സിജി പ്രതിനിധി സംഗമം സമാപിച്ചു

കോഴിക്കോട്: എഫമെറലൈസേഷൻ പ്രക്രിയയുടെ ഭാഗമായി സിജി ജില്ലാ / യൂണിറ്റ് പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. 2020 ജനുവരി 26ന് കോഴിക്കോട് സിജി ക്യാമ്പസ്സിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത ബ്ലോഗർ  വിനോദ് നാരായൺ (ബല്ലാത്ത പഹയൻ) മുഖ്യാതിഥിയായിരുന്നു. ഡോ. ഇസഡ്. എ.അഷറഫ്, നിസാം .എ .പി, കെ.പി.ഷംസുദ്ദീൻ, ലത്തീഫ് പൊന്നാനി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വിവിധ ജില്ലാ, യൂണിറ്റ് തലങ്ങളിൽനിന്നുമായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.