ഇന്ന് (2019 ഫെബ്രുവരി 12 ന്) സിജി ആസ്ഥാനം സന്ദർശിച്ച പ്രൊഫ. നിഹാൽ സിജിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബീഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് അനുകരണീയ മാതൃകയാണ് സിജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്. എ അഷ്‌റഫ്, സിജി കരിയർ ഗൈഡൻസ് വിഭാഗം ഡയറക്ടർ സകരിയ എം വി, സിജി സീനിയർ റിസോഴ്‌സ് പേഴ്‌സൺ ഡോ. ഹാഷിം റിഫായി തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.