‘സിജി’ യിൽ സൗജന്യ കെ.എ.എസ് ഇന്റർവ്യൂ ട്രെയിനിംഗ് സംഘടിപ്പിച്ചു.

കോഴിക്കോട്: ചേവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ ‘സിജി’ സൗജന്യ കെ. എ. എസ്. ഇന്റർവ്യൂ ട്രെയിനിംഗ് സംഘടിപ്പിച്ചു. ഏപ്രിൽ 19, 20 ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ വിവിധ സ്ട്രീമുകളിൽ ഇന്റർവ്യൂ യോഗ്യത നേടിയ ഇരുപതോളം പേർ പങ്കെടുത്തു. സിവിൽ സർവീസ് ഇന്റർവ്യൂ പരിശീലന മേഖലയിലെ പ്രമുഖർ നേതൃത്വം നൽകി. പരിശീലനപരിപാടിയിൽ വ്യത്യസ്ത വിഷയങ്ങളിൽ ട്രെയിനിംഗും മോക്ക് ഇന്റർവ്യൂവും സംഘടിപ്പിച്ചു.