അനാഥ വിദ്യാർത്ഥികളുടെ ബഹുമുഖ വികസനം ലക്ഷ്യമാക്കി പത്തു വർഷത്തിലധികമായി സിജി ഫലപ്രദമായി നടത്തി വരുന്ന പദ്ധതിയായ MUFEED STEP ന്റെ വിപുലീകരണാർത്ഥം STEP-UP 2019 എന്ന പുതിയ സംരംഭം ആരംഭിച്ചു.

MUFEED STEP പദ്ധതിയിൽ ഉൾപ്പെട്ട അനാഥാലയങ്ങളിൽ പരിശീലകരും കോഓർഡിനേറ്ററും അടങ്ങുന്ന ടീം നേരിട്ടെത്തി നിലവിൽ ഗുണഭോക്താക്കളായ വിദ്യാർത്ഥി – വിദ്യാർത്ഥിനികളിൽ അസെസ്മെന്റ് നടത്തൽ, അനാഥാലയത്തിൽ പുതുതായി പ്രവേശനം നേടിയവരിൽ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ, പ്രവേശന പരീക്ഷയിലൂടെ പുതിയ ഗുണഭോക്താക്കളെ കണ്ടെത്തൽ എന്നിവയാണ് STEP-UP 2019 ന്റെ ലക്ഷ്യങ്ങൾ. കൂടാതെ ആത്മധൈര്യത്തോടെ എങ്ങനെ പരീക്ഷകളെ അഭിമുഖീകരിക്കാം എന്ന വിഷയത്തിലുള്ള പരിശീലനവും ഈ സംരംഭത്തിന്റെ ഭാഗമാണ് .

സംരംഭത്തിന്റെ ആദ്യ ഘട്ടത്തിന് ജനുവരി 17 ന് കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ഓർഫനേജിലെ സന്ദർശനത്തിലൂടെ തുടക്കമായി. രണ്ടാമത് സന്ദർശനം ജനുവരി 19 ന് കൊടിയത്തൂർ വാദിറഹ്മ ഓർഫനേജിലായിരുന്നു. വിവിധ സെഷനുകൾക്ക് സിജി റിസോഴ്‌സ് പേഴ്‌സൺമാരായ മൂസക്കോയ എൻ. എം, ജാഫർ ചീക്കിലോട്, സ്റ്റെപ്പ് പ്രൊജക്റ്റ്‌ ഹെഡ് ഫെമിജാസ് പി. പി., സിജി പ്രൊജക്റ്റ്‌ കോഓർഡിനേറ്റർമാരായ ആഷിർ വാഴയിൽ, ശംസുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫെബ്രുവരി 14 വരെ നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടം തെരഞ്ഞെടുക്കപ്പെട്ട 20 അനാഥാലയങ്ങളിലായി നടക്കും.