സിജി സമ്മർ ക്യാമ്പ് 2022 ലോഗോ പ്രകാശനം

തിരുവനന്തപുരം: സിജി സമ്മർ ക്യാമ്പ് 2022 ന്റെ ലോഗോ പ്രകാശനം കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ചേമ്പറിൽ വച്ച് നിർവഹിച്ചു.

ചടങ്ങിൽ സിജി എക്സിക്യൂട്ടീവ് അംഗം സുഹൈൽ വൈലിത്തറ, സമ്മർ ക്യാമ്പ് ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത്, സിജി തിരുവനന്തപുരം ജില്ലാ ചാപ്റ്റർ പ്രസിഡന്റ് അഡ്വ: നൗഫൽ, എ പി അഷ്‌റഫ്, ഹബീബ്, സത്താർ, ഹസൻ സാലിം കെ സി തുടങ്ങിയവർ പങ്കെടുത്തു.

മൂന്ന് മുതൽ പ്ലസ് റ്റു വരെയുള്ള കുട്ടികൾക്ക് ക്ലാസ്സ്‌ അടിസ്ഥാനത്തിൽ 3 ദിവസം വീതമുള്ള 10 ക്യാമ്പുകളായി മെയ് ആറ് മുതൽ ഇരുപത്തി ആറ് വരെ കോഴിക്കോട് സിജി ക്യാമ്പസിൽ വെച്ചാണ് നടക്കുന്നത്.