×
07 December 2022
0

ഡിസൈനിങ് കോഴ്സ് പഠിക്കാനുള്ള ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളെ പരിചയപ്പെടാം

എൻ. ഐ. ഡി:

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹമ്മദാബാദ് ഇന്ത്യയിലെ ഏറ്റവും മികച്ച ഡിസൈൻ പഠനം നൽകുന്ന സ്ഥാപനമാണ്. കേന്ദ്ര സർക്കാരിന്റെ ഈ സ്ഥാപനം സ്വയം ഭരണ പദവി ഉള്ളതും ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പെടുന്നതുമാണ്. ഗാന്ധിനഗറിലും ബാംഗ്ലൂരിലും അഹമ്മദാബാദ് എൻ.ഐ.ഡിയുടെ ഓഫ് ക്യാമ്പസ് പ്രവർത്തിക്കുന്നുണ്ട്. എൻ. ഐ.ഡി അഹമ്മദാബാദിനു പുറമേ ആന്ധ്ര പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ആസാം, എന്നീ സംസ്ഥാനങ്ങളിലും എൻ. ഐ.ഡി.കൾ പ്രവർത്തിക്കുന്നുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശന പരീക്ഷ നടത്തുന്നത് ഡി.എ.ടി പ്രിലിംസ്,  ഡി.എ.ടി മെയിൻസ് . ഡിസൈനിങ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ ഈ രണ്ടു ഘട്ടങ്ങളും പാസായവർക്ക് അവരുടെ താൽപര്യത്തിനനുസരിച്ചബ്രാഞ്ചിൽ ഇഷ്ടമുള്ള ക്യാമ്പസിലേക്ക് അപേക്ഷിക്കാം. നാലു വർഷത്തെ ബി. ഡസ് (ബാച്ചിലർ ഓഫ് ഡിസൈൻ) കോഴ്സുകളാണ് എൻ.ഐ.ഡി കൾ നൽകുന്നത്.
ഗ്രാഫിക് ഡിസൈൻ, ഇൻറീരിയർ ആൻഡ് ഫർണിച്ചർ ഡിസൈൻ, പ്രോഡക്റ്റ് ഡിസൈൻ, ആനിമേഷൻ ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, സെറാമിക് ആന്റ് ഗ്ലാസ് ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ തുടങ്ങിയവയാണ് കോഴ്സുകൾ. 2003ന് ശേഷം ജനിച്ച ഏതെങ്കിലും വിഷയത്തിൽ ഹയർസെക്കൻഡറി വിജയം നേടിയവർക്കും പരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം. ബി. ഡസ് പ്രോഗ്രാമുകൾക്ക് പുറമെ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ള ഡിസൈനിംഗ് അഭിരുചിയുള്ളവർക്ക് വ്യത്യസ്ഥമായ എം.ഡസ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.

നവംബർ -ഡിസംബർ മാസങ്ങളിലായാണ് അപേക്ഷ ക്ഷണിക്കുക.
ഓൺലൈനായി അപേക്ഷിക്കാൻ www.admissions.nid.edu. സന്ദർശിക്കുക.

നിഫ്റ്റ്:

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്ന പേരിൽ അറിയപ്പെടുന്ന 'നിഫ്റ്റ്' ഡിസൈനിങ് പഠനത്തിന് പ്രസിദ്ധിയാർജ്ജിച്ച രാജ്യത്തെ മുൻനിര കലാലയങ്ങളാണ്. നിഫ്റ്റിന്റെ 18 ക്യാമ്പസുകൾ ഇന്ത്യയിലുടനീളം ഉണ്ട് . കേരളത്തിൽ കണ്ണൂരിലാണ് നിഫ്റ്റ് ക്യാമ്പസ് പ്രവർത്തിക്കുന്നത്. ലോകോത്തര നിലവാരം പുലർത്തുന്ന ഈ ക്യാമ്പസകളിലെ കുട്ടികൾക്ക് ആഗോള മാർക്കറ്റിൽ തന്നെ വലിയ വിലയുണ്ട്.
ഏറ്റവും മികച്ച കോഴ്സ് കരിക്കുലവും വിദേശ ഫാക്കൽറ്റികളും വിദേശ യൂനിവേഴ്സിറ്റികളുമായുളള അക്കാദമിക് സഹകരണവും നിഫ്റ്റ് കാമ്പസുകളുടെ പ്രത്യേകതയാണ്.

നിഫ്റ്റിലെ ബി.ഡസ് കോഴ്സുകൾ:  

ആക്സസറി ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഫാഷൻ ഡിസൈൻ,
ടെക്സ്റ്റൈൽ ഡിസൈൻ, ലെതർ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ,
 ഫാഷൻ ടെക്നോളജി
തുടങ്ങിയവയാണ് പഠന മേഖലകൾ. ഏതെങ്കിലും വിഷയത്തിലുളള പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫാഷൻ ടെക്നോളജിക്ക് സയൻസ് സ്ട്രീം പഠിച്ചിരിക്കണം. ബി. ഡസിനു പുറമേ വ്യത്യസ്ത എം. ഡസ് പ്രോഗ്രാമുകളും പഠിക്കാം. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.
 ബീഹാർ, ഹിമാചൽപ്രദേശ് മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, കാശ്മീർ, ഹരിയാന, മേഘാലയ, ദാമൻ എന്നീ സംസ്ഥാനങ്ങളിലാണ് മറ്റു നിഫ്റ്റ്  ക്യാമ്പസുകൾ. ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (സി.എ.ടി) ജനറൽ എബിലിറ്റി ടെസ്റ്റ് (ജി.എ.ടി) എന്നീ രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശനപരീക്ഷ നടക്കുക. നവംബർ - ഡിസംബർ മാസങ്ങളിലായാണ് അപേക്ഷ ക്ഷണിക്കുക.
ഓൺലൈനായി അപേക്ഷിക്കാൻ www.niftadmissions.in സന്ദർശിക്കുക.

ഐ.ഐ.ടി

എൻജിനീയറിങ് പഠനത്തിൻറെ വിശ്വപ്രസിദ്ധമായ ഐ.ഐ.ടി കളിൽ ഡിസൈനിങ് കോഴ്സുകൾ പഠിക്കാൻ അവസരമുണ്ട്. ഐ.ഐ.ടി മുംബൈ, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, മറ്റൊരു പ്രീമയർ സ്ഥാപനമായ ഐ.ഐ.ഐ. ടി.ഡി.എം. ജബൽപൂർ എന്നീ ക്യാമ്പസുകളിലാണ് ഡിസൈനിങ് കോഴ്സിന് പഠനാവസരങ്ങൾ ഉള്ളത്. നല്ല ക്രിയേറ്റിവിറ്റിയും വിഷ്വലൈസേഷനും പ്രശ്നപരിഹാര കഴിവും ഉണ്ടെങ്കിൽ ഐ.ഐ.ടിയിലെ ഡിസൈനിങ് പഠനം അവസരങ്ങളുടെ വലിയ വാതായനങ്ങൾ തുറന്നു തരും. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയവർക്ക് നാലുവർഷത്തെ ബാച്ചിലർ ഓഫ് ഡിസൈനിങ് (ബി. ഡസ്) കോഴ്സുകൾക്ക് അപേക്ഷിക്കാം. ഐ.ഐ.ഐ. ടി.ഡി.എം ജബൽപൂരിലേക്ക്  സയൻസ് സ്ട്രീമിലെ ഹയർ സെക്കണ്ടറി പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളൂ.

അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യൂസീഡ് ) എന്ന പേരിലാണ് പ്രവേശനപരീക്ഷ അറിയപ്പെടുന്നത്. ഈ പ്രവേശന പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വ്യത്യസ്തമായ മറ്റു സ്ഥാപനങ്ങളിലേക്കും കൂടി അപേക്ഷിക്കാവുന്നതാണ്. പ്രോഡക്റ്റ് ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, യൂസർ എക്സ്പീരിയൻസ് ഡിസൈൻ, തുടങ്ങിയ വൈവിധ്യമാർന്ന ഡിസൈനിങ് കോഴ്സുകൾ ഐ.ഐ.ടിയിൽ പഠിക്കാം. ഒക്ടോബർ - നവംബർ മാസങ്ങളിലായാണ് അപേക്ഷ ക്ഷണിക്കുക.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് uceed.iitb.ac.in സന്ദർശിക്കുക



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017