സിജി സമ്മർ ക്യാമ്പ് 2022 ഉദ്ഘാടനവും; സി ഐഡിയ, പ്രൊജക്റ്റ് ഇൻഫിനിറ്റി, യുഎസ്എസ് വിജയികളെ അനുമോദിക്കലും

ചേവായൂർ: സിജി ക്യാമ്പസിൽ 2022 മെയ്‌ 6 മുതൽ 26 വരെ നടക്കുന്ന സിജി സമ്മർ ക്യാമ്പ് ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ഡോ: അജിത പി. എൻ നിർവഹിച്ചു. ചടങ്ങിൽ ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ മുസ്തഫ പി.സി മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സി ആർ സി ഡയറക്ടർ ഡോ: റോഷൻ ബിജിലി യുഎസ്.എസ് വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു. സെൻട്രൽ ബോർഡ്‌ ഓഫ് ഇൻഡയറക്റ്റ് ടാക്സ് ആന്റ് കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണർ ഡോ: അനീസ് ഐ ആർ എസ് വിദ്യാർഥികളുമായി സംവദിച്ചു.

സിജി സമ്മർ ക്യാമ്പിന്റെ ലോഗോ പ്രകാശനം കേരള നിയമസഭ സ്പീക്കർ ശ്രീ എം.ബി രാജേഷ് തിരുവനന്തപുരത്ത് നിർവഹിച്ചു. കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് നടക്കുന്ന ക്യാമ്പ് മെയ് 26 വരെ തുടരും.