സംസ്ഥാനത്തെ സിജി ജില്ലാ, പ്രാദേശിക തല നേതൃത്വങ്ങളുടെ കൂടിച്ചേരലായ U N I C O M കോഴിക്കോട് ചേവായൂർ സിജി ആസ്ഥാനത്ത് ആരംഭിച്ചു. സിജി കരിയർ ഗൈഡൻസ് വിഭാഗം ഡയറക്ടർ സകരിയ എം വി ഉദ്ഘാടനം ചെയ്തു. സിജി ജനറൽ സെക്രട്ടറി ഡോ ഇസഡ്. എ. അഷ്‌റഫ്, ടാലന്റ് നർച്ചറിംഗ് സെന്റർ ഡയറക്ടർ എ. പി. നിസാം, പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ. പി. മുഹമ്മദ് റാഫി, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അസ്‌ലം എം. എ., തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.