവൽ ഡിഗ്രി, എം.എസ്‌സി-എം.ടെക് ഡ്യുവൽ ഡിഗ്രി എന്നിവ പഠിക്കാൻ അവസരമുണ്ട്. പ്രധാനമായും ഐ.ഐ.ടികളിലെ പ്രവേശനത്തിനാണ് ‘ജാം’ മാനദണ്ഡമാവുന്നതെങ്കിലും   നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ്  ഓഫ് ടെക്‌നോളജി(എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്(ഐ.ഐ.എസ്സി)-ബംഗളുരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (ഐസർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്‌നോളജി-ഷിബ്പൂർ, സാന്റ ലോൻഗോവാൾ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നൊളജി-പഞ്ചാബ് തുടങ്ങിയ നിരവധി സ്ഥാപങ്ങളിലെ പ്രവേശനത്തിനും ‘ജാം’ ഒരു മാനദണ്ഡമാണ്.

എം.എസ്‌സി പഠനത്തിന് ശേഷം ഗവേഷണമോ എം.ടെക് പഠനമോ തിരഞ്ഞെടുക്കാവുന്നതാണ്. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, അലഹബാദിലെ ഹരീഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ടാറ്റ ഇന്സ്ടിട്യൂറ് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ചെന്നൈയിലുള്ള രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ  അഡ്വാൻസ്ഡ് സ്റ്റഡി ഇൻ മാത്തമാറ്റിക്സ്, വിവിധ ഐസറുകൾ, ബംഗളുരുവിലെ ഇന്റർനാഷണൽ സെന്റർ ഫോർ തിയറെറ്റിക്കൽ സയൻസസ്, ദൽഹി, പൂനെ സർവകലാശാലകൾ തുടങ്ങിയവ ഗണിത മേഖലയിൽ ശ്രദ്ധേയമായ ഗവേഷണ/ഉപരിപഠനാവസരണങ്ങൾ ഒരുക്കുന്നുണ്ട്. നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം

പിജി കഴിഞ്ഞു  ഗവേഷണം ഉദ്ദേശിക്കുന്നില്ലങ്കിൽ  ഒ.എൻ.ജി.സി, ഡി.ആർ.ഡി.ഒ, ഇ, ഐ.ആർ.ഡി.ഒ, റിസർവ് ബാങ്ക്, ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്സും അടിസ്ഥാനമാക്കിയുള്ള ഗവേഷണ ലാബുകൾ എന്നിവിടങ്ങളിൽ ജോലിക്ക് ശ്രമിക്കാം. അനുയോജ്യമായ രീതിയിൽ ഹൃസ്വകാല പരിശീലനം നേടുന്നത് വഴി റിസ്ക് അനലിസ്റ്റ്, ഇക്വിറ്റി അനലിസ്റ്റ്, ഇന്ററസ്റ്റ് റേറ്റ് ട്രെൻഡിങ് സ്ട്രാറ്റജിസ്റ്, ക്വണ്ടിറ്റേറ്റീക് ഡെവലപ്പർ, ട്രെഷറി മാനേജമെന്റ് സ്പെഷ്യലിസ്റ്, അസറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക്  അപേക്ഷിക്കാവുന്നതാണ്.

ബിരുദത്തിന് ശേഷം  സ്റ്റാറ്റിസ്റ്റിക്സ്,   ബയോ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ്  സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റിക്സ്, ഓപ്പറേഷൻ റിസർച്ച്, ഡാറ്റാ സയൻസ്  ആൻഡ്  അനലിറ്റിക്സ്,  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആക്ച്വറിയൽ സയൻസ്, ഫൈനാൻഷ്യൽ മാത്തമാറ്റിക്സ്, ഇക്കണോമിക്സ്/അനുബന്ധ വിഷയങ്ങൾ,  ക്വാളിറ്റി മാനേജ്മെന്റ് സയൻസ്,  എംബിഎ, എംസിഎ, എൽഎൽബി,  കമ്മ്യൂണിക്കേഷൻ & ജേർണലിസം, ലൈബ്രറി സയൻസ്, ബയോ/ ജിയോ ഇൻഫോർമാറ്റിക്സ്,  മീറ്റിയറോളജി, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, ക്ലൈമറ്റ് സയൻസ്, എൻവയോൺമെന്റൽ സയൻസ്, റിമോട്ട് സെൻസിംഗ് ആൻഡ് ജിഐഎസ്, അപ്ലൈഡ് ജിയോളജി,  മെറ്റീരിയൽ സയൻസ്, നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ്, ന്യൂറോ സയൻസ്, കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസി,  കമ്പനി സെക്രട്ടറി തുടങ്ങിയ മേഖലകളിൽ തുടർ പഠന/പരിശീലന സാധ്യതകൾ പരിഗണിക്കാവുന്നതാണ്.

ബിരുദ/ബിരുദാന്തര പഠനശേഷം നിശ്‌ചയിക്കപ്പെട്ട അധ്യാപന പരിശീലനം നേടിയാൽ ഹൈസ്‌കൂൾ,  ഹയർ സെക്കണ്ടറി/കോളേജ് തലങ്ങളിൽ അധ്യാപകരായും ജോലി തേടാം.   വിവിധ ജോലികൾക്കായി യു.പി.എസ്.സി, എസ്.എസ്.സി,  പി.എസ്.സി, ഡിഫൻസ്, ബാങ്കിങ്, എന്നിവ നടത്തുന്ന പരീക്ഷകൾ അഭിമുഖീഖരിച്ച് സർക്കാർ/ പൊതുമേഖലാ ജോലികൾക്കും ശ്രമിക്കാവുന്നതാണ്. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ടമെന്റിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെറ്റിഗേറ്റർ പദവിയിലേക്ക് കേരള പി.എസ്.സി നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ഡിഗ്രി - എക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് / കോമേഴ്‌സ് വിത്ത് സ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയാണ്.



Comments (1)
  • Haris - 08 December 2022 at 07:40 AM

    Great


Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017